മത്സരത്തിനിടെ സ്റ്റേഡിയത്തിൽ സഞ്ജു.. സഞ്ജു മുറവിളി, നേരിട്ട് ഇടപെട്ട സാംസൺ ചെയ്തത് കണ്ടോ!
ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തിലും സഞ്ജുവിനെ പുറത്തിരുത്തിയതോടെ സ്റ്റേഡിയത്തിൽ മലയാളി താരത്തിന് വേണ്ടി ആരാധകർ ഉറക്കെ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. ഗാലറിയിൽ 'സഞ്ജു.. സഞ്ജു..' വിളികൾ കനത്തതോടെ ഡഗ്ഔട്ടിലിരുന്ന സഞ്ജു സാംസൺ ആരാധകർക്ക് നേരെ കൈവീശുകയും, നിലവിലെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ടീമിനെ പിന്തുണയ്ക്കാനും കൈകൾ കൊണ്ട് ആംഗ്യം കാണിച്ച് അവരെ ശാന്തനാക്കുകയുമായിരുന്നു. തനിക്ക് അവസരം നിഷേധിക്കപ്പെടുമ്പോഴും ടീമിന്റെ അച്ചടക്കത്തിനും വിജയത്തിനും മുൻഗണന നൽകുന്ന സഞ്ജുവിന്റെ ഈ പെരുമാറ്റം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രശംസിക്കപ്പെടുന്നുണ്ട്.
ട്രെന്റ് ബ്രിഡ്ജിൽ ഗംഭീറിനെയും തിലകിനെയും വളഞ്ഞ് 'വി വോണ്ട് സഞ്ജു' ചീറ്റലുകൾ!
മൂന്നാം ടി20-യിലെ 125 റൺസിന്റെ നാണംകെട്ട തോൽവിക്ക് ശേഷം ഇന്ത്യൻ ടീം നോട്ടംഹാം സ്റ്റേഡിയത്തിൽ നിന്ന് ബസ്സിലേക്ക് കയറാൻ പോയപ്പോൾ ഗംഭീറിനും വൈസ് ക്യാപ്റ്റൻ തിലക് വർമ്മയ്ക്കും നേരിടേണ്ടി വന്നത് വലിയ ജനരോഷമാണ്. നൂറുകണക്കിന് ആരാധകർ ബസ്സിന് ചുറ്റും തടിച്ചുകൂടി "We Want Sanju" (ഞങ്ങൾക്ക് സഞ്ജുവിനെ വേണം) എന്ന് ഉറക്കെ വിളിച്ച് പ്രതിഷേധിച്ചു. തുടർച്ചയായ പരാജയങ്ങൾക്ക് നടുവിൽ ആരാധകരുടെ ഈ ശക്തമായ മുദ്രാവാക്യം കേട്ട് ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെയും മോശം ഫോമിലുള്ള തിലക് വർമ്മയുടെയും മുഖഭാവം മാറിയതിന്റെ വീഡിയോകൾ ഇപ്പോൾ ഇന്റർനെറ്റിൽ തീപിടിച്ച് പടരുകയാണ്.

"നിങ്ങൾ തമാശ കളിക്കുകയാണോ?"; സഞ്ജുവിനെ മാറ്റിയതിനെതിരെ മുൻ താരങ്ങൾ
സഞ്ജുവിനെ ടീമിൽ നിന്ന് മാറ്റിയ മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ മുൻ താരങ്ങളും കമന്റേറ്റർമാരും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്:
സഞ്ജയ് മഞ്ജരേക്കർ: "സഞ്ജുവിനെ മാറ്റിയെന്നോ? നിങ്ങൾ എന്താ, തമാശ പറയുകയാണോ! ഇതൊരു പരിക്കാകാൻ ഞാൻ പ്രാർത്ഥിക്കുന്നു. അല്ലാതെ ഫോമിന്റെ പേരിലാണ് മാറ്റിയതെങ്കിൽ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിചിത്രവും മോശവുമായ സെലക്ഷനാണിത്. 15-കാരൻ വൈഭവിനെ കളിപ്പിക്കണമെങ്കിൽ സഞ്ജുവിനെ മൂന്നാം നമ്പറിലേക്ക് മാറ്റാമായിരുന്നു."
ഇർഫാൻ പഠാൻ: ടീമിൽ ഒരേ ടൈപ്പ് കളിക്കാരെ (ഇടംകയ്യൻ ബാറ്റർമാരെ) കുത്തിനിറച്ച് സഞ്ജുവിനെപ്പോലൊരു മാച്ച് വിന്നറെ പുറത്തിരുത്തുന്നത് തന്ത്രപരമായ പരാജയമാണ്.
ലോകകപ്പ് ഹീറോയ്ക്ക് സിംബാബ്‌വെ പരമ്പരയിലും സീറ്റില്ല!
ആരാധകരെ ഏറ്റവും കൂടുതൽ പ്രകോപിപ്പിച്ചത് വരാനിരിക്കുന്ന സിംബാബ്‌വെ ടി20 പരമ്പരയ്ക്കുള്ള (ജൂലൈ 23 മുതൽ) ഇന്ത്യൻ ടീമിൽ നിന്നും സഞ്ജുവിനെ വെട്ടിമാറ്റിയ ബിസിസിഐയുടെ നടപടിയാണ്. ഇഷാൻ കിഷനെ പ്രധാന വിക്കറ്റ് കീപ്പറായും പഞ്ചാബ് കിങ്സ് താരം പ്രഭ്സിമ്രാൻ സിങ്ങിനെ ബാക്കപ്പ് കീപ്പറായും എടുത്തപ്പോൾ സഞ്ജുവിനെ പൂർണ്ണമായി ഒഴിവാക്കി. 15-കാരൻ വൈഭവ് സൂര്യവംശിക്ക് കൂടുതൽ അവസരങ്ങൾ നൽകാനും യുവാക്കളെ പരീക്ഷിക്കാനുമാണ് ഈ മാറ്റമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. എന്നാൽ ലോകകപ്പ് ജയിപ്പിച്ച ഒരു സീനിയർ താരത്തെ വെറും 3 മത്സരങ്ങളിലെ ഫോമില്ലായ്മയുടെ പേരിൽ ഇങ്ങനെ വേട്ടയാടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ക്രിക്കറ്റ് പ്രേമികൾ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications