Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: നയിക്കാന്‍ ബുംറ, റിങ്കുവെത്തും! അയര്‍ലന്‍ഡ് ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് അയര്‍ലന്‍ഡ് പര്യടനമാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ അയര്‍ലന്‍ഡില്‍ കളിക്കാന്‍ പോകുന്നത്. ഇതിന് പിന്നാലെ ഏഷ്യാ കപ്പ് വരാനിരിക്കെ ഇന്ത്യ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാവും അയര്‍ലന്‍ഡിനെതിരേ ഇറങ്ങുക. ജസ്പ്രീത് ബുംറ പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് അയര്‍ലന്‍ഡ് പരമ്പരയിലൂടെ തിരിച്ചെത്തുമെന്നാണ് വിവരം.

അയര്‍ലന്‍ഡ് താരതമ്യേനെ ദുര്‍ബലരായ നിരയാണ്. അതുകൊണ്ടുതന്നെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി രണ്ടാം നിര ടീമുമായിട്ടാവും ഇന്ത്യ അയര്‍ലന്‍ഡ് പര്യടനത്തിനിറങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിനായി ഇന്ത്യ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള ടീം എങ്ങനെയായിരിക്കുമെന്ന് നോക്കാം. ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിന് വിശ്രമം നല്‍കിയേക്കും. ഐപിഎല്‍ മുതല്‍ തുടര്‍ച്ചായി കളിക്കുന്ന ഗില്ലിന് ഏഷ്യാ കപ്പിന് മുന്നോടിയായി വിശ്രമം അനിവാര്യമാണ്.

യശ്വസി ജയ്‌സ്വാളിനൊപ്പം റുതുരാജ് ഗെയ്ക്‌വാദ് ഓപ്പണിങ്ങിലേക്കെത്തിയേക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ജയ്‌സ്വാളിന് ഇന്ത്യ അവസരം നല്‍കിയിട്ടുണ്ട്. അതേ സമയം റുതുരാജ് ഗെയ്ക്‌വാദിനെ വിന്‍ഡീസ് പരമ്പരയ്ക്ക് പരിഗണിച്ചിട്ടില്ല. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള റുതുരാജിന് അയര്‍ലന്‍ഡ് പരമ്പരയില്‍ സീറ്റുറപ്പാണ്. രോഹിത് ശര്‍മ, വിരാട് കോലി എന്നീ സീനിയേഴ്‌സ് പുറത്തുതന്നെയാവും. മൂന്നാം നമ്പറില്‍ രാഹുല്‍ ത്രിപാഠി തിരിച്ചെത്തിയേക്കും.

വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ നിന്ന് ത്രിപാഠി തഴയപ്പെട്ടിരുന്നു. മധ്യനിരയില്‍ റിങ്കു സിങ്ങിനെ ഇന്ത്യ ഉള്‍പ്പെടുത്തിയേക്കും. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ റിങ്കു സിങ്ങിനെ തഴഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. അതുകൊണ്ടുതന്നെ അയര്‍ലന്‍ഡിലേക്ക് റിങ്കുവിന് ടിക്കറ്റുറപ്പാണ്. ഇടം കൈയന്‍ യുവതാരം തിലക് വര്‍മ സ്ഥാനം നിലനിര്‍ത്തും. ഇന്ത്യ അണ്ടര്‍ 19 ടീം, മുംബൈ ഇന്ത്യന്‍സ് എന്നിവയിലൂടെ മികവുകാട്ടിയെത്തിയ തിലക് അടുത്ത യുവരാജാവാന്‍ പ്രതിഭയുള്ളവനാണ്.

india

വിക്കറ്റ് കീപ്പര്‍ റോളില്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനുമുണ്ടാവും. ഇഷാന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എങ്കിലും അയര്‍ലന്‍ഡിനെതിരേ വിശ്രമം ലഭിച്ചേക്കില്ല. സഞ്ജു സാംസണ്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടിയിട്ടുണ്ട്. അയര്‍ലന്‍ഡ് പരമ്പരയിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. അവസാന അയര്‍ലന്‍ഡ് പര്യടനത്തില്‍ സഞ്ജു മികവുകാട്ടിയിരുന്നു.

സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഉണ്ടാവില്ല. പകരം വാഷിങ്ടണ്‍ സുന്ദറും ക്രുണാല്‍ പാണ്ഡ്യയും കളിച്ചേക്കും. പരിക്കേറ്റ് ടീമിന് പുറത്തായ സുന്ദറിന് തിരിച്ചുവരവ് പരമ്പരയായിരിക്കും അയര്‍ലന്‍ഡിലേത്. ഇപ്പോള്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ അദ്ദേഹം തിളങ്ങുന്നുണ്ട്. ക്രുണാല്‍ ഇന്ത്യക്കായി കളിച്ചിട്ട് നാളുകളേറെയായി. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് താരമായ ക്രുണാലിന് ഇന്ത്യ അവസരം നല്‍കാനുള്ള സാധ്യതയാണ് കൂടുതല്‍.

പേസ് നിരയില്‍ ജസ്പ്രീത് ബുംറയുടെ മടങ്ങി വരവാണ് എടുത്തു പറയേണ്ടത്. ദീര്‍ഘ നാളുകളായി വിശ്രമത്തിലുള്ള ബുംറയുടെ ശക്തമായ തിരിച്ചുവരവാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അയര്‍ലന്‍ഡില്‍ ബുംറയാവും ഇന്ത്യയെ നയിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അവസാന ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം തിളങ്ങിയ മോഹിത് ശര്‍മക്ക് ഇന്ത്യ അവസരം നല്‍കാനും സാധ്യതയുണ്ട്.

സിഎസ്‌കെ പേസര്‍ തുഷാര്‍ ദെശപാണ്ഡെ, ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ്, അതിവേഗ പേസര്‍ ഉമ്രാന്‍ മാലിക് എന്നിവരും പേസ് നിരയിലുണ്ടാവും. സ്പിന്‍ നിരയില്‍ വരുണ്‍ ചക്രവര്‍ത്തി, സുയാഷ് ശര്‍മ എന്നിവരും ഇടം പിടിച്ചേക്കും. കൂടാതെ സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി ക്രുണാലും സുന്ദറുമുണ്ട്. അയര്‍ലന്‍ഡ് പരമ്പര തൂത്തുവാരി വരാനിരിക്കുന്ന ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കം ശക്തമാക്കാനാവും ഇന്ത്യ ശ്രമിക്കുക.

ഇന്ത്യയുടെ സാധ്യതാ ടി20 ടീം: ഇഷാന്‍ കിഷന്‍, യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്‌വാദ്, രാഹുല്‍ ത്രിപാഠി, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, തിലക് വര്‍മ, സഞ്ജു സാംസണ്‍, ക്രുണാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ, മോഹിത് ശര്‍മ, തുഷാര്‍ ദെശപാണ്ഡെ, വരുണ്‍ ചക്രവര്‍ത്തി, സുയാഷ് ശര്‍മ, അര്‍ഷദീപ് സിങ്.

Story first published: Sunday, July 9, 2023, 7:04 [IST]
Other articles published on Jul 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+