Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോള്‍ഡര്‍ ഇനി ലോക രണ്ടാം നമ്പര്‍ ടെസ്റ്റ് ബൗളര്‍, 20 വര്‍ഷത്തിനിടെ ഏറ്റവും മികച്ച റേറ്റിങ് പോയിന്റ്

ദുബായ്: വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റനും പേസ് ബൗളറുമായ ജാസണ്‍ ഹോള്‍ഡറിന് ഐസിസിയുടെ പുതിയ റാങ്കിങില്‍ മുന്നേറ്റം. പുതുതായി പുറത്തുവിട്ട റാങ്കിങില്‍ രണ്ടാംസ്ഥാനത്തേക്കു കയറിയിരിക്കുകയാണ് ഹോള്‍ഡര്‍. ഇംഗ്ലണ്ടിനെതിരേ സതാംപ്റ്റണില്‍ നടന്ന കഴിഞ്ഞ ടെസ്റ്റിലെ ഗംഭീര ബൗളിങ് പ്രകടനമാണ് റാങ്കിങില്‍ അദ്ദേഹത്തിന് കരുത്തായത്. രണ്ടിന്നിങ്‌സുകളിലായി ഏഴു വിക്കറ്റുകള്‍ ഹോള്‍ഡര്‍ വീഴ്ത്തിയിരുന്നു. ആദ്യ ഇന്നിങ്‌സിലെ 42 റണ്‍സിന് ആറു വിക്കറ്റുകളെന്നത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ്.

1

862 റേറ്റിങ് പോയിന്റുമായാണ് ഹോള്‍ഡര്‍ റാങ്കിങില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. ഇത് ഒരു റെക്കോര്‍ഡ് കൂടിയാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു വിന്‍ഡീസ് ബൗളര്‍ക്കു ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന റേറ്റിങ് പോയിന്റ് കൂടിയാണിത്. 2000 ആഗസ്റ്റില്‍ മുന്‍ വിന്‍ഡീസ് ഇതിഹാസം കോട്‌നി വാല്‍ഷ് 866 റേറ്റിങ് പോയിന്റേ നേടിയതായിരുന്നു ഇതിന്റെ മുമ്പത്തെ ഏറ്റവും വലിയ നേട്ടം.

അതേസമയം, കൊവിഡിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ ബാറ്റിങിലും ബൗളിങിലും തങ്ങളുടെ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ഒന്നാംസ്ഥാനത്തു തന്നെ നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി രണ്ടാമതുണ്ട്. ചേതേശ്വര്‍ പുജാര ഏഴാംസ്ഥാനത്തും അജിങ്ക്യ രഹാനെ ഒമ്പതാം സ്ഥാനത്തും തുടരുകയാണ്. അതേസമയം, ടെസ്റ്റ് ബൗളര്‍മാരില്‍ ടോപ്പ് 10ലുള്ള ഏക ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയാണ്.

ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ഹോള്‍ഡര്‍ 35ാം സ്ഥാനത്തു തന്നെ തുടരുകയാണ്. ഓള്‍റൗണ്ടര്‍മാരില്‍ തലപ്പത്തുള്ള അദ്ദേഹം കരിയറിലെ ഏറ്റവും മികച്ച പോയിന്റാണ് (485) ഇപ്പോള്‍ നേടിയിരിക്കുന്നത്. കഴിഞ്ഞ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നയിച്ച ബെന്‍ സ്‌റ്റോക്‌സ് രണ്ടാംസ്ഥാനത്തു തന്നെ തുടരുകയാണ്. ഹോഡറുമായുള്ള പോയിന്റ് വ്യത്യാസം 66ല്‍ നിന്നു 54 ആയി കുറയ്ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. സ്‌റ്റോക്‌സിന്റെ സമ്പാദ്യം 431 പോയിന്റാണ്.

ടെസ്റ്റിലെ ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ സ്‌റ്റോക്‌സ് ഒമ്പതാം സ്ഥനത്തേക്കു കയറി. കഴിഞ്ഞ നവംബറിനു ശേഷം ആദ്യമായാണ് താരം ഈ റാങ്കിലെത്തിയത്. ഇതോടെ നാട്ടുകാരനായ ജോ റൂട്ടിന് തൊട്ടുതാഴെയെത്താനും സ്‌റ്റോക്‌സിനു സാധിച്ചു. വിന്‍ഡീസുമായുള്ള കഴിഞ്ഞ ടെസ്റ്റില്‍ 43, 46 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ബൗളിങില്‍ മൂന്നു സ്ഥാനങ്ങള്‍ മുന്നേറിയ സ്‌റ്റോക്‌സിന് 23ാം റാങ്കിലുമെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

Story first published: Wednesday, July 15, 2020, 9:55 [IST]
Other articles published on Jul 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+