Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോളടിക്കാന്‍ മടിച്ച് നെറോക്കയും ചെന്നൈയും... ബോറടിച്ച് കാണികള്‍, മല്‍സരം സമനിലയില്‍

കോയമ്പത്തൂര്‍: ഐ ലീഗ് ഫുട്‌ബോളില്‍ നെറോക്ക എഫ്‌സിയും ചെന്നൈ സിറ്റിയും തമ്മിലുള്ള മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും സീസണില്‍ നേര്‍ക്കുനേര്‍ വന്ന രണ്ടാമത്തെ മല്‍സരം കൂടിയായിരുന്നു ഇത്. നേരത്തേ ആദ്യപാദത്തില്‍ ചെന്നൈയെ നെറോക്ക ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തകര്‍ത്തിരുന്നു. അന്നത്തെ പരാജയത്തിനു ചെന്നൈ കണക്കുതീര്‍ക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല.

1

ഗോള്‍ നേടാനോ കളി ജയിക്കാനോ ശ്രമിക്കാതെ ഇരുടീമും തോല്‍ക്കാതിരിക്കാന്‍ മാത്രം ശ്രമിച്ചതോടെ കളി വിരസമായി മാറുകയായിരുന്നു. സീസണില്‍ തുടര്‍ച്ചയായ രണ്ടാം ഹോം മാച്ചിലാണ് ചെന്നൈ സമനില വഴങ്ങുന്നത്.

മല്‍സരത്തില്‍ ചെന്നൈയ്ക്കായിരുന്നു നേരിയ മുന്‍തൂക്കം. ചില മികച്ച മുന്നേറ്റങ്ങള്‍ ചെന്നൈയുടെ ഭാഗത്തു നിന്നുണ്ടായെങ്കിലും അവയെല്ലാം നെറോക്ക പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു. കൂടുതല്‍ സമയവും പ്രതിരോധിച്ചു നിന്ന് പോയിന്റ് നേടുകയെന്ന തന്ത്രമാണ് നെറോക്ക പരീക്ഷിച്ചത്. ഇതു പലപ്പോഴും കളിയുടെ രസം കെടുത്തുകയും ചെയ്തു. എട്ടു മല്‍സരങ്ങൡ നിന്നും 15 പോയിന്റുമായി നെറോക്ക ലീഗില്‍ മൂന്നാംസ്ഥാനത്തു തുടരുകയാണ്. എട്ടു പോയിന്റുള്ള ചെന്നൈ ഏഴാമതാണ്.

Story first published: Tuesday, January 9, 2018, 22:20 [IST]
Other articles published on Jan 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+