Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറയ്ക്കു വേഗതയില്ല, ടെസ്റ്റ് നിര്‍ത്തണം!! വേറെയും കാരണമുണ്ട്, ഞെട്ടിച്ച് അക്തര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ബൗളിങിന്റെ കുന്തുമുനയായ ജസ്പ്രീത് ബുംറയ്ക്കു സര്‍പ്രൈസ് ഉപദേശവുമായി പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച് വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പ്രധാനമായും രണ്ടു കാരണങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തിരിക്കുകയാണ്.

നിലവില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ബുംറ. മാത്രല്ല നായകനായ രോഹിത് ശര്‍മ വിരമിക്കാനിരിക്കെ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ടീമിന്റെ സ്ഥിരം നായകസ്ഥാനവും അദ്ദേഹം ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടെയാണ് ടെസ്റ്റ് മതിയാക്കണമെന്ന ഞെട്ടിക്കുന്ന അഭിപ്രായവുമായി അക്തര്‍ രംഗത്തു വന്നിരിക്കുന്നത്.

2018ല്‍ സൗത്താഫ്രിക്കയുമായുള്ള പരമ്പരയിലൂടെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം ഇന്ത്യന്‍ ബൗളിങിന്റെ കുന്തമുനയാവാന്‍ ബുംറയ്ക്കായിരുന്നു. 42 ടെസ്റ്റുകളില്‍ നിന്നും 185 വിക്കറ്റുകള്‍ അദ്ദേഹം ഇതിനകം പോക്കറ്റിലാക്കിക്കഴിഞ്ഞു. 11 അഞ്ചു വിക്കറ്റ് നേട്ടവും ആറു നാലു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടും. 27 റണ്‍സിനു ആറു വിക്കറ്റുകളെടുത്തതാണ് കരിയര്‍ ബെസ്റ്റ് പ്രകടനം. ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലും അദ്ദേഹം ഉജ്ജ്വല പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

SHOAIB AKHTAR

വേഗത പോരാ

ടെസ്റ്റ് ക്രിക്കറ്റില്‍ ജസ്പ്രീത് ബുംറയുടെ പ്രധാന പ്രശ്‌നമായി ഷുഐബ് അക്തര്‍ ചൂണ്ടിക്കാണിക്കുന്നത് ബൗളിങില്‍ വേണ്ടത്ര വേഗതയില്ലെന്നതാണ്. ടെസ്റ്റില്‍ നിങ്ങള്‍ക്കു ദൈര്‍ഘ്യമേറിയ സ്‌പെല്ലുകള്‍ ബൗള്‍ ചെയ്യേണ്ടതായി വരും. ബാറ്റര്‍മാര്‍ നിങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കില്ല, അതുകൊണ്ടുതന്നെ ലെങ്ത്തിനു വലിയ പ്രാധാന്യവുമില്ല.

ബോള്‍ സീം ചെയ്തില്ലെങ്കില്‍ നിങ്ങള്‍ പതറുകയും ചെയ്യും. നിങ്ങള്‍ ഈ തരത്തില്‍ പതറുമ്പോള്‍ ടീം ചോദ്യം ചെയ്യാനും തുടങ്ങും. ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റുകളെടുക്കാന്‍ കഴിവുള്ള ഫാസ്റ്റ് ബൗളര്‍ തന്നെയാണ് ജസ്പ്രീത് ബുംറയെന്നാണ് ഞാന്‍ കരുതുന്നത്. ന്യൂസിലാന്‍ഡുമായുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ബുംറയ്ക്കു കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ചിലപ്പോള്‍ ഇതു സംഭവിക്കും.

പക്ഷെ ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം ബൗളിങ് വേഗത വര്‍ധിപ്പിച്ചേ തീരൂ. എന്നാല്‍ ബൗളിങിന്റെ വേഗത വര്‍ധിപ്പിക്കാന്‍ തുനിഞ്ഞാല്‍ അതു ബുംറയ്ക്കു പരിക്കേല്‍ക്കാനുള്ള സാധ്യതകളും ഇരട്ടിയാക്കും. ഞാന്‍ ബുംറയായിരുന്നെങ്കില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ മാത്രമേ കളിക്കുകയുള്ളൂവെന്നും ടിഎന്‍കെഎസ് പോഡ്കാസ്റ്റില്‍ സംസാരിക്കവെ അക്തര്‍ പറഞ്ഞു.

ബുംറയെ പ്രശംസിച്ചു

ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കണമെന്നു പറയുമ്പോഴും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ജസ്പ്രീത് ബുംറ അസാധാരണ ബൗളര്‍ തന്നെയാണെന്നാണ് ഷുഐബ് അക്തറുടെ വിലയിരുത്തല്‍. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ജസ്പ്രീത് ബുംറ വളരെ മികച്ച ഫാസ്റ്റ് ബൗളറാണ്. ഈ ഫോര്‍മാറ്റിലെ ലൈനും ലെങ്ത്തും അദ്ദേഹം നന്നായി മനസ്സിലാക്കുകയും ചെയ്യുന്നു.

JASPRIT BUMRAH

ബുംറയുടെ കൃത്യത ശരിക്കും അദ്ഭുതപ്പെടുത്തുന്നതാണ്. ഡെത്ത് ഓവറുകളില്‍ അദ്ദേഹം വളരെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നു എനിക്കു തോന്നുന്നു. പവര്‍പ്ലേയില്‍ ഇരുവശങ്ങളിലേക്കും ബോള്‍ സ്വിങ് ചെയ്യിക്കാനും ബുംറയ്ക്കു സാധിക്കുന്നതായും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വേഗതയേറിയ ഫാസ്റ്റ് ബൗളര്‍മാര്‍ക്കു മാത്രമേ ടെസ്റ്റ് ക്രിക്കറ്റില്‍ വിജയിക്കാന്‍ സാധിക്കുകയുള്ളൂവെന്ന അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം ശരിക്കും ആശ്ചര്യപ്പെടുത്തുന്നതു തന്നെയാണ്. കാരണം വേഗതയേക്കാള്‍ ബൗളിങിലെ കണിശതയും സ്ഥിരതയും കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയിട്ടുള്ള ഒരുപാട് ഇതിഹാസ ഫാസ്റ്റ് ബൗളര്‍മാരെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.

ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്, ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവുമധികം വിക്കറ്റുകളുള്ള ഫാസ്റ്റ് ബൗളറായ ഇംഗ്ലണ്ടിന്റെ മുന്‍ ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവരെല്ലാം ഇതിനു മികച്ച ഉദാഹരണങ്ങളുമാണ്.

Story first published: Saturday, December 14, 2024, 13:06 [IST]
Other articles published on Dec 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+