Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടിമുടി മാറ്റങ്ങള്‍, ധോണി ഔട്ട്; വിന്‍ഡീസ്, ഓസീസ് ടി-20 പരമ്പരയ്ക്ക് ഇന്ത്യ തയ്യാര്‍

വിന്‍ഡീസ്, ഓസീസ് ടി-ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ ടീമുകള്‍ക്കെതിരേ നടക്കാനിരിക്കുന്ന ട്വന്റി-ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയെ ടീമിലേക്ക് പരിഗണിക്കാത്തതാണ് ഏറ്റവും ശ്രദ്ധേയം. ഇന്ത്യയെ നിരവധി കിരീട വിജയങ്ങളിലേക്ക് നയിച്ച 37 കാരനായ ധോണി ആദ്യമായാണ് ടീമില്‍ നിന്ന് തഴയപ്പെടുന്നത്. സമീപകാലത്തായി ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്ന ധോണിയുടെ കരിയറിന്റെ തീരശ്ശീലക്കുള്ള മുന്നറിയിപ്പാവുമോ ടി-ട്വന്റി ടീം പ്രഖ്യാപനം എന്ന് കണ്ടറിയേണ്ടതുണ്ട്. ധോണിയുടെ ടി-ട്വന്റി കരിയര്‍ അവസാനിച്ചു എന്നല്ല ടീമില്‍ ഉള്‍പ്പെടുത്താത്തത് കൊണ്ട് അര്‍ഥമാക്കുന്നതെന്ന് ഇന്ത്യന്‍ ടീം ചീഫ് സെലക്റ്റര്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കി.

ധോണിക്കു പകരം വിക്കറ്റ്കീപ്പര്‍മാരായി റിഷഭ് പന്തിനെയും ദിനേഷ് കാര്‍ത്തികിനെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഷഹബാസ് നദീമിനെയു ക്രുനാല്‍ പാണ്ഡ്യയെയും ഇന്ത്യ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. വിന്‍ഡീസിനെതിരായ ടി-ട്വന്റി പരമ്പരയില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. കോലിക്കു പകരം രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുക. എന്നാല്‍, ഓസീസിനെതിരായ ടി-ട്വന്റിയില്‍ കോലി ഇന്ത്യന്‍ ക്യാപ്റ്റനായി ടീമില്‍ തിരിച്ചെത്തും. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

dhoni

വിന്‍ഡീസ്, ഓസീസ് ടി-ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം


രോഹിത് ശര്‍മ (ക്യാപ്റ്റന്‍, വിന്‍ഡീസ് പരമ്പര), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍, ഓസീസ് പരമ്പര), ദിനേഷ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രെയാഷ് അയ്യര്‍, റിഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ, ഖലീല്‍ അഹ്മദ്, ഉമേഷ് യാദവ്, ഷഹ്ബാസ് നദീം (വിന്‍ഡീസ് പരമ്പര).

Story first published: Saturday, October 27, 2018, 9:30 [IST]
Other articles published on Oct 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+