Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാഹുല്‍ ബാക്കപ്പ്, പന്ത് വേണ്ട... ലോകകപ്പിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ തിരഞ്ഞെടുത്ത് അക്മല്‍

കറാച്ചി: കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണെങ്കിലും ആരായിരിക്കണം ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്. നിലവില്‍ കെഎല്‍ രാഹുല്‍ നിശ്ചിത ഓവര്‍ ടീമില്‍ വിക്കറ്റ് കീപ്പറുടെ റോള്‍ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ഇന്ത്യ അവസാനമായി കളിച്ച മൂന്നു നിശ്ചിത ഓവര്‍ പരമ്പരകളിലും വിക്കറ്റ് കാത്തത് രാഹുലായിരുന്നു.

ലോകകപ്പില്‍ ആരായിരിക്കണം ഇന്ത്യയുടെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പറാവേണ്ടതെന്നു തിരഞ്ഞെടുത്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. ട്വിറ്ററിലെ ചോദ്യോത്തര സെഷനിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ധോണി മതിയെന്ന് അക്മല്‍

ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ആരായിരിക്കണം ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്നായിരുന്നു അക്മലിനോടുള്ള ചോദ്യം. എംഎസ് ധോണിയായിരിക്കണം ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്നാണ് തനിക്കു തോന്നുന്നതെന്ന് അക്മല്‍ വ്യക്തമാക്കി. ബാക്കപ്പ് വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുലിനെ ടീമിലേക്കു പരിഗണിക്കാമെന്നും അക്മല്‍ മറുപടി നല്‍കി.
നിലവില്‍ ധോണി ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ രാഹുലിനെ നമ്പര്‍ വിക്കറ്റ് കീപ്പറായും റിഷഭ് പന്തിനെ ബാക്കപ്പായുമാണ് ഇന്ത്യ പരിഗണിക്കുന്നത്. എന്നാല്‍ പന്ത് വേണ്ടെന്നാണ് അക്മലിന്റെ നിര്‍ദേശം.

കോലിയോ, ബാബറോ?

ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ആരായിരിക്കണമെന്നതിനെക്കുറിച്ചു മാത്രമല്ല മറ്റു പല ചോദ്യങ്ങള്‍ക്കും ട്വിറ്ററിലൂടെ അക്മല്‍ മറുപടി നല്‍കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, പാകിസ്താന്റെ ബാറ്റിങ് സെന്‍സേഷന്‍ ബാബര്‍ ആസം ഇവരില്‍ ആരെ കേമനായി തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് രണ്ടു പേരും മിടുക്കരാണെന്നായിരുന്നു അക്മലിന്റെ മറുപടി.
തന്റെ ഫേവറിറ്റ് ഓള്‍റൗണ്ടര്‍മാര്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ താരം ജാക്വിസ് കാലിസും നാട്ടുകാരനായ മുന്‍ താരം അബ്ദുള്‍ റസാഖുമാണെന്നും അക്മല്‍ വെളിപ്പെടുത്തി.

ധോണിയുടെ മടങ്ങിവരവ്

ലോകകപ്പില്‍ ധോണിയെ ഇന്ത്യയുടെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പറാക്കണമെന്ന് അക്മല്‍ നിര്‍ദേശിക്കുമ്പോഴും അദ്ദേഹത്തിന് ടീമില്‍ ഇടം ലഭിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. കഴിഞ്ഞ 11 മാസത്തോളമായി ക്രിക്കറ്റില്‍ നിന്നും ധോണി പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു.
ഐപിഎല്‍ നടന്നിരുന്നെങ്കില്‍ അത് ധോണിയെ ടീമിലേക്കു മടങ്ങിവരാന്‍ സഹായിക്കുമായിരുന്നു. എന്നാല്‍ കൊവിഡ്-19 കാരണം ഐപിഎല്‍ മുടങ്ങിയതോടെ ധോണിയുടെ തിരിച്ചുവരവ് സംശയത്തിലായിരിക്കുകയാണ്. മാത്രമല്ല ടി20 ലോകകപ്പ് ഐസിസി അടടുത്ത വര്‍ഷത്തേക്കോ, 2022ലേക്കോ മാറ്റി വയ്ക്കുകയാണെങ്കിലും അത് ധോണിയുടെ പ്രതീക്ഷകള്‍ക്കു തിരിച്ചടിയാവും.

Story first published: Saturday, June 13, 2020, 12:31 [IST]
Other articles published on Jun 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+