ബുംറയെയും ഭുവനേശ്വറിനെയും തിരിച്ചെത്തിച്ചത് തങ്ങളുടെ മിടുക്കെന്ന് വിന്‍ഡീസ് കോച്ച്
ദില്ലി: ആദ്യ രണ്ട് ഏകദിന മത്സരങ്ങള്‍ക്കും വിശ്രമം അനുവദിച്ച ഇന്ത്യന്‍ ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാറിനെയും ജസ്പ്രീത് ബുംറയെയും ഇന്ത്യ തിരികെ വിളിച്ചത് തങ്ങളുടെ മിടുക്കാണെന്ന് വെസ്റ്റിന്‍ഡീസ് പരിശീലകന്‍ സ്റ്റ്യുവര്‍ട്ട് ലോ. ആദ്യ രണ്ടു മത്സരങ്ങളിലും വെസ്റ്റിന്‍ഡീസ് സ്‌കോര്‍ 320 കടക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചിരുന്നു. ഇവതോടെ മുഖ്യ ബൗളര്‍മാരെ തിരികെ വിളിക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായി.
അടിമുടി മാറ്റങ്ങള്‍, ധോണി ഔട്ട്; വിന്‍ഡീസ്, ഓസീസ് ടി-20 പരമ്പരയ്ക്ക് ഇന്ത്യ തയ്യാര്‍
ഇന്ത്യ അവരുടെ ഏറ്റവും പരിചയസമ്പന്നരായ ബൗളര്‍മാരെ തിരികെ വിളിച്ചത് തങ്ങള്‍ ബാറ്റിങ്ങില്‍ ഉയര്‍ത്തിയ സമ്മര്‍ദ്ദം കാരണമാണെന്ന് സ്റ്റ്യുവര്‍ട്ട് ലോ പറഞ്ഞു. പരമ്പരയ്ക്ക് മുമ്പുണ്ടായിരുന്നതുപോലെയല്ല. ഇപ്പോള്‍ തങ്ങളെ ബഹുമാനിക്കേണ്ടതാണെന്ന് അവരുടെ ബൗളര്‍മാര്‍ പഠിച്ചിരിക്കുന്നു. പല ചോദ്യങ്ങള്‍ക്കും ഇപ്പോള്‍ തങ്ങള്‍ക്ക് മറുപടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിരാട് കോലി രണ്ടു മത്സരങ്ങളിലും വിന്‍ഡീസിന് തലവേദനയായതും കോച്ച് സൂചിപ്പിക്കുന്നുണ്ട്. കോലിയുടെ കളി അസാമാന്യമെന്നേ പറയുന്നുള്ളൂ. കോലിയെ പുറത്താക്കാന്‍ വ്യക്തമായ പദ്ധതി ആവശ്യമുണ്ട്. കഠിനാധ്വാനിയായ താരം അനായാസമായാണ് കളിക്കുന്നത്. കോലിയും ഒരു മനുഷ്യനാണ്. അവസരം കിട്ടിയാല്‍ തങ്ങള്‍ മുതലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിന്‍ഡീസ് താരം ഹെറ്റ്‌മെയറിനെ കോച്ച് പുകഴ്ത്തി. രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയ ഷായ് ഹോപ് പരിചയ സമ്പന്നതയാണ് വെളിപ്പെടുത്തിയതെന്നും പരിശീലകന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications