Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പെയ്‌നിന്റെ സ്ലെഡ്ജിങ് നേരിടാം, വളരെ സിംപിള്‍- അശ്വിന് ഭാര്യയുടെ ഉപദേശം

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയ്‌നിന്റെ സ്ലെഡ്ജിങിനെ നേരിടാന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനു രസകരമായ ഉപദേശം നല്‍കിയിരിക്കുകയാണ് ഭാര്യ പൃതി നാരായണന്‍. ട്വിറ്ററിലൂടെയാണ് ഓസ്‌ട്രേലിയയിലുള്ള ഭര്‍ത്താവിന് ട്വിറ്ററിലൂടെ പൃതിയുടെ പെയ്‌നിന്റെ വെല്ലുവിളി അനായാസം മറികടക്കാനുള്ള മാര്‍ഗം പറഞ്ഞുകൊടുത്തത്. സിഡ്‌നിയില്‍ കഴിഞ്ഞ ദിവസം സമനിലയില്‍ കലാശിച്ച ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ ബാറ്റിങിനെ അശ്വിനെ പല തവണ പെയ്ന്‍ സ്ലെഡ്ജ് ചെയ്തിരുന്നു. എന്നാല്‍ ഇതിനെ അതിജീവിച്ച് പുറത്താവാതെ ക്രീസില്‍ നിന്ന അദ്ദേഹം ഇന്ത്യക്കു സമനില നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.

1

ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും പെയ്‌നിന് അശ്വിന്‍- ഹനുമാ വിഹാരി ജോടിയെ വേര്‍പിരിക്കാനായില്ല. ഇതേ തുടര്‍ന്നാണ് അസ്വസ്ഥനായ ഓസീസ് നായകന്‍ അശ്വിന്‍ ബാറ്റ് ചെയ്യവെ മോശം വാക്കുകള്‍ ഉപയോഗിച്ച് അദ്ദേഹത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പെയ്‌നിന്റെ ഈ കെണിയില്‍ വീഴാതെ അശ്വിന്‍ സമര്‍ഥമായി ഒഴിഞ്ഞുമാറി. 128 ബോളില്‍ നിന്നും അദ്ദേഹം 39 റണ്‍സെടുത്തപ്പോള്‍ വിഹാരി 161 ബോളില്‍ 23 റണ്‍സും നേടിയിരുന്നു. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 62 റണ്‍സാണ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്.

ഇന്ത്യ- ഓസീസ് പരമ്പര കൃത്യമായി ഫോളോ ചെയ്യുന്ന അശ്വിന്റെ ഭാര്യ പെയ്‌നിന്റെ സ്ലെഡ്ജിങും ശ്രദ്ധിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഇവര്‍ ഭര്‍ത്താവിന് രസകരമായ, അതോടൊപ്പം വളരെ എളുപ്പമുള്ള ഒരു പോംവഴി പറഞ്ഞു കൊടുത്തത്. പുലര്‍ച്ചെ മൂന്നു മണിക്കു ആധ്യ നിര്‍ത്താതെ കരയുകയാണെന്നു സങ്കല്‍പ്പിച്ച് അത് അവഗണിച്ചാല്‍ മതിയെന്നായിരുന്നു പൃതി ട്വിറ്ററില്‍ കുറിച്ചത്. അശ്വിന്‍- പൃതി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് നാലു വയസ്സുകാരിയായ ആധ്യ.

സ്റ്റംപ് മൈക്കുകളാണ് പെയ്ന്‍ അശ്വിനെതിരേ ഉപയോഗിച്ച മോശം വാക്കുകള്‍ ലോകത്തിനു മുന്നിലെത്തിച്ചത്. എന്നാല്‍ മല്‍സരശേഷം തന്റെ മോശം പെരുമാറ്റത്തില്‍ പെയ്ന്‍ മാപ്പു ചോദിക്കുകയും അശ്വിനുമായി ഒരു പിണക്കുവമില്ലെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു.

2

അതേസമയം, കടുത്ത പുറംവേദന വക വയ്ക്കാതെയാണ് സിഡ്‌നി ടെസ്റ്റിന്റെ അഞ്ചാംദിനം അശ്വിന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയതെന്നു പൃതി മറ്റൊരു ട്വീറ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. അഞ്ചാം ദിനം രാവിലെ പുറംവേദനെ തുടര്‍ന്നു നിവര്‍ന്നു നില്‍ക്കാന്‍ പോലും അശ്വിന്‍ പാടുപെട്ടിരുന്നു. കുനിഞ്ഞ് ഷൂലേസ് കെട്ടാന്‍ പോലും അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. എന്നിട്ടും ഇത്രയും മികച്ച ഇന്നിങ്‌സുമായി ഏറെ നേരെ ക്രീസില്‍ ബാറ്റ് ചെയ്ത് ടീമിനു സമനില നേടിക്കൊടുക്കാന്‍ കഴിഞ്ഞതില്‍ അശ്വിനെ പൃതി പുകഴ്ത്തുകയും ചെയ്തിരുന്നു.

Story first published: Tuesday, January 12, 2021, 14:39 [IST]
Other articles published on Jan 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+