For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജസ്പ്രീത് ബുംമ്രയും രോഹിത്തും ടീമിലെത്തിയതില്‍ സൗത്ത് ആഫ്രിക്കയ്ക്ക് അത്ഭുതം

By Staff

കേപ് ടൗണ്‍: ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മില്‍ കേപ് ടൗണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ സെലക്ഷനില്‍ അത്ഭുതം പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലസിസ്. ജസ്പ്രീത് ബുംമ്രയും രോഹിത് ശര്‍മയും ഇന്ത്യന്‍ നിരയിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ലെന്ന് ഡ്യു പ്ലസിസ് പറഞ്ഞു.
വിദേശ പിച്ചുകളില്‍ മികച്ച റെക്കോര്‍ഡുള്ള അജിങ്ക്യ രഹാനെ ഇന്ത്യന്‍ ടീമിലുണ്ടാകുമെന്നായിരുന്നു കരുതിയത്. ബുംമ്രയ്ക്കു പകരം പരിചയ സമ്പത്തുള്ള മറ്റൊരു ബൗളറെയും പ്രതീക്ഷിച്ചു. എന്നാല്‍ ഇന്ത്യ ഇരുവരെയും ഉള്‍പ്പെടുത്തിയത് തങ്ങളെ അത്ഭുതപ്പെടുത്തി. നിര്‍ണായകമായ മത്സരത്തില്‍ ബുംമ്ര അരങ്ങേറുമെന്ന് കരുതിയതില്ലെന്നും ഡൂ പ്ലസിസ് പറഞ്ഞു.

ഗോളടിക്കാന്‍ മടിച്ച് നെറോക്കയും ചെന്നൈയും... ബോറടിച്ച് കാണികള്‍, മല്‍സരം സമനിലയില്‍

മത്സരത്തില്‍ അഞ്ച് ബൗളര്‍മാരുമായി കളിക്കാനിറങ്ങിയതിനെ അദ്ദേഹം ന്യായീകരിച്ചു. നാല് ഫാസ്റ്റ് ബൗളര്‍മാരെ കളിപ്പിക്കാനുള്ള തീരുമാനം കടുത്തതായിരുന്നു. എന്നാല്‍, പേസും ബൗണ്‍സുമുള്ള പിച്ചില്‍ അത് അനുകൂലമാവുകയും ചെയ്യും. തങ്ങള്‍ വിചാരിച്ച രീതിയില്‍ പദ്ധതികള്‍ നടപ്പാക്കാനായില്ലെങ്കിലും അന്തിമ വിജയം നേടാനായതില്‍ സന്തോഷണുണ്ടെന്നും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

cricket

ഇന്ത്യയെ 72 റണ്‍സിന് തോല്‍പിച്ച് മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ സൗത്ത് ആഫ്രിക്ക 1-0 എന്ന നിലയില്‍ മുന്നിലാണ്. ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റ് പരമ്പര വിജയമെന്നത് ആദ്യ പരാജയത്തോടെ ഇന്ത്യയ്ക്ക് ഏറെക്കുറെ നഷ്ടമായിക്കഴിഞ്ഞു.

Story first published: Wednesday, January 10, 2018, 9:54 [IST]
Other articles published on Jan 10, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+