സഞ്ജുവിനെയും സൂര്യയെയും മാത്രമല്ല, അവനെയും പുറത്താക്കണ്ടേ? ബിസിസിഐയെ വെല്ലുവിളിച്ച് 'ചീകാ'!
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഹെഡ് കോച്ച് ഗൗതം ഗംഭീറിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. തുടർച്ചയായ പരമ്പര തോൽവികൾക്കിടയിലും ഗംഭീറിന്റെ സ്ഥാനം സുരക്ഷിതമായിരിക്കുന്നതിനെ ശ്രീകാന്ത് ചോദ്യം ചെയ്തു. ലോകകപ്പ് ജേതാക്കളായ സൂര്യകുമാർ യാദവിനെയും സഞ്ജു സാംസണെയും മാറ്റാൻ കാണിച്ച അതേ താല്പര്യം ഗംഭീറിനെ പുറത്താക്കാനും ബിസിസിഐ കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ 'ചീക്കി ചീകാ'-യിലൂടെയാണ് മുൻ ലോകകപ്പ് താരം ബിസിസിഐയുടെ ഇരട്ടത്താപ്പിനെതിരെ പൊട്ടിത്തെറിച്ചത്.
ക്യാപ്റ്റനാകാൻ പോകുന്നവനെ മാറ്റിവെച്ച് സഞ്ജുവിനെ ഇറക്കൂ! ഇന്ത്യയെ രക്ഷിക്കാൻ പാർത്ഥിവിന്റെ തന്ത്രം
"വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത അളവുകോലോ?"
അയർലൻഡിനോട് 0-2 ന് വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇംഗ്ലണ്ടിനോടും ഇന്ത്യ പരമ്പര (0-3) കൈവിട്ടിരിക്കുകയാണ്. ലോകകപ്പ് നേടി രണ്ട് മാസം തികയും മുൻപേ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെയും ടൂർണമെന്റിലെ മികച്ച താരമായിരുന്ന സഞ്ജു സാംസണെയും ഒഴിവാക്കിയ മാനേജ്മെന്റ് തന്ത്രത്തെ ശ്രീകാന്ത് രൂക്ഷമായി വിമർശിച്ചു.

കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞത്: "ആരാണ് അവനെ (ഗംഭീറിനെ) ചോദ്യം ചെയ്യാൻ പോകുന്നത്? ആരുമില്ല. അവനെ മാറ്റാൻ ആർക്കെങ്കിലും ആവശ്യപ്പെടാൻ കഴിയുമോ? ഇല്ല. രണ്ട് മാസം മുൻപ് അവൻ ലോകകപ്പ് ജയിപ്പിച്ചു എന്നാണ് അവർ പറയുന്നത്. എങ്കിൽ ഇതേ ലോകകപ്പ് രണ്ട് മാസം മുൻപ് സൂര്യകുമാർ യാദവും ജയിച്ചതല്ലേ? ഇവിടെ വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത അളവുകോലാണ്. സഞ്ജുവിനെയും സൂര്യയെയും നിങ്ങൾക്ക് മാറ്റാമെങ്കിൽ, ഗംഭീറിനെയും ആ സ്ഥാനത്ത് നിന്ന് മാറ്റണം."
"തോൽവിയിലും ഒരു ഭയവുമില്ലാതെ വെറുതെ ഇരിക്കുകയാണ് ഗംഭീർ!"
ഗംഭീറിന്റെ പരിശീലനത്തിന് കീഴിൽ ഇന്ത്യ നേരിടുന്ന തുടർച്ചയായ തകർച്ചകളെയും ശ്രീകാന്ത് അക്കമിട്ട് നിരത്തി. ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകളോട് നാട്ടിൽ വെച്ച് ഏറ്റുവാങ്ങിയ ടെസ്റ്റ് വൈറ്റ് വാഷുകളും, ശ്രീലങ്കയിലെ ഏകദിന പരമ്പര തോൽവിയും, ഒടുവിൽ ഡബ്ല്യുടിസി (WTC) ഫൈനൽ യോഗ്യത പോലും നഷ്ടമായതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇത്രയൊക്കെ തോറ്റിട്ടും ഗംഭീറിന് യാതൊരു കുലുക്കവുമില്ലെന്ന് ശ്രീകാന്ത് പരിഹസിച്ചു.
ഗംഭീര്‍ പുറത്തേക്കോ? ടീമിലെ പലരുടേയും തല ഉരുളും!! കര്‍ശന നടപടികളിലേക്ക് ബിസിസിഐ
"അവൻ ചോദ്യം ചെയ്യപ്പെടാത്തവനായി തുടരുകയാണ്. ഇന്നലെ മത്സരത്തിന് ശേഷവും യാതൊരു ഭയവുമില്ലാതെ സുഖമായി കടലയും തിന്നു ഇരിക്കുകയായിരുന്നു അവൻ. തോൽവികളെക്കുറിച്ച് അവന് ഒരു ആശങ്കയുമില്ല. ഇത്രയധികം വൈറ്റ് വാഷുകൾ നേരിട്ടിട്ടും അവന്റെ കസേരയ്ക്ക് ഒരു കുലുക്കവുമില്ല. ആർക്കും തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന ഭാവത്തിലാണ് അവന്റെ സംസാരം," ശ്രീകാന്ത് തുറന്നടിച്ചു.
2019-ന് ശേഷം ആദ്യമായാണ് ഇന്ത്യ തുടർച്ചയായി രണ്ട് ടി20 പരമ്പരകൾ കൈവിടുന്നത്. ലോക ചാമ്പ്യന്മാരായിട്ടും ടീം മാനേജ്മെന്റ് നടത്തുന്ന അനാവശ്യ പരീക്ഷണങ്ങളും സഞ്ജുവിനോടും സൂര്യയോടും കാണിക്കുന്ന അവഗണനയുമാണ് മുൻ താരങ്ങളെപ്പോലും പരസ്യമായി രംഗത്തിറങ്ങാൻ പ്രേരിപ്പിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications