For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിവാഹത്തിന്റെ ക്രീസിലേക്കു ബുംറയും- ഒരു വര്‍ഷത്തിനിടെ മിന്നുകെട്ടിയ ക്രിക്കറ്റര്‍മാരെ അറിയാം

ഇന്ത്യന്‍ ടീമില്‍ നിന്നും ബ്രേക്കെടുത്തിരിക്കുകയാണ് പേസര്‍

1

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ജീവിതത്തില്‍ പുതിയൊരു ഇന്നിങ്‌സിന് തുടക്കമിടാന്‍ തയ്യാറെടുക്കുകയാണ്. 27 കാരനായ താരം വൈകാതെ വിവാഹിതനാവുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇംഗ്ലണ്ടിനെതിരേ വ്യാഴാഴ്ചയാരംഭിക്കുന്ന നാലാം ടെസ്റ്റിനുള്ള ടീമില്‍ നിന്നും വ്യക്തിപരമായ കാരണങ്ങള്‍ അറിയിച്ച് ബുംറ പിന്‍മാറിയപ്പോള്‍ എല്ലാവരും സംശയിച്ചിരുന്നു.

എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പിന്‍മാറ്റമെന്നറിഞ്ഞതോടെ ക്രിക്കറ്റ് പ്രേമികളും ആഹ്ലാദത്തിലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവാഹിതരായ ഇന്ത്യയുടെയും ഐപിഎല്ലിലെയും ചില പ്രധാനപ്പെട്ട താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കുനോക്കാം.

ബെന്‍ കട്ടിങ്- എറിന്‍ ഹോളന്റ്

ബെന്‍ കട്ടിങ്- എറിന്‍ ഹോളന്റ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡ്‌ഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ബെന്‍ കട്ടിങ് അടുത്തിടെ വിവാഹിതനായിരുന്നു. രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മുന്‍ ഐപിഎല്‍ അവതാരക കൂടിയായ എറിന്‍ ഹോളന്റിനെയാണ് താരം മിന്നുചാര്‍ത്തിയത്. കഴിഞ്ഞ മാസം ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയ്ല്‍സില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. ഐപിഎല്‍ കൂടാതെ മറ്റു പല ടി20 ലീഗുകളിലും കട്ടിങ് കളിക്കുന്നുണ്ട്. മുന്‍ അവതാരക മാത്രമല്ല മുന്‍ മിസ് വേള്‍ഡ് ഓസ്‌ട്രേലിയ കൂടിയാണ് എറിന്‍.
കഴിഞ്ഞ മാസം നടന്ന ലേലത്തിലാണ് കട്ടിങിനെ കെകെആര്‍ സ്വന്തമാക്കിയത്. 75 ലക്ഷം രൂപയ്ക്കായിരുന്നു അദ്ദേഹെ കെകെആറിന്റെ കൂടാരത്തിലെത്തിയത്.

ഹാര്‍ദിക് പാണ്ഡ്യ- നതാഷ സ്റ്റാന്‍കോവിച്ച്

ഹാര്‍ദിക് പാണ്ഡ്യ- നതാഷ സ്റ്റാന്‍കോവിച്ച്

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറും പ്രമുഖ മോഡലും നടിയുമായ നതാഷ സ്റ്റാന്‍കോവിച്ചും കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ വിവാഹിതരായിരുന്നു. മോഡലിങിലൂടെ ശ്രദ്ധേയായ നതാഷ സെര്‍ബിയന്‍ വംശജ കൂടിയണ്. മോഡലിങില്‍ നിന്നെത്തിയ അവര്‍ പിന്നീട് ബോളിവുഡില്‍ ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. 2020 ജൂലൈയില്‍ ഹാര്‍ദിക്- നതാഷ ദമ്പതികള്‍ക്കു അഗസ്ത്യയെന്ന മകന്‍ പിറന്നിരുന്നു.

യുസ്വേന്ദ്ര ചഹല്‍- ധനശ്രീ വര്‍മ

യുസ്വേന്ദ്ര ചഹല്‍- ധനശ്രീ വര്‍മ

ഇന്ത്യന്‍ യുവ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് കഴിഞ്ഞ വര്‍ഷത്തിനിടെ വിവാഹിതനായ മറ്റൊരു പ്രമുഖ ക്രിക്കറ്റര്‍. കുറച്ചു മാസത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. യൂട്യൂബറും നൃത്താദ്യാപികയും ഫിറ്റ്‌നസ് ട്രെയിനറുമാണ് ധനശ്രീ. ലോക്ക്ഡൗണ്‍ സമയത്താണ് ചഹലും ധനശ്രീയും പരിചയപ്പെടുന്നത്. പിന്നീട് കുടുംബാംഗങ്ങളുടെ അനുഗ്രഹത്തോടെ ഇരുവരും വിവാഹിതരാവുകയുമായിരുന്നു.

ജയദേവ് ഉനാട്കട്ട്- റിന്നി കന്റാരിയ

ജയദേവ് ഉനാട്കട്ട്- റിന്നി കന്റാരിയ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന പേസര്‍ ജയദേവ് ഉനാട്കട്ടിന്റെയും റിന്നി കന്റാരിയയുടെയും വിവാഹം കഴിഞ്ഞ മാസമായിരുന്നു. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് അഭിഭാഷക കൂടിയായ റിന്നിയെ ഉനാട്കട്ട് ജീവിതസഖിയാക്കിയത്. പുതിയ സീസണില്‍ രാജസ്ഥാനു വേണ്ടി കളിക്കാന്‍ തയ്യാറെടുക്കുകയാണ് ഉനാട്കട്ട്.

ജയന്ത് യാദവ്- ദിഷ ചൗള

ജയന്ത് യാദവ്- ദിഷ ചൗള

മുംബൈ ഇന്ത്യന്‍സ് താരം ജയന്ത് യാദവ് ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ മാസം നടന്ന സ്വകാര്യച്ചടങ്ങില്‍ വച്ച് ദിഷ ചൗളയെ മിന്നുകെട്ടിയിരുന്നു. 2016ല്‍ ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ജയന്തിന് പക്ഷെ ടീമില്‍ സ്ഥാനം നിലനിര്‍ത്താനായില്ല. ഐപിഎല്ലിന്റെ 14ാം സീസണിലായിരിക്കും ഇനി താരം കളിക്കുക.

Story first published: Wednesday, March 3, 2021, 18:38 [IST]
Other articles published on Mar 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+