Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിന് അവസാന പരമ്പര? ടെസ്റ്റിലെ പുതിയ നായകനാര്, മൂന്നിലൊരാള്‍ ഉറപ്പ്!!

ഓസ്ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യന്‍ നായകനെന്ന നിലവില്‍ രോഹിത് ശര്‍മയുടെ അവസാനത്തേത് കൂടി ആയിരിക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയുണ്ടാവുമോയെന്ന കാര്യം സംശയമാണ്. അങ്ങനെയെങ്കില്‍ 2025ല്‍ ഇന്ത്യയുടെ ആദ്യ പരമ്പര ജൂണില്‍ ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടിലാണ്. ഡബ്ല്യുടിസിയുടെ അടുത്ത സൈക്കിളില്‍ ഇന്ത്യയുടെ കന്നി പരമ്പരയും ഇതാണ്.

ഇംഗ്ലണ്ട് പര്യടനത്തില്‍ രോഹിത് നായകസ്ഥാനത്തുണ്ടാവാനുള്ള സാധ്യത തീരെ കുറവാണ്. പകരം പുതിയൊരു ക്യാപ്റ്റനെ നമുക്കു കാണാന്‍ സാധിച്ചേക്കേും. രോഹിത്തിനു ശേഷം ടെസ്റ്റില്‍ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായി വരാനിടയുള്ള മൂന്നു കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

JASPRIT BUMRAH

ജസ്പ്രീത് ബുംറ

ടെസ്റ്റില്‍ ഇന്ത്യയുടെ നിലവിലെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ ജസ്പ്രീത് ബുംറയാണ് ഈ റോളിലേക്കു ഫേവറിറ്റെന്നു നമുക്കു തീര്‍ച്ചയായും പറയാം. ഓസ്‌ട്രേലിയയുമയി ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ബുംറയ്ക്കു കീഴിലാണ് ഇന്ത്യ ഇറങ്ങിയത്. ഈ മല്‍സരത്തില്‍ 295 റണ്‍സിന് കംഗാരുപ്പടയെ ഇന്ത്യ നിഷ്പ്രഭരാക്കുകയും ചെയ്തിരുന്നു.

നിലവിലെ സാഹചര്യത്തില്‍ രോഹിത്തൊഴിഞ്ഞാല്‍ ബുംറ തന്നെയാവും ഇന്ത്യയെ നയിക്കുകയെന്നുറപ്പാണ്. എന്തെങ്കിലും അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ അദ്ദേഹത്തിനു പകരം മറ്റൊരാളെ ഈ റോളിലേക്കു ഇന്ത്യ കൊണ്ടുവരാനും സാധ്യതയുള്ളൂ.

റിഷഭ് പന്ത്

ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ടെസ്റ്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുമായ റിഷഭ് പന്താണ് ഭാവി ക്യാപ്റ്റനായി വരാനിടയുള്ള രണ്ടാമത്തെയാള്‍. ജസ്പ്രീത് ബുംറയെ സ്ഥിരം നായകനാക്കിയാല്‍ എല്ലാ മല്‍സരങ്ങളിലും അദ്ദേഹത്തിനു കളിക്കേണ്ടതായി വരും. ഇതു ജോലിഭാരം വര്‍ധിപ്പിക്കുകയും പരിക്കുകളേല്‍ക്കാന്‍ വഴിയൊരുക്കുകയും ചെയ്തേക്കും.

RISHABH PANT

ബുംറയെ കാത്തുസൂക്ഷിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെ വന്നാല്‍ ടെസ്റ്റില്‍ അദ്ദേഹത്തിനു സ്ഥിരം ക്യാപ്റ്റന്‍സിയും നല്‍കിയേക്കില്ല. പകരം ടെസ്റ്റിലെ അവിഭാജ്യ ഘടകമായ റിഷഭിനു ഈ റോളും നല്‍കിയേക്കും. മികച്ച നേതൃശേഷിയും ടീമിനെ മുന്നില്‍ നിന്നു നയിക്കാനുള്ള ശേഷിയും അദ്ദേഹത്തിനുണ്ട്. മാത്രമല്ല, ബുംറയെ അപേക്ഷിച്ച് ടെസ്റ്റില്‍ തുടര്‍ച്ചയായി മല്‍സരങ്ങളില്‍ റിഷഭിനു കളിക്കാനും സാധിക്കും.

ശുഭ്മന്‍ ഗില്‍

ഇന്ത്യയുടെ ഭാവി ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെയാള്‍. ഒരു ടി20 പരമ്പരയില്‍ ഇന്ത്യയെ അദ്ദേഹം നയിച്ചുകഴിഞ്ഞു. ടി20 ലോകകപ്പിനു പിന്നാലെയുള്ള സിംബാബ്‌വെ പര്യടനത്തിലെ അഞ്ചു ടി20കളിലാണ് ഗില്‍ ഇന്ത്യയുടെ ക്യാപ്റ്റനായി അരങ്ങേറിയത്. 4-1നു ഇന്ത്യ പരമ്പരയും സ്വന്തമാക്കിയരുന്നു.

രോഹിത് ശര്‍മയ്ക്കു ശേഷം ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനായി ഗില്ലിനെ ഇന്ത്യ വളര്‍ത്തിയെടുത്തേക്കും. അടുത്ത 10 വര്‍ഷത്തേക്കെങ്കിലും എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ക്യാപ്റ്റനാവാനുള്ള ശേഷിയും അദ്ദേഹത്തിനുണ്ട്.

Story first published: Wednesday, December 11, 2024, 15:24 [IST]
Other articles published on Dec 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+