ഡിവില്ലിയഴ്‌സിന്റെ മടങ്ങിവരവ്... എല്ലാവരും ഹാപ്പിയാവില്ല!! അവരെ അലട്ടും- റോഡ്‌സ്
ജൊഹാനസ്‌ബെര്‍ഗ്: ഇതിഹാസ ബാറ്റ്‌സ്മാനും മുന്‍ നായകനുമായ എബി ഡിവില്ലിയേഴ്‌സിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ്ിലേക്കുള്ള മടങ്ങിവരവിനെ വലിയ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലൂടെ എബിഡി ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മടങ്ങിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച് ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചറും നേരത്തേ സൂചനകള്‍ നല്‍കിയിരുന്നു.
ദേശീയ ടീമിലേക്കുള്ള എബിഡിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇതിഹാസ താരവും സൂപ്പര്‍ ഫീല്‍ഡറുമായിരുന്ന ജോണ്ടി റോഡ്‌സ്.

എബിഡി സ്‌പെഷ്യല്‍ താരം
ഏറ്റവും മികച്ച ടീം തന്നെ കളിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുക. എബിഡി തിരിച്ചെത്തുന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യം തന്നെയാണ്. അദ്ദേഹം ടീമിലെത്തിയാല്‍ മറ്റു ചിലര്‍ക്കു സ്ഥാനം നഷ്ടമാവുമെന്നത് കടുപ്പമാണ്. എബി വളരെ സ്‌പെഷ്യലായ താരമാണ്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഇപ്പോള്‍ കളിക്കാത്ത അദ്ദേഹത്തിന് എന്ത് കൊണ്ട് ടീമിലെടുക്കുവെന്ന് പലരും ചോദിക്കുമെന്നത് യാഥാര്‍ഥ്യമാണെന്നും റോഡ്‌സ് പറഞ്ഞു.

ഐപിഎല്ലിലെ പ്രകടനം
വരാനിരിക്കുന്ന ഐപിഎല്ലിലെ പ്രകടനം എബിഡിയുടെ മടങ്ങിവരവില്‍ നിര്‍ണായകമായി മാറും. കഴിഞ്ഞ ബിഗ് ബാഷ് ലീഗില്‍ അദ്ദേഹത്തിന്റെ പ്രകടനം കണ്ടിരുന്നു. ശരിക്കുമൊരു ക്ലാസ് പ്ലെയറാണ് അദ്ദേഹം. താന്‍ എബിഡിയുടെ കടുത്ത ആരാധകനാണ്. ടി20 ലോകകപ്പാണ് ടീം ലക്ഷ്യമിടുന്നതെങ്കില്‍ അതിനു വേണ്ടി എന്ത് ചെയ്യാവുന്നതാണെന്നും റോഡ്‌സ് വിശദമാക്കി.

കളിക്കാരെ അസ്വസ്ഥരാക്കും
എബിഡി ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മടങ്ങിയെത്തുന്നത് ആരാധകരെയും ടീം മാനേജ്‌മെന്റിനെയുമെല്ലാം ഹാപ്പിയാക്കും. പക്ഷെ അതുകൊണ്ട് അസ്വസ്ഥരാവുന്ന മറ്റു ചില കളിക്കാരുമുണ്ട്. എബിഡി ടീമിലെത്തിയാല്‍ സ്ഥാനം നഷ്ടമാവുന്നവരായിരിക്കും ഈ താരങ്ങള്‍. എബിഡിയുള്ള ടീമിനെയാണോ, ഇല്ലാത്ത ടീമിനെയാണോ കാണാന്‍ ആഗ്രഹിക്കുന്നതെന്നു തന്നോടു ചോദിച്ചാല്‍ അദ്ദേഹം വേണമെന്നായിരിക്കും തന്റെ മറുപടിയെന്നു റോഡ്‌സ് പറഞ്ഞു.

എബിഡി കളിക്കുമോ?
എബിഡി ദക്ഷിണാഫ്രിക്കന്‍ ടീമിനു വേണ്ടി ലോകകപ്പില്‍ കളിക്കുമോയെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പ് പറയാന്‍ സാധിക്കില്ല. കാരണം ടീമിന്റെ ഭരണകാര്യത്തിലോ, മറ്റേതെങ്കിലും രംഗത്തോ താനില്ല. അതുകൊണ്ടു തന്നെ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ എബിഡിയെ ഇനി കാണുമോയെന്നതിനെക്കുറിച്ച് തനിക്ക് തീരുമാനം പറയുക അസാധ്യമാണെന്നും റോഡ്‌സ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications