Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആധുനിക ക്രിക്കറ്റിലെ ടോപ് ഡെത്ത് ബൗളര്‍ ആര്? റാങ്കിങ് അറിയാം, തലപ്പത്ത് ഇന്ത്യന്‍ താരം

ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെയാണ്. വേദി സംബന്ധിച്ചുള്ള അന്തിമ തീരുമാനം ആയില്ലെങ്കിലും ലോകകപ്പ് നടക്കുമെന്നുറപ്പാണ്. ടി20 ഫോര്‍മാറ്റില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങളുണ്ടെങ്കിലും ഡെത്ത് ഓവറില്‍ മികവ് കാട്ടാന്‍ സാധിക്കുന്ന താരങ്ങള്‍ വളരെ വിരളമാണ്. നിലവിലെ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും മികച്ച ഡെത്ത് ബൗളര്‍മാരെ പരിഗണിച്ചാല്‍ അവരുടെ റാങ്കിങ് എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ തന്നെയാണ് ഡെത്ത് ഓവറിലെ കേമന്‍. തുടര്‍ച്ചയായി അതിവേഗ യോര്‍ക്കര്‍ എറിയാന്‍ കെല്‍പ്പുള്ള ബുംറ ഇക്കാര്യത്തില്‍ വളരെ കൃത്യതയുള്ള ബൗളര്‍കൂടിയാണ്. പന്തിന്റെ വേഗതയില്‍ വ്യതിയാനം വരുത്താനും മിടുക്കുള്ള ബുംറ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടിയും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. 6.67 ആണ് ഇന്ത്യന്‍ ടീമിലെ അദ്ദേഹത്തിന്റെ ഇക്കോണമി. ഐപിഎല്ലില്‍ 7.40 ആണ് ഇക്കോണമി.ഇന്ത്യക്കായി 49 മത്സരത്തില്‍ നിന്ന് 59 വിക്കറ്റും മുംബൈ ഇന്ത്യന്‍സിനായി 99 മത്സരത്തില്‍ നിന്ന് 115 വിക്കറ്റുമാണ് ബുംറയുടെ പേരിലുള്ളത്.

 ട്രന്റ് ബോള്‍ട്ട്

ട്രന്റ് ബോള്‍ട്ട്

ന്യൂസീലന്‍ഡ് ഇടം കൈയന്‍ പേസര്‍ ട്രന്റ് ബോള്‍ട്ടാണ് രണ്ടാം റാങ്കുകാരന്‍. കിവീസിനായി 34 ടി20 കളിച്ച താരം 8.54 ഇക്കോണമിയില്‍ 46 വിക്കറ്റാണ് നേടിയത്. കൂടുതല്‍ തിളങ്ങുന്നത് ന്യൂബോളിലാണെങ്കിലും ഡെത്ത് ഓവറിലും സ്വിങ്ങിങ് യോര്‍ക്കറുകളെറിയാന്‍ ബോള്‍ട്ടിന് സാധിക്കും. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടാറില്ലെങ്കിലും വിക്കറ്റ് ടേക്കര്‍ ബൗളറാണ് അദ്ദേഹം. ഐപിഎല്ലില്‍ നിലവില്‍ മുംബൈ ഇന്ത്യന്‍സ് താരമായ അദ്ദേഹം 55 മത്സരത്തില്‍ നിന്ന് 71 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാറാണ് മൂന്നാം റാങ്കിങ്ങില്‍. പന്തിനെ നന്നായി സ്വിങ് ചെയ്യിപ്പിക്കാന്‍ മിടുക്കുള്ള ഭുവി പന്തിന്റെ വേഗതയിലും വ്യതിയാനത്തിലും നല്ല നിയന്ത്രണമുള്ള ബൗളറാണ്. പരിചയസമ്പന്നനായ അദ്ദേഹം 48 ടി20യില്‍ നിന്ന് 6.98 എന്ന മികച്ച ഇക്കോണമിയില്‍ 45 വിക്കറ്റാണ് ഇന്ത്യക്കായി നേടിയത്. 126 ഐപിഎല്ലില്‍ നിന്ന് 7.31 ഇക്കോണമിയില്‍ 139 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ജോഫ്രാ ആര്‍ച്ചര്‍

ജോഫ്രാ ആര്‍ച്ചര്‍

ഇംഗ്ലണ്ട് യുവ പേസര്‍ ജോഫ്രാ ആര്‍ച്ചറാണ് നാലാം റാങ്കുകാരന്‍. മികച്ച പേസ് കൈമുതലായുള്ള താരം 12 ടി20കളാണ് ഇംഗ്ലണ്ടിനുവേണ്ടി കളിച്ചത്. 7.89 ഇക്കോണമിയില്‍ 14 വിക്കറ്റും അദ്ദേഹം നേടി. വേഗത്തിനൊപ്പം ബാറ്റ്‌സ്മാനെ പ്രയാസപ്പെടുത്തുന്ന ലൈനും ലെങ്തുമാണ് ആര്‍ച്ചറുടേത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ അദ്ദേഹം 35 മത്സരത്തില്‍ നിന്ന് 46 വിക്കറ്റും വീഴ്ത്തി. ഐപിഎല്ലില്‍ 7.13 എന്ന മികച്ച ഇക്കോണമിയാണ് ആര്‍ച്ചര്‍ക്കുള്ളത്.

മിച്ചല്‍ സ്റ്റാര്‍ക്ക്

മിച്ചല്‍ സ്റ്റാര്‍ക്ക്

ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് അഞ്ചാമന്‍. ഇടം കൈയന്‍ പേസറായ അദ്ദേഹം അതിവേഗ യോര്‍ക്കറുകളിലൂടെ ബാറ്റ്‌സ്മാന്റെ കുറ്റി പിഴുതെടുക്കാന്‍ കേമനാണ്. ഓസീസ് ജഴ്‌സിയില്‍ 35 ടി20യില്‍ നിന്ന് 6.95 എന്ന മികച്ച ഇക്കോണമിയില്‍ 47 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. 27 ഐപിഎല്ലില്‍ നിന്നായി 7.17 എന്ന മികച്ച ഇക്കോണമിയില്‍ 34 വിക്കറ്റും സ്റ്റാര്‍ക്കിന്റെ പേരിലുണ്ട്.

Story first published: Wednesday, June 9, 2021, 17:30 [IST]
Other articles published on Jun 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+