Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗംഭീര്‍ പുറത്തേക്കോ? ടീമിലെ പലരുടേയും തല ഉരുളും!! കര്‍ശന നടപടികളിലേക്ക് ബിസിസിഐ

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളുടെയും പരിശീലക സംഘത്തിന്റെയും പ്രകടനം ബിസിസിഐ അവലോകനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച നടന്ന നാലാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 9 വിക്കറ്റിന് കനത്ത തോല്‍വി വഴങ്ങിയതോടെ, ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ഒടുവില്‍ പരമ്പരയും കൈവിട്ടു.

തകർന്നുതരിപ്പണമായി 12 വർഷത്തെ ചരിത്രം! പരമ്പര തോൽവിയോടെ ഇന്ത്യ കുറിച്ച 5 നാണംകെട്ട റെക്കോർഡുകൾ!

തകർന്നുതരിപ്പണമായി 12 വർഷത്തെ ചരിത്രം! പരമ്പര തോൽവിയോടെ ഇന്ത്യ കുറിച്ച 5 നാണംകെട്ട റെക്കോർഡുകൾ!

തുടര്‍ച്ചയായി പരമ്പരകള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍, ടീമിന്റെ പ്രകടനം വിലയിരുത്താന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് വിവരം. ഭാവിയില്‍ കടുത്ത തീരുമാനങ്ങള്‍ വരെ ഉണ്ടായേക്കാമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. കളിക്കാരുടെയും പരിശീലക സംഘത്തിലെ അംഗങ്ങളുടെയും പ്രകടനം ബോര്‍ഡ് വിലയിരുത്താന്‍ ഒരുങ്ങുകയാണെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Ind vs Eng

നിലവില്‍, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍, ബാറ്റിംഗ് പരിശീലകന്‍ സിതാന്‍ഷു കൊട്ടക്, ബൗളിംഗ് പരിശീലകന്‍ മോര്‍ണി മോര്‍ക്കല്‍, അസിസ്റ്റന്റ് പരിശീലകന്‍ റയാന്‍ ടെന്‍ ഡോഷേറ്റ്, ഫീല്‍ഡിംഗ് പരിശീലകന്‍ ടി. ദിലീപ്, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് പരിശീലകന്‍ അഡ്രിയാന്‍ ലെ റൂ എന്നിവരടങ്ങുന്നതാണ് പരിശീലക സംഘം.

ഇതെന്ത് കോമാളിത്തരമാണ്! ഫ്രാൻസ് ടീമിനെ നോക്കി മുൻ ഇം​ഗ്ലണ്ട് താരം പറഞ്ഞത് ഇങ്ങനെ!

ഇതെന്ത് കോമാളിത്തരമാണ്! ഫ്രാൻസ് ടീമിനെ നോക്കി മുൻ ഇം​ഗ്ലണ്ട് താരം പറഞ്ഞത് ഇങ്ങനെ!

അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളിലെ തോല്‍വികള്‍ക്ക് പിന്നാലെ ഗംഭീറിന്റെ പ്രവര്‍ത്തനങ്ങള്‍ ബോര്‍ഡിന്റെ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. മുഖ്യ പരിശീലകന്‍ എന്ന നിലയില്‍ ഗംഭീറിന്റെ നിലവിലെ കരാര്‍ 2027 വരെയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ തങ്ങളുടെ മൂന്നാമത്തെ ടി20 ലോകകപ്പ് കിരീടം നേടിയതിന് ശേഷം ഇന്ത്യയ്ക്ക് ഇതുവരെ ഒരു ടി20 അന്താരാഷ്ട്ര മത്സരം പോലും വിജയിക്കാനായിട്ടില്ല.

ആദ്യം, അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തോല്‍വി വഴങ്ങി ടീം ചരിത്രത്തിലെ മോശം റെക്കോര്‍ഡിന് ഉടമകളായി. തുടര്‍ന്ന്, ഇംഗ്ലണ്ടിനെതിരായ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ടതോടെ അവര്‍ക്ക് തുടര്‍ച്ചയായി രണ്ടാമത്തെ പരമ്പരയും നഷ്ടമായി. സൂര്യകുമാര്‍ യാദവില്‍ നിന്ന് ക്യാപ്റ്റന്‍സി ശ്രേയസ് അയ്യറിന് സമ്മാനിച്ച ശേഷം ടി20യിലെ പുതുയുഗം ഗംഭീരമായി തുടങ്ങുമെന്നായിരുന്നു പ്രതീക്ഷ.

മത്സരത്തിനിടെ സ്റ്റേഡിയത്തിൽ സഞ്ജു.. സഞ്ജു മുറവിളി, നേരിട്ട് ഇടപെട്ട സാംസൺ ചെയ്തത് കണ്ടോ!

മത്സരത്തിനിടെ സ്റ്റേഡിയത്തിൽ സഞ്ജു.. സഞ്ജു മുറവിളി, നേരിട്ട് ഇടപെട്ട സാംസൺ ചെയ്തത് കണ്ടോ!

എന്നാല്‍ ഇന്ത്യന്‍ ടീമിന് ഇതുവരെ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെക്കാനായത്. വിദേശ സാഹചര്യങ്ങളില്‍ ടീം തിരഞ്ഞെടുപ്പ്, തന്ത്രങ്ങള്‍, കളിക്കാരുടെ ഫോം എന്നിവയെല്ലാം ടീമിനെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയായി മാറിയിരിക്കുന്നു. തുടര്‍ച്ചയായ പരമ്പര തോല്‍വികള്‍ വിമര്‍ശകരും ആയുധമാക്കിയിിട്ടുണ്ട്. ടീമിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ മാറ്റി ശ്രേയസിനെ നിയമിച്ചതിലെ യുക്തിയെയും അവര്‍ ചോദ്യം ചെയ്യുന്നു.

ഇതിനുപുറമെ, സംശയാസ്പദമായ ടീം തിരഞ്ഞെടുപ്പ് രീതികളുടെ പേരില്‍ പരിശീലകന്‍ ഗംഭീറും പുതിയ ക്യാപ്റ്റനും വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടി20 മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. രണ്ടാം ടി20യില്‍ ജേക്കബ് ബെതെല്ലിന്റെ മികച്ച ബാറ്റിംഗ് പ്രകടനവും രവി ബിഷ്‌ണോയിയുടെ മോശം ബൗളിംഗും ആതിഥേയരായ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു.

മൂന്നാം ടി20യില്‍ ഇന്ത്യ വെറും 76 റണ്‍സിന് പുറത്താവുകയും, 125 റണ്‍സിന്റെ വലിയ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. ടി20 ചരിത്രത്തിലെ ടീമിന്റെ ഏറ്റവും വലിയ പരാജയമായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച ബ്രിസ്റ്റോളില്‍ 9 വിക്കറ്റിന്റെ തോല്‍വി കൂടി അവര്‍ക്ക് നേരിടേണ്ടി വന്നത്.

Story first published: Friday, July 10, 2026, 18:38 [IST]
Other articles published on Jul 10, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+