Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്ത് ഏറാണിത്? ഇവരുടെ ബൗളിങ് ആക്ഷന്‍ കണ്ടാല്‍ കണ്ണുതള്ളും

ലോക ക്രിക്കറ്റില്‍ ഒരു ബൗളറുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നതില്‍ മനോഹരമായ ബൗളിങ് ആക്ഷനു വലിയ പങ്കു തന്നെയുണ്ട്. ആരും കൈയടിച്ചു പോവുന്ന അതിമനോഹരായ ബൗളിങ് ആക്ഷനുള്ള ചിലരെ നമ്മള്‍ കണ്ടിട്ടുണ്ട്. റണ്ണപ്പില്‍ തുടങ്ങി ബോള്‍ റിലീസ് ചെയ്യുന്നതിലും ലാന്‍ഡിങുമെല്ലാം ഒരു ബൗളറെ സംബന്ധിച്ച് പ്രധാനമാണ്. പലപ്പോഴും ബൗളര്‍മാരെ പരിക്കിലേക്കു നയിക്കുന്നതിലും ബൗളിങ് ആക്ഷന്‍ വഴിയൊരുക്കാറുണ്ട്. ബൗളിങ് ആക്ഷന്‍ എത്രത്തോളം ഒഴുക്കുള്ളതും സിംപിളുമാവുന്നുവോ പരിക്കേല്‍ക്കാനുള്ള സാധ്യതയും കുറവാണ്.

പറഞ്ഞുവരുന്നത് ക്രിക്കറ്റില്‍ ഇതുവരെ കണ്ടവരില്‍ ഏറ്റവും വിചിത്രമായ ബൗളിങ് ആക്ഷനുള്ള ചില താരങ്ങളെക്കുറച്ചാണ്. ഇവര്‍ എങ്ങനെ ഈ തരത്തില്‍ ബൗള്‍ ചെയ്യുന്നുവെന്നും ഐസിസി ഇതു അംഗീകരിച്ചതാണോയെന്നു പോലും നമ്മള്‍ സംശയിച്ചുപോവും. വിചിത്രമായ ബൗളിങ് ആക്ഷനുള്ള അഞ്ചു പേരെ അറിയാം.

കേദാര്‍ ജാദവ്

കേദാര്‍ ജാദവ്

ഇന്ത്യയുടെ മുന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിന്റൈ ബൗളിങ് ആക്ഷന്‍ വളരെ വിചിത്രമായിരുന്നു. മുന്‍ നായകന്‍ എംഎസ് ധോണി ഏകദിനത്തില്‍ പലപ്പോഴും ആറാമത്തെ ബൗളിങ് ഓപ്ഷനായി പരീക്ഷിച്ച താരമായിരുന്നു അദ്ദേഹം. പന്ത് റിലീസ് ചെയ്യുമ്പോള്‍ കൈ വളരെ താഴുന്നുവെന്നതായിരുന്നു ജാദവിന്‍െ ബൗളിങ് ആക്ഷന്റെ പ്രത്യേകത. വളരെ വിചിത്രമായിരുന്നു ഈ കാഴ്ച.

2

കടല്‍ ലെവലിനും താഴെയുള്ള ഡെലിവെറിയെന്നായിരുന്നു ഇന്ത്യയുടെ മുന്‍ ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ ജാദവിന്റെ ബൗളിങ് ആക്ഷനെക്കുറിച്ച് പറഞ്ഞത്. 42 ഏകദിനങ്ങളില്‍ നിന്നും 27 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 5.16 എന്ന മികച്ച ഇക്കോണമി റേറ്റോടെയായിരുന്നു ഇത്.

മായ സോനാവാനെ

മായ സോനാവാനെ

കുറച്ച് ആഴ്ചകള്‍ക്കു മുമ്പ് നടന്ന വനിതകളുടെ ടി20 ചാലഞ്ച് ലീഗില്‍ വിചിത്രമായ ബൗളിങ് ആക്ഷനിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മായ സോനാവാനെ. മഹാരാഷ്ട്രയില്‍ നിന്നുളള ലെഗ് സ്പിന്നര്‍ കൂടിയായ മായ അസാധാരണമായ ബൗളിങ് ആക്ഷന്റെ പേരില്‍ വിമര്‍ശനങ്ങളും നേരിട്ടിരുന്നു.
ദീപ്തി ശര്‍മ നയിച്ച വെലോസിറ്റി ഫ്രാഞ്ചൈസിക്കു വേണ്ടിയാണ് താരം കളിച്ചത്. സൂപ്പര്‍നോവാസിനെതിരായ കളിയില്‍ മായ രണ്ടോവര്‍ ബൗള്‍ ചെയ്തിരുന്നു. ബ്ലെന്‍ഡറിലെ തവളയെപ്പോലെയുള്ള ബൗളിങ് ആക്ഷനെന്നായിരുന്നു താരത്തിന്റെ ബൗളിങിനെക്കുറിച്ച് പലരും അഭിപ്രായപ്പെട്ടത്. 23 കാരിയായ മായയുടെ കരിയറില്‍ ഒരുപക്ഷെ ഈ അസാധാരണ ബൗളിങ് ആക്ഷന്‍ ഭാഗ്യം കൊണ്ടു വരുമോയെന്നാണ് ഇനി അറിയാനുള്ളത്.

