Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus: ടെസ്റ്റ് പരമ്പര ഇന്ത്യ നേടുമോ? ബുംറ തീരുമാനിക്കും! ഞാനും അയാളുടെ ഫാന്‍- ബോര്‍ഡര്‍

1

ഓസ്‌ട്രേലിയക്കെതിരേ വ്യാഴാഴ്ച ആരംഭിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഓസീസ് ഇതിഹാസം അലന്‍ ബോര്‍ഡര്‍. പരമ്പരയില്‍ ഇന്ത്യയുടെ വിധി എന്തായിരിക്കുമെന്നു തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുക സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടര്‍ച്ചയായ മൂന്നാം തവണയും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. 2018-19ല്‍ നടന്ന അവസാനത്തെ പരമ്പരയില്‍ ഇന്ത്യ 2-1നായിരുന്നു ഓസീസിനെ ഇന്ത്യ ഞെട്ടിച്ചത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നു ഇത്.

ഞാന്‍ ബുംറയുടെ ആരാധകന്‍

ഞാന്‍ ബുംറയുടെ ആരാധകന്‍

കഴിഞ്ഞ പര്യടനത്തിലേതു പോലൊരു പ്രകടനം ബുംറ ഇത്തവണയും ആവര്‍ത്തിച്ചാല്‍ മാത്രമേ ഇന്ത്യക്കു കിരീടം നിലനിര്‍ത്താന്‍ കഴിയൂവെന്നു ബോര്‍ഡര്‍ ചൂണ്ടിക്കാട്ടി.
ഞാന്‍ ബുംറയുടെ കടുത്ത ആരാധകനാണ്. ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുകയാണെങ്കിലല്‍ ഇന്ത്യയെ ജയിപ്പിക്കാനുള്ള ശേഷി അവനുണ്ട്. എന്നാല്‍ ബുംറയുടെ കാര്യത്തില്‍ എനിക്കു ആശങ്കയുണ്ട്. കാരണം ഞങ്ങളുടെ പിച്ചുകളില്‍ നിങ്ങള്‍ക്കു കുറച്ചു ബൗണ്‍സും വശങ്ങളിലേക്കു മൂവ്‌മെന്റും ലഭിക്കുമെന്നും ബോര്‍ഡര്‍ അഭിപ്രായപ്പെട്ടു.

20 വിക്കറ്റുകള്‍ നേടണം

20 വിക്കറ്റുകള്‍ നേടണം

നിങ്ങള്‍ എല്ലായ്‌പ്പോഴും ബാറ്റിങ് ലൈനപ്പിനെക്കുറിച്ച് മാത്രമേ ആശങ്കപ്പെടാറുള്ളൂ. എന്നാല്‍ 20 വിക്കറ്റുകള്‍ വീഴ്ത്താനായാല്‍ മാത്രമേ നിങ്ങള്‍ക്കു ടെസ്റ്റില്‍ വിജയിക്കാനാവൂ. ബുംറ ഫിറ്റാണെങ്കില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് അവന്‍ തന്നെയായിരിക്കും. ബുംറ ശരിക്കുമൊരു റിപ്പറാണ്. എല്ലായ്‌പ്പോഴും ചിരിച്ചുകൊണ്ടാണ് അദ്ദേഹം പന്തെറിയുന്നത്. താളത്തിലെത്തിക്കഴിഞ്ഞാല്‍ ബുംറ വളരെ അപകടകാരിയാണെന്നും ബോര്‍ഡര്‍ വിലയിരുത്തി.
ബുംറയ്ക്കു തുടക്കത്തില്‍ തന്നെ പ്രധാനപ്പെട്ട വിക്കറ്റുകള്‍ വീഴ്ത്താനായാല്‍ ഇന്ത്യക്കു നല്ല സാധ്യതയുണ്ട്. ഇരുടീമുകളും തമ്മില്‍ വ്യത്യാസമുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നും ഓസീസ് ഇതിഹാസം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ പര്യടനത്തില്‍ കസറി

കഴിഞ്ഞ പര്യടനത്തില്‍ കസറി

2018-19ലെ കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ വിരാട് കോലിക്കു കീഴില്‍ ഇന്ത്യ നാലു ടെസ്റ്റുകളുടെ പരമ്പര 2-1നു കൈക്കലാക്കിയപ്പോള്‍ ബുംറയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. 21 വിക്കറ്റുകള്‍ പരമ്പരയില്‍ ബുംറ കൊയ്തിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് നേട്ടവും പേസറുടെ പേരിലുണ്ടായിരുന്നു.
ഇത്തവണ പരിചയസമ്പന്നനായ വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മയില്ലാതെയാണ് ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നത്. ഐപിഎല്ലിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഓസീസ് പര്യടനം നഷ്ടമാവുകയായിരുന്നു. ഇഷാന്തിന്റെ അഭാവത്തില്‍ ഉമേഷ് യാദവ് മൂന്നാം പേസറായി പ്ലെയിങ് ഇലവനില്‍ എത്തിയേക്കും.

Story first published: Wednesday, December 16, 2020, 9:39 [IST]
Other articles published on Dec 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+