Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: പിങ്ക് ബോള്‍ ടെസ്റ്റില്‍ ബുംറ ഓസീസിനെ തീര്‍ക്കും! ആ സമയത്ത് കത്തിക്കയറും- ബോണ്ട്

1

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പുകഴ്ത്തിയിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ പേസ് ബൗളിങ് ഇതിഹാസം ഷെയ്ന്‍ ബോണ്ട്. ഐപിഎല്ലില്‍ ബുംറയുടെ ടീമായ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ബൗളിങ് ഉപദേഷ്ടാവ് കൂടിയാണ് ബോണ്ട്. ബുംറയെ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബൗളറാക്കി മാറ്റിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം.

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഏറ്റവുമധികം ഭയക്കേണ്ടത് ബുംറയെ ആണെന്നും അവരുടെ കഥ കഴിക്കാനുള്ള പ്രഹരശേഷി ഇന്ത്യന്‍ പേസര്‍ക്കുണ്ടെന്നും ബോണ്ട് ചൂണ്ടിക്കാട്ടി. ബുംറയുടെ കരിയറിലെ കന്നി പിങ്ക് ബോള്‍ ടെസ്‌റ്റെന്ന പ്രത്യേകത കൂടി അഡ്‌ലെയ്ഡ് ടെസ്റ്റിനുണ്ട്. നേരത്തേ ഇന്ത്യ കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരേ ഒരേയൊരു പിങ്ക് ബോള്‍ ടെസ്റ്റ് മാത്രമേ കളിച്ചിട്ടുള്ളൂ. പരിക്കുകാരണം ബുംറയ്ക്കു ഈ മല്‍സരം നഷ്ടമായിരുന്നു.

സൂര്യാസ്തമയസമയത്ത് കൂടുതല്‍ വിനാശകാരിയാവും

സൂര്യാസ്തമയസമയത്ത് കൂടുതല്‍ വിനാശകാരിയാവും

പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ സൂര്യാസ്തമയ സമയത്തായിരിക്കും ബുംറ 'ഉഗ്രരൂപം' പ്രാപിക്കുകയെന്നു ബോണ്ട് അഭിപ്രായപ്പെട്ടു. മിന്നല്‍ വേഗത്തില്‍ എറിയുന്നതിനാലും അസാധാരണമായ ബൗളിങ് ആക്ഷന്‍ ആയതിനാലും സന്ധ്യാസമയത്ത് ബുംറയുടെ ബൗളിങ് ശരിയായി മനസ്സിലാക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു സാധിക്കില്ല. അതുകൊണ്ടു തന്നെ ഈ സമയത്തായിരിക്കണം ഓസീസ് ബാറ്റിങ് നിരയ്ക്കു ബുംറ കൂടുതല്‍ നാശം വിതയ്ക്കുകയെന്നു ബോണ്ട് വിലയിരുത്തി. 14 ടെസ്റ്റുകളില്‍ നിന്നും ഇതിനകം 20.34 ശരാശരിയില്‍ 68 വിക്കറ്റുകള്‍ ഇന്ത്യന്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്.

വ്യത്യസ്തമായ കാര്യങ്ങള്‍

വ്യത്യസ്തമായ കാര്യങ്ങള്‍

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ബുംറ ഗംഭീര പ്രകടനം നടത്തിയിരുന്നു. എങ്കിലും വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇപ്പോഴും താല്‍പ്പര്യമുള്ള ബൗളറാണ് അദ്ദേഹം. ബുംറയുടെ ഏറ്റവും വലിയ കരുത്തും ഇതു തന്നെയാണ്.
പിങ്ക് ബോള്‍ ടെസ്റ്റില്‍ സന്ധ്യാസമയത്ത് ബുംറയ്ക്കു പന്തേല്‍പ്പിച്ചാല്‍ ഓസീസിന്റെ കാര്യം അവതാളത്തിലാവും. ഇത്തരമൊരു സമയത്ത് അദ്ദേഹം ഇതുവരെ ടെസ്റ്റില്‍ ബൗള്‍ ചെയ്തിട്ടില്ല. 145 കിമിയില്‍ കൂടുതല്‍ വേഗതയില്‍ ബൗള്‍ ചെയ്ത് അദ്ദേഹം ഓസീസ് ബാറ്റിങ് നിരയില്‍ കനത്ത നാശം വിതയ്ക്കുമെന്നും ബോണ്ട് പറയുന്നു.

കളി മാറ്റിമറിക്കും

കളി മാറ്റിമറിക്കും

കാര്യങ്ങള്‍ തനിക്കു അനുകൂലമായി വന്നാല്‍ വളരെ പെട്ടെന്നു മല്‍സരഗതി തന്നെ മാറ്റി മറിക്കാന്‍ ശേഷിയുള്ള താരമാണ് ബുംറയെന്നു ബോണ്ട് ചൂണ്ടിക്കാട്ടി. ഓസീസിനെതിരേ നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും നാലു വിക്കറ്റുകള്‍ മാത്രമേ ബുംറയ്ക്കു ലഭിച്ചിരുന്നുള്ളൂ.
സ്വന്തം പ്രകടനത്തില്‍ അഭിമാനം കൊള്ളുന്ന താരമാണ് ബുംറ. ഓസീസ് പര്യടനത്തില്‍ ഇത്തവണ ഇതുവരെ പ്രതീക്ഷിച്ച പ്രകടനം തനിക്കു നടത്താന്‍ കഴിയാത്തതില്‍ അദ്ദേഹം നിരാശനായിരിക്കാം. ഏകദിന പരമ്പരയിലെ വിക്കറ്റുകള്‍ വളരെ ഫ്‌ളാറ്റായിരുന്നുവെന്നു തന്നെ പറയേണ്ടിവരും. ഈ പര്യടനം ഇനി ബുംറയെ സംബന്ധിച്ച് കൂടുതല്‍ മികച്ചതായി മാറുമെന്ന് തനിക്കുറപ്പുണ്ടെന്നും ബോണ്ട് വിശദമാക്കി. നിലവില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ടി20 ലീഗില്‍ സിഡ്‌നി തണ്ടേഴ്‌സ് ടീമിനൊപ്പം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ബോണ്ട്.

Story first published: Wednesday, December 16, 2020, 16:35 [IST]
Other articles published on Dec 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+