Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സൂപ്പര്‍ ഫാസ്റ്റ് ആര്‍ച്ചര്‍, 20ല്‍ 16ഉം രാജസ്ഥാന്‍ പേസറുടേത്! മാനം കാത്ത് സെയ്‌നി

ഐപിഎല്ലിന്റെ 13ം സീസണ്‍ പ്രതീക്ഷിച്ചതു പോലെ തന്നെ വളരെ ആവേശകരമായാണ് യുഎയില്‍ പുരോഗമിക്കുന്നത്. ലീഗിലെ എട്ടു ടീമുകളും മൂന്നു മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. എല്ലാ ടീമുകളും ചുരുങ്ങിയത് ഒരു കളിയിലെങ്കിലും തോല്‍ക്കുകയും ചെയ്തു. 100 ശതമാനം വിജയ റെക്കോര്‍ഡുള്ള ആരും ഈ സീസണില്‍ ഇല്ലെന്നു ചുരുക്കം. ബാറ്റിങിനൊപ്പം സ്പിന്‍ ബൗളിങിനെയും തുണയ്ക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ട യുഎഇയില്‍ പേസര്‍മാരും മോശമാക്കിയില്ല. ചില പേസര്‍മാര്‍ മിന്നല്‍ വേഗം കൊണ്ട് ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിക്കുക തന്നെ ചെയ്തു.

1

ഈ സീസണില്‍ ഏറ്റവും വേഗമേറിയ 20 പന്തുകളെറിഞ്ഞ ബൗളര്‍മാരുടെ ലിസ്റ്റെടുത്താല്‍ അതില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ സമ്പൂര്‍ണ ആധിപത്യമാണ് കാണാന്‍ കഴിയുക. 20ലെ 16 പന്തുകളും ആര്‍ച്ചറുടേതായിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. മാത്രമല്ല ഇത്തവണ 150 കിമി വേഗം പിന്നിട്ട ഏക ബൗളറും അദ്ദേഹം തന്നെയാണ്.

ഈ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത് ആര്‍ച്ചറാണ്. മണിക്കൂറില്‍ 152.13 കിമിയായിരുന്നു ഈ പന്തിന്റെ വേഗം. 150.82, 150.75 കിമി എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ മറ്റു വേഗമേറിയ പന്തുകള്‍. മൂന്നു തവണയാണ് ആര്‍ച്ചര്‍ 150ന് മുകളില്‍ വേഗത്തില്‍ ബൗള്‍ ചെയ്തത്. ആദ്യത്തെ ഏഴു സ്ഥാനങ്ങളും ആര്‍ച്ചര്‍ കൈയടക്കി വച്ചിരിക്കുകയാണ്. എട്ടാംസ്ഥാനത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ട്ടെയാണ് (148.92 കിമി). ആദ്യ 10ലെ ബാക്കിയുള്ള ഒമ്പത് സ്ഥാനങ്ങളിലും ആര്‍ച്ചറാണ്.

2

വേഗമേറിയ ശേഷിച്ച 10 പന്തുകള്‍ നോക്കിയാല്‍ അതില്‍ ഒരു ഇന്ത്യന്‍ സാന്നിധ്യവുമുണ്ട്. വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പേസറായ നവദീപ് സെയ്‌നിയാണിത്. ലിസ്റ്റില്‍ 13ാം സ്ഥാനത്താണ് സെയ്‌നി (147.92 കിമി). തുടര്‍ന്ന് 18 സ്ഥാനങ്ങള്‍ വരെ ആര്‍ച്ചര്‍ തന്നെയാണ്. നോര്‍ട്ടെ (147.33 കിമി), ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് (147.32 കിമി) 19, 20 സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

Story first published: Thursday, October 1, 2020, 17:44 [IST]
Other articles published on Oct 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+