Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന്‍ ഡാ... കളിക്കളത്തില്‍ മാത്രമല്ല പുരസ്കാരത്തിലും നായകന്‍, പ്ലെയര്‍ ഓഫ് ദി ഇയര്‍

കളിക്കളത്തില്‍ മാത്രമല്ല പുരസ്കാരത്തിലും നായകന്‍ | Oneindia Malayalam

ആന്റിഗ്വ: കളിക്കളത്തില്‍ മാത്രമല്ല പുരസ്‌കാരത്തിലും ടീമിനെ മുന്നില്‍ നിന്നു നയിച്ച് ക്രിക്കറ്റ് ലോകത്തെ മിന്നും താരമായിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ്, ഏകദിന നായകന്‍ ജാസണ്‍ ഹോള്‍ഡര്‍. വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡാണ് ഹോള്‍ഡറിനെ തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ടീമിനു വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങളാണ് അദ്ദേഹത്തെ ജേതാവാക്കിയത്.

holder

കഴിഞ്ഞ വര്‍ഷം രാജ്യത്തിനു വേണ്ടി ടെസ്റ്റില്‍ ബാറ്റിങിലും ബൗളിങിലും ഹോള്‍ഡര്‍ ഒരുപോലെ മികച്ച പ്രകടനം നടത്തി. 336 റണ്‍സ് നേടുന്നതിനപ്പം 33 വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു. വിന്‍ഡീസിലെ മികച്ച ഏകദിന താരത്തിനുള്ള പുരസ്കാരം യുവ ബാറ്റ്‌സ്മാന്‍ ഷെയ് ഹോപ്പിനാണ്. കീമോ പോള്‍ മികച്ച ടി20 താരമായും തിരഞ്ഞെടുക്കപ്പെട്ടു. ഏദിനത്തില്‍ കഴിഞ്ഞ വര്‍ഷം 875 റണ്‍സാണ് ഹോപ്പ് അടിച്ചെടുത്തത്. ടി20യില്‍ 124 റണ്‍സും 17 വിക്കറ്റും വീഴ്ത്തിയാണ് കീമോ പോള്‍ പുരസ്‌കാരത്തിന് അവകാശിയായത്.

രാജ്യത്തെ എമേര്‍ജിങ് പ്ലെയര്‍ക്കുള്ള പുരസ്‌കാരം യുവ പേസര്‍ ഒഷെയ്ന്‍ തോമസിനാണ്. വിന്‍ഡീസിലെ മികച്ച ഏകദിന, ടി20 വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ദിയേന്‍ഡ്ര ഡോട്ടിനാണ്. ഏകദിനത്തില്‍ 114 റണ്‍സും 12 വിക്കറ്റുകളുമെടുത്ത ഡോട്ടിന്‍ ടി20യില്‍ 149 റണ്‍സും 16 വിക്കറ്റുകളുമെടുത്തിട്ടുണ്ട്്.

Story first published: Tuesday, August 20, 2019, 10:38 [IST]
Other articles published on Aug 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+