പോള്‍ ആഡംസ്

പോള്‍ ആഡംസ്

സൗത്താഫ്രിക്കയുടെ മുന്‍ സ്പിന്നര്‍ പോള്‍ ആഡംസിഡിന്റെയും ബൗളിങ് ആക്ഷന്‍ വിചിത്രമായിരുന്നു. ഇടംകൈയന്‍ റിസ്റ്റ് സ്പിന്നറായിരുന്ന അദ്ദേഹത്തിന്റെ ആക്ഷനെയും അക്കാലത്ത് ബ്ലെന്‍ഡറിലെ തവളയെപ്പോലെയെന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.
ബൗള്‍ ചെയ്യുന്നതിനു തൊട്ടുമുമ്പ് ചെറുതായൊന്നു നിന്നായിരുന്നു ആഡംസ് ബോള്‍ റിലീസ് ചെയ്തിരുന്നത്. ഇതിലൂടെ ഭാരം മുഴുവന്‍ അദ്ദേഹം വലതുകാലിലേക്കു നല്‍കുകയും ചെയ്തു. ഈ ബൗളിങ് ആക്ഷനിലൂടെ വിജയം കൊയ്ത താരമാണ് ആഡംസ്. 45 മല്‍സസരങ്ങളില്‍ നിന്നും 134 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. കേശവ് മഹാരാജ് തന്റെ റെക്കോര്‍ഡ് തിരുത്തുന്നതു വരെ സൗത്താഫ്രിക്കയുടെ ഏറ്റവും മികച്ച സ്പിന്നറായിരുന്നു ആഡംസ്.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

നിലവില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെയും ബൗളിങ് ആക്ഷന്‍ അസാധാരണമാണ്. 2013ലെ ഐപില്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി ബൗള്‍ ചെയ്യവെയാണ് വിചിത്രമായ ആക്ഷനുള്ള ബുംറ ശ്രദ്ധിക്കപ്പെടുന്നത്. വളരെ വേഗത്തിലായിരുന്നു താരത്തിന്റെ വളര്‍ച്ച. നിലവില്‍ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ അവിഭാജ്യഘടകമാണ് ബുംറ.

6

ദൈര്‍ഘ്യമേറിയ റണ്ണപ്പ് നടത്തിയ ബൗള്‍ ചെയ്യുന്നയാളല്ല അദ്ദേഹം. എന്നാല്‍ ബൗള്‍ റിലീസ് ചെയ്യവെയാണ് വിചിത്രമായ ആക്ഷനിലൂടെ ബുംറ ബൗളിങിനു മൂര്‍ച്ച കൂട്ടുന്നത്. ഈ ആക്ഷന്‍ വളരെ നന്നായി യോര്‍ക്കറുകളെറിയാനും അദ്ദേഹത്തെ സഹായിക്കുന്നു. എന്നാല്‍ ഈ ആക്ഷനിലൂടെ ബുംറയ്ക്കു പരിക്കേല്‍ക്കാനുള്ള സാധ്യത വളരെ കൂടുകതലാണെന്നു ചില മുന്‍ ഇതിഹാസങ്ങള്‍ നേരത്തേ അദ്ദേഹത്തിനു മുന്നറിയിപ്പ് നല്‍കിയിരുന്നു.

ലസിത് മലിങ്ക

ലസിത് മലിങ്ക

ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഫാസ്്റ്റ് ബൗളര്‍ ലസിത് മലിങ്കയാണ് വിചിത്രമായ ബൗള്ങ് ആക്ഷനുള്ള മറ്റൊരാള്‍. മലയാളികള്‍ 'മാങ്ങയേറ്' പോലെയാണ് മലിങ്കയുടെ ആക്ഷനെന്നായിരുന്നു ആദ്യ കാലങ്ങളില്‍ തമാശരൂപേണ പറഞ്ഞിരുന്നത്. എന്നാല്‍ ജസ്പ്രീത് ബുംറയെപ്പോലെ ഈ ആക്ഷന്‍ ഏറ്റവും നന്നായി പ്രയോജനപ്പെടുത്താനും യോര്‍ക്കറുകള്‍ നിരന്തരമെറിയാനും ഈ ആക്ഷന്‍ മലിങ്കയെ സഹായിച്ചിട്ടുണ്ട്.
ബോള്‍ റിലീസ് ചെയ്യുന്നതിനു തൊട്ടുമുമ്പ്് ശരീരത്തിനു പിറകില്‍ അതു മറച്ചുവയ്ക്കാനും ഈ ആക്ഷന്‍ മലിങ്കയെ സഹായിച്ചിരുന്നു. ഈ കാരണത്താല്‍ തന്നെ ബോളിന്റെ ദിശ മനസ്സിലാക്കുക ക്രീസിലുള്ള ബാറ്റര്‍ക്കു ദുഷ്‌കരവുമായിരുന്നു.

Story first published: Sunday, June 12, 2022, 13:34 [IST]
Other articles published on Jun 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+