IND vs ENG: രണ്ടാം ടി20യിലെ വന്‍ ഫ്‌ളോപ്പുകള്‍, എല്ലാം കിടിലന്‍ കളിക്കാര്‍!
ആദ്യ ടി20യിലേറ്റ ഏകപക്ഷീയമായ പരാജയത്തിനു രണ്ടമത്തെ മല്‍സരത്തില്‍ അതേ നാണയത്തില്‍ മറുപടി നല്‍കിയതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. ഏഴു വിക്കറ്റിനായിരുന്നു ഞായറാഴ്ച നടന്ന കളിയില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ കെട്ടുകെട്ടിച്ചത്. അരങ്ങേറ്റക്കാരനായ ഇഷാന്‍ കിഷന്റെ വെടിക്കെട്ട് ഫിഫ്റ്റിയും നായകന്‍ വിരാട് കോലിയുടെ ഇന്നിങ്‌സുമാണ് ഇന്ത്യന്‍ വിജയത്തില്‍ അടിത്തറയിട്ടത്. ഇഷാന്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
രണ്ടാം ടി20യില്‍ നേടിയ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1നു ഒപ്പമെത്തുകയും ചെയ്തിരുന്നു. ഇരുടീമിലെയും ചില കളിക്കാര്‍ മറക്കാനാഗ്രഹിക്കുന്ന മല്‍സരമായിരിക്കും ഇത്. രണ്ടാം ടി20യില്‍ ഏറ്റവും വലിയ ഫ്‌ളോപ്പായി മാറിയ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)
മല്‍സരഗതി തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ള ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജോസ് ബട്‌ലര്‍ രണ്ടാംടി20യില്‍ ഫ്‌ളോപ്പായി മാറിയിരുന്നു. ആദ്യ ടി20യില്‍ മികച്ച പ്രകടനം നടത്താനായെങ്കിലും രണ്ടാംടി20യില്‍ ഗോള്‍ഡന്‍ ഡെക്കായാണ് ബട്‌ലര്‍ പുറത്തായത്. ഭുവനേശ്വര്‍ കുമാറിനെതിരേ ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ച ബട്‌ലര്‍ക്കു ടൈമിങ് പാളിയപ്പോള്‍ എല്‍ബിഡബ്ല്യുവായയി ക്രീസ് വിടേണ്ടിവന്നു.
ബാറ്റിങില്‍ നിരാശപ്പെടുത്തിയതിനു പിന്നാലെ വിക്കറ്റ് കീപ്പിങിലും വലിയൊരു പിഴവ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ക്രിസ് ജോര്‍ഡന്റെ ബൗളിങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഒരു ക്യാച്ചും ബട്‌ലര്‍ പാഴാക്കി. പവര്‍പ്ലേ ഓവറിലായിരുന്നു ഇതത്. അപ്പോള്‍ അദ്ദേഹം 10 റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ. ജീവന്‍ തിരിച്ചുകിട്ടിയതോടെ ഇതു മുതലെടുത്ത കോലി പുറത്താവാതെ 73 റണ്‍സോടെ ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്തു.

കെഎല്‍ രാഹുല്‍ (ഇന്ത്യ)
ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലിനെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മോശം പരമ്പരകളിലൊന്നായി മാറിയിരിക്കുകയാണ് ഇത്. ആദ്യ കളിയില്‍ ഒരു റണ്‍സിന് പുറത്തായ രാഹുല്‍ രണ്ടാം ടി20യില്‍ ഡെക്കായി ക്രീസ് വിടുകയായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തിലായിരുന്നു ഇത്. സാം കറെനായിരുന്നു വിക്കറ്റ്. മൂവിങ് ബോളുകള്‍ക്കെതിരേയുള്ള രാഹുലിന്റെ വീക്ക്‌നെസ് കറെന്‍ മുതലെടുക്കുകയായിരുന്നു.
മൂന്നാം ടി20യില്‍ രോഹിത് ശര്‍മ ഓപ്പണര്‍ സ്ഥാനത്തേക്കു മടങ്ങിയെത്താനിരിക്കെ രാഹുലിന്റെ സ്ഥാനത്തിന് ഭീഷണിയുയര്‍ന്നു കഴിഞ്ഞു. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മിന്നുന്ന പ്രകടനം നടത്തിയ ഇഷാന്‍ കിഷനെ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയാക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ശിഖര്‍ ധവാനോടൊപ്പം രാഹുലിനും പുറത്തിരിക്കേണ്ടി വന്നേക്കും.

ബെന്‍ സ്റ്റോക്‌സ് (ഇംഗ്ലണ്ട്)
നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടറായി ചൂണ്ടിക്കാണിക്കപ്പെടുന്ന ബെന്‍ സ്റ്റോക്‌സും രണ്ടാം ടി20യില്‍ നിറംമങ്ങി. ബാറ്റിങില്‍ 24 റണ്‍സാണ് സ്‌റ്റോക്‌സിന് നേടാനായത്. എന്നാല്‍ 21 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഒരേയൊരു ബൗണ്ടറി മാത്രമേയുണ്ടായിരുന്നുള്ളൂ. ഡെത്ത് ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം ടീം സ്റ്റോക്‌സില്‍ നിന്നും പ്രതീക്ഷിച്ചിരുന്നെങ്കിലും അതു നല്‍കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു.
ബാറ്റിങിലെ മോശം പ്രകടനത്തിനു ബൗളിങില്‍ പ്രായശ്ചിത്തം ചെയ്യാമെന്ന് സ്റ്റോക്‌സ് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. ബൗള്‍ ചെയ്ത ഒരേയൊരു ഓവറില്‍ 17 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തു. ഇഷാനും കോലിയും ഓരോ സിക്‌സര്‍ വീതം ഈ ഓവറില്‍ അടിച്ചെടുക്കുകയും ചെയ്തിരുന്നു.
അതു കൊണ്ടും തീര്‍ന്നില്ല. ഫീല്‍ഡിങിലും സ്റ്റോക്‌സിന്റെ ഭാഗത്തു നിന്നു വലിയൊരു പിഴവ് സംഭവിച്ചു. ആദില്‍ റഷീദെറിഞ്ഞ എട്ടാം ഓവറില്‍ ഇഷാന്റെ സിംപിള്‍ ക്യാച്ച് അദ്ദേഹം പാഴാക്കി. താരം 41 റണ്‍സെടുത്തു നില്‍ക്കവെയായിരുന്നു ഇത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications