Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ മുന്‍നിര ബൗളര്‍ക്ക് ഇന്ത്യ വിശ്രമം നല്‍കും

മുന്‍നിര ബൗളര്‍മാർക്ക് വിശ്രമം നല്‍കി ടീം ഇന്ത്യ | Oneindia Malayalam

ചെന്നൈ: വെസ്റ്റിന്‍ഡീസിനെതിരെ ചെന്നൈയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യ മുന്‍നിര ബൗളര്‍മാര്‍ക്ക് വിശ്രമം നല്‍കും. ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ക്കാണ് വിശ്രമം. സിദ്ധാര്‍ഥ് കൗളിനെ പുതിയ ബൗളറായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ, ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യയുടെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചവരാണ് ബുംറയും കുല്‍ദീപും.

എന്നാലും കോലീ, ഒരിക്കലും പ്രതീക്ഷിച്ചില്ല... രാജ്യം വിടല്‍ കമന്റിനെക്കുറിച്ച് ചോപ്രയുടെ പ്രതികരണം
ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായാണ് ബൗളര്‍മാര്‍ക്ക് വിശ്രമം നല്‍കിയത്. പരമ്പരയില്‍ തിളങ്ങാത്ത ഭുവനേശ്വര്‍ കുമാറും, തുടക്കം ഗംഭീരമാക്കിയ ഖലീല്‍ അഹമ്മദും മൂന്നാം ടി20യില്‍ കളിക്കും. കുല്‍ദീപിന്റെ അഭാവത്തില്‍ യുസ്‌വേന്ദ്ര ചാഹല്‍ ആയിരിക്കും സ്പിന്നറായി എത്തുക. വിരാട് കോലിക്ക് പകരം രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.

crikt

ടി20 പരമ്പര ഇന്ത്യ ഇതിനകം തന്നെ നേടിയതിനാല്‍ ബാറ്റിങ്ങിലും മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുക. പരമ്പരയില്‍ ഇതുവരെ കളിക്കാതിരുന്ന ശ്രേയസ് അയ്യര്‍ക്ക് ടീമില്‍ ഇടം ലഭിച്ചേക്കും. ആദ്യ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ഇന്ത്യയ്‌ക്കെതിരെ കടുത്ത പോരാട്ടം കാഴ്ചവെച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ വിന്‍ഡീസിനെ നിഷ്പ്രഭരാക്കി. മൂന്നാം മത്സരത്തിലെങ്കിലും ആശ്വാസ ജയവുമായി മടങ്ങാമെന്നാണ് വിന്‍ഡീസിന്റെ പ്രതീക്ഷ. ടെസ്റ്റ്, ഏകദിന, ടി20 പരമ്പരയ്ക്കായി ഇന്ത്യയിലെത്തിയ വെസ്റ്റിന്‍ഡീസ് ആകെ ഒരു ഏകദിന മത്സരത്തില്‍ മാത്രമാണ് ജയിച്ചത്. ഒരു ഏകദിനം സമനിലയിലാവുകയും ചെയ്തു.

Story first published: Friday, November 9, 2018, 14:41 [IST]
Other articles published on Nov 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+