Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ന് സൂപ്പര്‍ താരങ്ങള്‍ പലരുമുണ്ട്, പക്ഷെ സച്ചിനൊപ്പം വളരാന്‍ ആര്‍ക്കുമാവില്ല-ജോ റൂട്ട്

1

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നടന്നുപോയ വഴികളിലെല്ലാം ചരിത്രമെഴുതിയ അപൂര്‍വ്വ പ്രതിഭ. ലോക ക്രിക്കറ്റില്‍ ഇതിഹാസമെന്ന പേര് പലരും നേടിയിട്ടുണ്ടെങ്കിലും ക്രിക്കറ്റിന്റെ ദൈവമെന്ന വിശേഷണം സച്ചിന് മാത്രം അവകാശപ്പെട്ടത്.

ലോക ക്രിക്കറ്റില്‍ സച്ചിന്‍ നേടിയെടുത്ത പല റെക്കോഡുകളും ആധുനിക കാലഘട്ടത്തിലെ പല സൂപ്പര്‍ താരങ്ങളും തകര്‍ക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി വിരാട് കോലി ഇന്ത്യയില്‍ കൂടുതല്‍ ഏകദിന സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കോഡ് തകര്‍ത്തു.

സച്ചിന്റെ പേരിലുള്ള കൂടുതല്‍ ഏകദിന സെഞ്ച്വറിയെന്ന റെക്കോഡ് തകര്‍ക്കാനുള്ള ശ്രമത്തിലാണ് കോലി. ഇതിനോടകം കോലിയെ സച്ചിനുമായി താരതമ്യം ചെയ്യുന്നവരും ഏറെയാണ്. ഇപ്പോഴിതാ സൂപ്പര്‍ താരങ്ങള്‍ പലരുമുണ്ടെങ്കിലും സച്ചിനോളം വളരാന്‍ ആര്‍ക്കുമാവില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട്.

സച്ചിന്‍ എക്കാലത്തെയും മികച്ചവന്‍

സച്ചിന്‍ എക്കാലത്തെയും മികച്ചവന്‍

ഇന്നത്തെ കാലത്ത് നന്നായി കളിക്കുന്ന താരങ്ങളെ കാണാനാവും. എന്നാല്‍ സച്ചിന്‍ കരിയറില്‍ നേടിയത് എന്താണെന്ന് നോക്കുക. അത് നേടുയെടുക്കുക പ്രയാസം. ഇത്രയും ചെറുപ്പത്തിലേ ഇന്ത്യക്കായി കളിക്കാനും വലിയ പ്രകടനങ്ങളോട് വലിയ കരിയര്‍ സൃഷ്ടിക്കാനും സച്ചിനായി.

ടീമിന്റെ ഭാരത്തെ 20 വര്‍ഷത്തോളം ചുമക്കാന്‍ സച്ചിന് സാധിച്ചു. അത് മഹത്തായ കാര്യമാണ്'- ജോ റൂട്ട് പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് സച്ചിനോളം ആരാധകരെ സ്വാധീനിച്ച മറ്റൊരു താരവുമില്ലെന്ന് പറയാം. നിലവിലെ പല ക്രിക്കറ്റ് താരങ്ങളും സച്ചിന്റെ കടുത്ത ആരാധകരാണ്.

Also Read: IND vs SL: യുവരാജും സെവാഗുമല്ല, ഇന്ത്യയുടെ വെടിക്കെട്ട് താരം സൂര്യ- പ്രശംസിച്ച് കനേരിയ

ഞാന്‍ ജനിക്കുന്നതിന് മുമ്പ് അരങ്ങേറി

ഞാന്‍ ജനിക്കുന്നതിന് മുമ്പ് അരങ്ങേറി

ഞാന്‍ ജനിക്കുന്നതിന് മുമ്പ് ഇന്ത്യക്കായി അരങ്ങേറിയ സച്ചിന്‍ എന്റെ അരങ്ങേറ്റ മത്സരത്തിലും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. ഇതില്‍ നിന്ന് തന്നെ അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് എന്തായിരുന്നുവെന്ന് വ്യക്തമാവും. ഒരു കായിക ഇനത്തിലും ഒട്ടും എളുപ്പമുള്ള കാര്യമല്ലത്.

