Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടു വിക്കറ്റ് കൂടി, ബുംറ പിന്നെ പഴയ ബുംറയല്ല!! അശ്വിന്റെ റെക്കോര്‍ഡ് തകരും...

ചരിത്ര നേട്ടം കുറിക്കാൻ ബുംറ | Oneindia Malayalam

ബെംഗളൂരു: ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ പുതിയ റെക്കോര്‍ഡിനരികെ. ഓസ്‌ട്രേലിയക്കെതിരേ ബുധനാഴ്ച ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന രണ്ടാം ടി20യില്‍ ചരിത്രനേട്ടം തന്റെ പേരില്‍ കുറിക്കാനൊരുങ്ങുകയാണ് താരം. ന്യൂസിലാന്‍ഡ് പര്യടനത്തില്‍ വിശ്രമം അനുവദിക്കപ്പെട്ട ശേഷം ബുംറയുടെ തിരിച്ചുവരവാണ് ഓസീസിനെതിരായ ആദ്യ ടി20യില്‍ കണ്ടത്.

മല്‍സത്തില്‍ മൂന്നു വിക്കറ്റുമായി പേസര്‍ മടങ്ങിവരവ് ഗംഭീരമാക്കുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തില്‍ ഇന്ത്യയെ വിജയത്തിന് തൊട്ടരികിലെത്തിക്കാനും ബുംറയ്ക്കു സാധിച്ചു. 19ാം ഓവറില്‍ രണ്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് താരം പിഴുതെങ്കിലും ഉമേഷ് യാദവിന്റെ അവസാന ഓവര്‍ ഇന്ത്യയില്‍ നിന്നും ജയം തട്ടിത്തെറിപ്പിക്കുകയായിരുന്നു.

ടി20യില്‍ കൂടുതല്‍ വിക്കറ്റ്

ടി20യില്‍ കൂടുതല്‍ വിക്കറ്റ്

ഇന്ത്യക്കു വേണ്ടി ടി20യില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളറെന്ന റെക്കോര്‍ഡാണ് ബുംറയെ കാത്തിരിക്കുന്നത്. രണ്ടാം ടി20യില്‍ രണ്ടു വിക്കറ്റ് നേടിയാല്‍ താരത്തിന് ചരിത്രം കുറിക്കാ. നിലവില്‍ മുന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ (52 വിക്കറ്റ്) പേരിലാണ് ഈ റെക്കോര്‍ഡ്. 51 വിക്കറ്റുകളുമായി ബുംറ തൊട്ടരികിലുണ്ട്.
ഓസീസിനെതിരായ ആദ്യ ടി20യില്‍ മൂന്നു വിക്കറ്റെടുത്തതോടെയാണ് ബുംറ വിക്കറ്റ് വേട്ടയില്‍ അര്‍ധസെഞ്ച്വറി തികച്ചത്. അശ്വിനും ബുംറയും മാത്രമേ നിലവില്‍ ഇന്ത്യക്കു വേണ്ടി ടി20യില്‍ 50 വിക്കറ്റുകള്‍ നേടിയിട്ടുള്ളൂ.

 ഒന്നാംസ്ഥാനത്ത് അഫ്രീഡി

ഒന്നാംസ്ഥാനത്ത് അഫ്രീഡി

അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം വിക്കറ്റുകളെന്ന റെക്കോര്‍ഡ് പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയുടെ പേരിലാണ്. 98 വിക്കറ്റുകളുമായാണ് അഫ്രീഡി അമരത്തു നില്‍ക്കുന്നത്.
നിലവിലെ ഫോമില്‍ തുടര്‍ന്നാല്‍ ബുംറയ്ക്കു അഫ്രീഡിയുടെയും റെക്കോര്‍ഡ് തിരുത്തിക്കുറിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.

തുടക്കം ഐപിഎല്ലിലൂടെ

തുടക്കം ഐപിഎല്ലിലൂടെ

ഐപിഎല്ലിന്റെ ഏറ്റവും വലിയ സംഭാവനയെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് ബുംറ. മുംബൈ ഇന്ത്യന്‍സിനു വേണ്ടി നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ 2016ല്‍ താരത്തെ ദേശീയ ടീമിലെത്തിക്കുകയും ചെയ്തു. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് അദ്ദേഹം.
മൂന്നു ഫോര്‍മാറ്റിലുമായി 95 മല്‍സരങ്ങളില്‍ നിന്നും 178 വിക്കറ്റുകള്‍ ബുംറ ഇതുവരെ വീഴ്ത്തിയിട്ടുണ്ട്. 20.84 എന്ന മികച്ച ശരാശരിയിലാണ് പേസര്‍ ഇത്രയും വിക്കറ്റുകളെടുത്തത്.

Story first published: Tuesday, February 26, 2019, 15:23 [IST]
Other articles published on Feb 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+