Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവനില്ലെങ്കില്‍ എന്ത് ടീം ഇന്ത്യ? ഏറ്റവും പ്രധാനപ്പെട്ടവന്‍... അതു കോലിയല്ലെന്നു ഇര്‍ഫാന്‍

irfan kohli

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റില്‍ നായകന്‍ വിരാട് കോലിയെപ്പോലെ തന്നെ മൂന്നു ഫോര്‍മാറ്റുകളിലും ഒഴിച്ചു കൂടാനാവാത്ത താരമായി മാറിയിരിക്കുകയാണ് പേസ് ബൗളര്‍ ജസ്പ്രീത് ബുംറ. ടി20 സ്‌പെഷ്യലിസ്റ്റില്‍ നിന്നും ടെസ്റ്റ് ക്രിക്കറ്റിലെയും മിന്നും താരമായി ബുംറ മാറിക്കഴിഞ്ഞു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലെ പ്രകടനം.

ഇന്ത്യയുട തുറുപ്പുചീട്ടായി മാറിയ ബുംറയെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായിരുന്ന ഇര്‍ഫാന്‍ പഠാന്‍. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട താരമെന്നാണ് ബുംറയെ അദ്ദേഹം വിശേഷിപ്പിച്ചത്.

ബുംറയാണ് ഏറ്റവും കേമന്‍

ബുംറയാണ് ഏറ്റവും കേമന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിലവിലെ ഏറ്റവും പ്രധാനപ്പെട്ട താരം ബുംറയാണെന്നു ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു. ബുംറ ഇന്ത്യക്കു വേണ്ടി കളിക്കാതിരിക്കുമ്പോള്‍ അതു ടീമിനെ സംബന്ധിച്ചു വലിയ നഷ്ടം തന്നെയാണ്. മറ്റൊരാളുടെയും അഭാവം ടീമിനെ ഇത്രയും ബാധിക്കില്ല. ബുംറയെപ്പോലൊരു കളിക്കാരനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

ബുംറയെ ശ്രദ്ധിക്കണം

ബുംറയെ ശ്രദ്ധിക്കണം

ജോലി ഭാരം കുറച്ച് ബുംറയെ ഇതുപോലെ തന്നെ കാത്തുസൂക്ഷിക്കാന്‍ ഇന്ത്യ ശ്രമിക്കേണ്ടതുണ്ടെന്നു ഇര്‍ഫാന്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായി മല്‍സരങ്ങൡ കളിപ്പിച്ചാല്‍ അതു ബുംറയുടെ ഫിറ്റ്‌നസിനെ ബാധിക്കും. ഇതാണ് ഇന്ത്യ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട് കാര്യം. മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ തിളങ്ങാന്‍ മിടുക്കുള്ള ബൗളറാണ് ബുംറയെന്നും ഇര്‍ഫാന്‍ പറഞ്ഞു.

ഇനിയും ഹാട്രിക്കുകള്‍ കാണാം

ഇനിയും ഹാട്രിക്കുകള്‍ കാണാം

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബുംറ ഹാട്രിക് കൊയ്തിരുന്നു. ഇത് ബുംറയുടെ അവസാനത്തെ ഹാട്രിക്കായിരിക്കില്ലെന്നും ഇനിയും ഇതുപോലെയുള്ള ഹാട്രിക്ക് പ്രകടനങ്ങള്‍ കാണാനിരിക്കുന്നതേയുള്ളൂവെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി.
2006ല്‍ നടന്ന ടെസ്റ്റില്‍ പാകിസ്താനെതിരേ ഇര്‍ഫാന്റെ ഹാട്രിക്ക് പ്രകടനത്തിനു ശേഷം ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ ഹാട്രിക് കൂടിയായിരുന്നു ബുംറയുടേത്.

മഹത്തായ അനുഭവം

മഹത്തായ അനുഭവം

ഹാട്രിക്കിന് അവകാശിയാവുകയെന്നത് ഒരു ബൗളറെ സംബന്ധിച്ചിടത്തോളം മഹത്തായ അനുഭവം തന്നെയാണെന്നു ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു. ഹാട്രിക് തികയ്ക്കുകയെന്നത് എല്ലായ്‌പ്പോഴും സംഭവിക്കുന്ന കാര്യമല്ല. അതുകൊണ്ടു തന്നെ അതിനു സാധിച്ചാല്‍ വളരെ അപൂര്‍വ്വമായ നേട്ടം തന്നെയാണ് കൈവരിച്ചതെന്നു മനസ്സിലാവുമെന്നും നിലവില്‍ ജമ്മു കാശ്മീര് ടീമിന്റെ കോച്ചും ഉപദേഷ്ടാവുമായ ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, September 4, 2019, 15:07 [IST]
Other articles published on Sep 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+