ചെറുപ്പത്തില്‍ സച്ചിന്റെ കളി കാണുമ്പോള്‍ എന്ത് അനായാസമായാണ് അവന്‍ കളിക്കുന്നതെന്ന് തോന്നുമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് മാത്രമല്ല ലോക ക്രിക്കറ്റിന് മഹത്തായ സംഭാവന നല്‍കിയ താരമാണ് സച്ചിന്‍. ബാല്യം മുതല്‍ ആരാധന തോന്നിയിരുന്ന താരങ്ങളിലൊരാളായിരുന്നു അദ്ദേഹം-റൂട്ട് കൂട്ടിച്ചേര്‍ത്തു.

മാന്യനായ കളിക്കാരന്‍

മാന്യനായ കളിക്കാരന്‍

സച്ചിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ സ്വഭാവം തന്നെയാണ്. കളത്തിനകത്തും പുറത്തും ശാന്തനായ സച്ചിന്‍ മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു. സച്ചിന്റെ റെക്കോഡുകളുടെ ഒപ്പമെത്താനോ മറികടക്കാനോ ചിലര്‍ക്കെങ്കിലും സാധിച്ചേക്കും.

എന്നാല്‍ സച്ചിനെപ്പോലൊരു താരം ഇനിയുണ്ടാവാന്‍ സാധ്യതയില്ല. ലോക ക്രിക്കറ്റില്‍ ഹേറ്റേഴ്‌സില്ലാത്തവരിലൊരാളാണ് സച്ചിന്‍. വിരമിച്ചിട്ട് വര്‍ഷങ്ങളായിട്ടും സച്ചിന്റെ പല റെക്കോഡുകളും ഇന്നും തകര്‍ക്കപ്പെടാതെ തുടരുകയാണ്. അതില്‍ നിന്ന് സച്ചിന്റെ നേട്ടങ്ങളുടെ മഹത്വം വ്യക്തം.

Also Read: സൂര്യയെ ഇന്ത്യ ടെസ്റ്റ് കളിപ്പിക്കണമെന്ന് ഗംഭീര്‍, ആന മണ്ടത്തരം! പ്രതികരിച്ച് ആരാധകര്‍

സച്ചിന്റെ കരിയറിലൂടെ

സച്ചിന്റെ കരിയറിലൂടെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനെന്ന നിലയില്‍ തിളങ്ങാന്‍ സച്ചിനായിരുന്നില്ല. എന്നാല്‍ സച്ചിന്‍ ഇന്ത്യന്‍ ടീമിന്റെ ചരിത്രം തിരുത്തുന്ന പല നിര്‍ണ്ണായക തീരുമാനങ്ങളുമെടുത്തു. സൗരവ് ഗാംഗുലി, എംഎസ് ധോണി എന്നിവരെല്ലാം ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയത് സച്ചിന്റെ നിര്‍ദേശ പ്രകാരമായിരുന്നു.

ഇത്തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തലവരമാറ്റുന്ന പല തീരുമാനങ്ങളും സച്ചിന്റെ തലയില്‍ നിന്നാണ് വന്നത്. ഇന്ത്യക്കായി 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സും 46 വിക്കറ്റും 463 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സും 154 വിക്കറ്റും 1 ടി20യില്‍ നിന്ന് 10 റണ്‍സും 1 വിക്കറ്റും സച്ചിന്‍ നേടിയിട്ടുണ്ട്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുകയും നയിക്കുകയും ചെയ്ത സച്ചിന്‍ 78 മത്സരത്തില്‍ നിന്ന് 2334 റണ്‍സും നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ച്വറി പ്രകടനവും ഉള്‍പ്പെടും.

Story first published: Wednesday, January 11, 2023, 20:03 [IST]
Other articles published on Jan 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+