Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറയ്ക്കു ടെസ്റ്റില്‍ 400 വിക്കറ്റെടുക്കാം, ശ്രദ്ധിക്കേണ്ടത് ഒന്നു മാത്രം- ആംബ്രോസിന്റെ ഉപദേശം

ഇന്ത്യന്‍ പേസാക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ പേസ് ഇതിഹാസം കേര്‍ട്‌ലി ആംബ്രോസ്. മറ്റു ബൗളര്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് ബുംറയെന്നും ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാനായാല്‍ 400 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിടാന്‍ കഴിയുമെന്നും ആംബ്രോസ് ചൂണ്ടിക്കാട്ടി. ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളായാണ് ആംബ്രോസ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വെറും 98 ടെസ്റ്റുകളില്‍ നിന്നും 405 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

1

ഇന്ത്യക്കു മികച്ച ചില ഫാസ്റ്റ് ബൗളര്‍മാരുണ്ടായിട്ടുണ്ട്. ഞാന്‍ ജസ്പ്രീത് ബുംറയുടെ വലിയ ഫാനാണ്. ഞാന്‍ കണ്ടിട്ടുള്ള ബൗളര്‍മാരില്‍ നിന്നെല്ലാം വ്യത്യസ്തനാണ് അദ്ദേഹം. ഗ്രൗണ്ടില്‍ വളരെ പെട്ടെന്നു ഇംപാക്ടുണ്ടാക്കാന്‍ ബുംറയ്ക്കു കഴിയുന്നു. തുടര്‍ന്നും മികച്ച പ്രകടനം അദ്ദേഹം ആവര്‍ത്തിക്കുന്ന പ്രതീക്ഷയിലാണ് താനെന്നും ആംബ്രോസ് വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബുംറയ്ക്കു ടെസ്റ്റില്‍ 400 വിക്കറ്റുകളെടുക്കാനാവുമോയെന്ന ചോദ്യത്തിന് അതിനുള്ള സാധ്യത കൂടുതലാണെന്നായിരുന്നു ആംബ്രോസിന്റെ മറുപടി. ആരോഗ്യവാനും ഫിറ്റ്‌ന്‌സ് കാത്തുസൂക്ഷിക്കുകയും ചെയ്താല്‍ ബുംറയ്ക്കു ഒരുപാട് മല്‍സരങ്ങളില്‍ കളിക്കാന്‍ കഴിയും. അദ്ദേഹത്തിനു ബോള്‍ സീം ചെയ്യിക്കാനാവും, സ്വിങ് ചെയ്യിക്കാന്‍ കഴിയും, മികച്ച യോര്‍ക്കറുകള്‍ എറിയാന്‍ സാധിക്കുമെന്നും വിന്‍ഡീസ് ഇതിഹാസം അഭിപ്രായപ്പെട്ടു.

ബൗളിങില്‍ ഒരുപാട് ആയുധങ്ങള്‍ ബുംറയുടെ ആവനാഴിയിലുണ്ട്. അതിനാല്‍ തന്നെ ഏറെക്കാലം ഗ്രൗണ്ടില്‍ തുടരാന്‍ സാധിച്ചാല്‍ ഉറപ്പായിട്ടും 400 വിക്കറ്റുകളെന്ന നേട്ടത്തിലെത്താന്‍ കഴിയും. ഫാസ്റ്റ് ബൗളിങിന്റെ കാര്യമെടുത്താല്‍ താളത്തില്‍ ബോള്‍ ചെയ്യുകയെന്നത് പ്രധാനമാണ്. ബൗള്‍ ചെയ്യുന്നതിനു മുമ്പ് നല്ലൊരു താളം നിങ്ങള്‍ ഉണ്ടാക്കിയെടുക്കണം. ബൗള്‍ ചെയ്യുന്നതിനു മുമ്പ് ബുംറയുടെ റണ്ണപ്പ് ചെറുതാണ്. കൂടുതലും നടന്ന ശേഷമാണ് രണ്ടോ മൂന്നോ ജോഗുകള്‍ക്കു ശേഷം അദ്ദേഹം ബോള്‍ ഡെലിവെര്‍ ചെയ്യുന്നത്. ഇതു കാരണം ശരീരത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് അദ്ദേഹം. പക്ഷെ കൂടുതല്‍ കരുത്തനായി തുടരാന്‍ കഴിഞ്ഞാല്‍ ബുംറയ്ക്കു ഇതുപോലെ തന്നെ ഏറെക്കാലം കളി തുടരാന്‍ കഴിയുമെന്നും ആംബ്രോസ് നിരീക്ഷിച്ചു.

2018ലാണ് ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ബുംറ അരങ്ങേറ്റം കുറിച്ചത്. ഇതിനകം 19 ടെസ്റ്റുകളില്‍ നിന്നും 22.10 ശരാശരിയില്‍ 83 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ജൂണ്‍ 18നാരംഭിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ബുംറ ഇനി ഇന്ത്യക്കു വേണ്ടി കളിക്കുക.

Story first published: Sunday, May 9, 2021, 17:26 [IST]
Other articles published on May 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+