ഇന്ത്യന്‍ ടീമിന്റെ നായകനാവാന്‍ ആഗ്രഹിക്കുന്നുണ്ടോ? മനസ് തുറന്ന് ജസ്പ്രീത് ബുംറ

കേപ്ടൗണ്‍: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം വിരാട് കോലി ഒഴിഞ്ഞതോടെ പുതിയ നായകനെ കണ്ടെത്താനുള്ള തിരക്കിലാണ് ഇന്ത്യ. നിലവിലെ സാധ്യത പ്രകാരം വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ ഇന്ത്യയുടെ നായകനായി എത്തിയേക്കും. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരും ഇന്ത്യയുടെ പുതിയ നായകനായി പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്. എന്നാല്‍ ജസ്പ്രീത് ബുംറയുടെ പേര് അധികമാരും ഉയര്‍ത്തിക്കാട്ടിയില്ല. സീനിയര്‍ പേസറായ ബുംറ അടുത്ത നായകനാവാന്‍ കെല്‍പ്പുള്ള താരമാണ്. എന്നാല്‍ പേസറായതിനാല്‍ത്തന്നെ അധികമാരും ബുംറയുടെ പേര് പരാമര്‍ശിച്ചിട്ടില്ല.
ഇപ്പോഴിതാ നായകനാവുന്നതിനെക്കുറിച്ചുള്ള തന്റെ ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ് ബുംറ. അവസരം ലഭിച്ചാല്‍ നായകസ്ഥാനം ഏറ്റെടുക്കുന്നതില്‍ സന്തോഷമാണെന്നും എന്നാല്‍ ഒരു സ്ഥാനത്തിന്റെയും പിന്നാലെ പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബുംറ പറഞ്ഞു. കേപ്ടൗണിലെ മത്സരശേഷമാണ് ബുംറ മനസ് തുറന്നത്. 'എന്നെ സംബന്ധിച്ച് ഏത് ഉത്തരവാദിത്തതിലും ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. ടീമിനുവേണ്ടി ഏതൊക്കെ രീതിയില്‍ ചെയ്യാന്‍ സാധിക്കുമോ അതൊക്കെ ചെയ്യാന്‍ സന്തോഷം മാത്രമാണുള്ളത്. നായകനായി അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും അതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്.

എന്നാല്‍ ഞാന്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളിലൊന്നല്ല അത്. എന്റെ ജോലി ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഏതെങ്കിലും സ്ഥാനം ഉണ്ടോ ഇല്ലെയോ എന്നത് പ്രശ്‌നമല്ല. എനിക്ക് ചെയ്യാനുള്ളത് ഞാന്‍ ചെയ്യും. അതുകൊണ്ട് തന്നെ നായകസ്ഥാനം വലിയ കാര്യമായി കരുതുന്നില്ല. അവസരം ലഭിച്ചാല്‍ അതൊരു വലിയ അംഗീകാരം ആയിരിക്കും. അതിനെക്കാളും മികച്ചൊരു അനുഭവം ഉണ്ടെന്ന് കരുതുന്നില്ല' -ജസ്പ്രീത് ബുംറ പറഞ്ഞു.
എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലടക്കം നായകനെന്ന നിലയില്‍ അനുഭവസമ്പത്ത് ബുംറക്ക് അവകാശപ്പെടാനാവില്ല. ബുദ്ധിമാനായ പേസ് ബൗളറാണ് അദ്ദേഹം. എന്നാല്‍ ഇതേ ബുദ്ധി നായകസ്ഥാനത്തേക്കെത്തുമ്പോള്‍ അദ്ദേഹത്തിന് കാട്ടാനാവുമോയെന്നത് കണ്ടറിയണം. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യയെ കെ എല്‍ രാഹുലാണ് നയിക്കുന്നത്. ടീമിന്റെ വൈസ് ക്യാപ്റ്റനായി ജസ്പ്രീത് ബുംറയാണുള്ളത്. പരമ്പരയില്‍ രാഹുലിന് കളിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ ബുംറയാവും ഇന്ത്യയെ നയിക്കുക.

ഉത്തരവാദിത്തങ്ങളും സമ്മര്‍ദ്ദവും പല താരങ്ങളും വലിയ തലവേദനയായി കാണുമ്പോള്‍ ബുംറക്ക് അങ്ങനെയല്ല. ഉത്തരവാദിത്തവും സമ്മര്‍ദ്ദവുമില്ലെങ്കില്‍ മത്സരം ആസ്വദിക്കാനാവില്ലെന്നാണ് ബുംറ പറഞ്ഞത്. 'എപ്പോഴും ഇത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നു. സമ്മര്‍ദ്ദമോ ഉത്തരവാദിത്തമോ ഇല്ലെങ്കില്‍ മത്സരത്തെ ആസ്വദിക്കാന്‍ സാധിക്കില്ല. ഞാന്‍ ഉത്തരവാദിത്തങ്ങള്‍ പ്രകടനങ്ങളിലൂടെ കാട്ടാനാണ് ശ്രമിക്കുന്നത്. ഞാന്‍ എപ്പോഴും പഠിക്കാന്‍ ശ്രമിക്കുന്നു. ടീമിലേക്കെത്തിയത് മുതല്‍ ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു. ടീമിലെ യുവതാരങ്ങളെ സഹായിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. അവരുടെ സംശയങ്ങളും തീര്‍ക്കാന്‍ സഹായിക്കാറുണ്ട്. ചിലപ്പോഴൊക്കെ അവരില്‍ നിന്ന് പഠിക്കാനും സാധിക്കും'-ബുംറ പറഞ്ഞു.

- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+

Click it and Unblock the Notifications