Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിന്‍ഡീസിനെതിരേ അവനാണ് താരം, എന്തൊരു പ്രകടനം... ഇന്ത്യന്‍ യുവതാരത്തെ പുകഴ്ത്തി സച്ചിന്‍

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ചു രംഗത്തു വന്നിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. രണ്ടാം ടെസ്റ്റില്‍ ഒരു ദിവസം ബാക്കിനില്‍ക്കെ 257 റണ്‍സിന്റെ വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റിലും വിരാട് കോലിയും സംഘവും ആധികാരിക ജയം നേടിയിരുന്നു.

ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ ഐസിസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാംസ്ഥാനം നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.

ബുംറയെ പ്രശംസിച്ചു

പരമ്പരയില്‍ ഇന്ത്യന്‍ ബൗളിങിന്റെ കുന്തമുനയായ പേസര്‍ ജസ്പ്രീത് ബുംറയെ ട്വിറ്ററിലൂടെ സച്ചിന്‍ അഭിനന്ദിച്ചു. 25 കാരനായ താരത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്നു അദ്ദേഹം പറഞ്ഞു.
പരമ്പര വിജയം നേടിയ ഇന്ത്യന്‍ ടീമിനു അഭിനന്ദനങ്ങള്‍. ജസ്പ്രീത് ബുംറയുടെ പ്രകടനം കാണുന്നതു തന്നെ ത്രില്ലടിപ്പിക്കുന്നതാണ്. താരത്തിന്റെ ഹാട്രിക്ക് വളരെ സ്‌പെഷ്യലായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ക്രിക്കറ്റില്‍ ബുംറയുടെ വളര്‍ച്ച അദ്ഭുതപ്പെടുത്തുന്നതാണെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.

വിഹാരിക്കും രഹാനെയ്ക്കും പ്രശംസ

വിഹാരിക്കും രഹാനെയ്ക്കും പ്രശംസ

ബുംറെയെ മാത്രമല്ല രണ്ടാം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും തിളങ്ങിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഹനുമാ വിഹാരി, ആദ്യ ടെസ്റ്റില്‍ ടീമിന്റെ വിജയശില്‍പ്പിയായ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ എന്നിവരെയും സച്ചിന്‍ പ്രശംസിച്ചു.
രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ കരിയറിലെ കന്നി സെഞ്ച്വറി കുറിച്ച വിഹാരി രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റിയുമായും തിളങ്ങിയിരുന്നു. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.

വിക്കറ്റ് വേട്ടക്കാരനായി ബുംറ

വിക്കറ്റ് വേട്ടക്കാരനായി ബുംറ

വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് ബുംറയായിരുന്നു. രണ്ടു ടെസ്റ്റുകളില്‍ നിന്നും താരം പിഴുതത് 13 വിക്കറ്റുകളായിരുന്നു. ആദ്യ ടെസ്റ്റില്‍ ആറും രണ്ടാം ടെസ്റ്റില്‍ ഏഴും വിക്കറ്റുകള്‍ ബുംറയ്ക്കു ലഭിച്ചിരുന്നു. രണ്ടാം ടെസ്റ്റില്‍ ഹാട്രിക്കടക്കമാണ് താരം ഏഴു വിക്കറ്റുകളെടുത്തത്.

Story first published: Tuesday, September 3, 2019, 14:07 [IST]
Other articles published on Sep 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+