Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ക്യാപ്റ്റനാവുന്നത് ബുംറ മറന്നേക്കൂ! ആ റോള്‍ ചേരില്ല, കാരണം പറഞ്ഞ് മുന്‍ പാക് താരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തേക്കു വരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടെന്നു സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഉപദേശിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരം ബാസിത് അലി. നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് ബുംറ. മാത്രമല്ല കഴിഞ്ഞ വര്‍ഷം ഒരു ടി20 പരമ്പരയില്‍ അദ്ദേഹം ടീമിനെ നയിക്കുകയും ചെയ്തു. ഏഷ്യാ കപ്പിനു മുമ്പ് ഇന്ത്യയുടെ രണ്ടാംനിര ടീം അയര്‍ലാന്‍ഡില്‍ ടി20 പരമ്പര കളിച്ചപ്പോള്‍ നയിച്ചത് ബുംറയായിരുന്നു.

ദേശീയ ടീമിന്റെ നായകസ്ഥാനം തന്റെ ആഗ്രഹങ്ങളിലൊന്നാണെന്നു ബുംറ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. മാത്രമല്ല ഫാസ്റ്റ് ബൗളര്‍മാര്‍ക്കു ടീമിനെ നന്നായി നയിക്കാന്‍ സാധിക്കുമെന്നു മുന്‍ ഇതിഹാസങ്ങളായ കപില്‍ ദേവ്, ഇമ്രാന്‍ ഖാന്‍, നിലവിലെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവരടക്കമുള്ളവരെ ഉദാഹരണമായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

JASPRIT BUMRAH

പക്ഷെ ലോകോത്ത ഫാസ്റ്റ് ബൗളറായ ബുംറ ക്യാപ്റ്റന്‍സിക്കു വലിയ പ്രധാന്യം കൊടുക്കാതെ ബൗളിങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ബാസിത് അലി പറയുന്നത്. ഇതിന്റെ കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല ഫാസ്റ്റ് ബൗളര്‍മാരായിട്ടുള്ള ക്യാപ്റ്റന്‍മാരുടെ ലിസ്റ്റില്‍ കപില്‍ ദേവ്, ഇമ്രാന്‍ ഖാന്‍ തുടങ്ങിയവരുടെ പേരുകള്‍ ബുംറ പരാമര്‍ശിച്ചതിനോടു യോജിപ്പില്ലെന്നും ബാസി അലി വ്യക്തമാക്കി.

ക്യാപ്റ്റന്‍സി മോഹത്തെക്കുറിച്ച് ജസ്പ്രീത് ബുംറയുടെ അഭിപ്രായം കേട്ടിരുന്നു. ബാബര്‍ ആസം എങ്ങനെയാണോ ക്യാപ്റ്റന്‍സിയെ ഇഷ്ടപ്പെടുന്നത് അതു പോലെ തന്നെയാണ് ഇത്. ക്യാപ്റ്റന്‍ സ്ഥാനത്തിനു പിറകെ ബുംറ പോവരുത്. അദ്ദേഹമൊരു ടോപ് ക്ലാസ് ബൗളറാണ്, അതുകൊണ്ടു തന്നെ ബൗളിങില്‍ മാത്രം ശ്രദ്ധിക്കുന്നതാവും നല്ലത്.

ക്യാപ്റ്റന്‍സിയെക്കുറിച്ച് കപില്‍ ദേവിനെയും ഇമ്രാന്‍ ഖാനെയുമെല്ലാം ബുംറ ഉദാഹരണമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പക്ഷെ അവര്‍ ഓള്‍റൗണ്ടര്‍മാരായി മാറിയവരാണ്. അതുകൊണ്ടാണ് കപിലും ഇമ്രാനും ക്യാപ്റ്റന്‍സിയിലും വിജയിച്ചത്. ബൗളര്‍മാരായി ടീമിലേക്കു വന്നപ്പോഴല്ല ഇവര്‍ക്കു ക്യാപ്റ്റന്‍സി ലഭിച്ചത്. ഇതാണ് ബൗളറും ഓള്‍റൗണ്ടറും തമ്മിലുള്ള വ്യത്യാസമെന്നും സ്വന്തം യൂട്യൂബ് ചാനലില്‍ ബാസിത് അലി വിശദമാക്കി.

വളരെ കുറച്ചു ഫാസ്റ്റ് ബൗളര്‍മാര്‍ മാത്രമേ ക്യാപ്റ്റനോ, കോച്ചായി വിജയം കൈവരിച്ചിട്ടുള്ളൂയെന്നും അദ്ദേഹം പറഞ്ഞു. ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ടു പാറ്റ് കമ്മിന്‍സിനെക്കുറിച്ചും ജസ്പ്രീത് ബുംറ പറഞ്ഞിട്ടുണ്ട്. കമ്മിന്‍സ് വളരെ മികച്ച ക്യാപ്റ്റനാണ്.

KAPIL DEV

പക്ഷെ വളരെ മികച്ച ക്യാപ്റ്റനോ, കോച്ചോ ആയിട്ടുള്ള കുറച്ചു ഫാസ്റ്റ് ബൗളര്‍മാര്‍ മാത്രമേയുള്ളൂ. എങ്കിലും ജസ്പ്രീത് ബുംറയ്ക്കു എല്ലാ ആശംസകളും നേരുകയാണ്. ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ശേഷം അദ്ദേഹത്തെ ക്യാപ്റ്റനാക്കാനുള്ള ഒരു സാധ്യത നിലനില്‍ക്കുന്നതായും ബാസിത് അലി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീട വിജയത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശേഷം ചെറിയൊരു ബ്രേക്കിലാണ് ബുംറ. സൗത്താഫ്രിക്കയുമായുള്ള ലോകകപ്പ് ഫൈനലിലുള്‍പ്പെടെ ടൂര്‍ണമെന്റിലൂടനീളം ഗംഭീര ബൗളിങായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. ഈ കാരണത്താല്‍ തന്നെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും ബുംറയെ തേടിയെത്തിയിരുന്നു.

എട്ടു മല്‍സരങ്ങളില്‍ നിന്നും 4.17 എന്ന അവിശ്വസനീയ ഇക്കോണമി റേറ്റില്‍ 15 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ദേശീയ ടീമിനൊപ്പം ബുംറയെ ഇനി ഉടനെ കാണാന്‍ സാധ്യതയില്ല. ബംഗ്ലാദേശുമായുള്ള അടുത്ത ടെസ്റ്റ്, ടി20 പരമ്പരയ്ക്കു ശേഷം ന്യൂസിലാന്‍ഡുമായി ഇന്ത്യക്കു ടെസ്റ്റ് പരമ്പരയുണ്ട്. ഇതിലൂടെയാവും അദ്ദേഹം മടങ്ങി വന്നേക്കുക.

Story first published: Tuesday, August 20, 2024, 17:14 [IST]
Other articles published on Aug 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+