ധോണിയെ പുറത്താക്കാതെ കളി ജയിക്കില്ല; മുന്നറിയിപ്പുമായി ന്യൂസിലന്‍ഡ് താരം
വെല്ലിങ്ടണ്‍: ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണിയെ ഫോമിനെക്കുറിച്ചായിരുന്നു ഇന്ത്യയുടെ ആശങ്കയെല്ലാം. എന്നാല്‍, കഴിഞ്ഞ ചില മത്സരങ്ങളില്‍ മികച്ച ഫോമില്‍ കളിച്ച ധോണി ലോകകപ്പ് ടീമില്‍ താന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് തെളിയിച്ചുകഴിഞ്ഞു. മത്സരത്തിന്റെ അവസാനം വരെ ബാറ്റ് ചെയ്ത് ടീമിനെ ജയിപ്പിക്കാന്‍ തനിക്ക് ഇപ്പോഴും സാധിക്കുമെന്ന് ധോണി കഴിഞ്ഞ മത്സരങ്ങളില്‍ വ്യക്തമാക്കിയതാണ്.
ഓസ്‌ട്രേലിയന്‍ മൈതാനത്ത് വീണ്ടും അപകടം; ബൗണ്‍സര്‍ തലയ്‌ക്കേറ്റ ശ്രീലങ്കന്‍ താരം ആശുപത്രിയില്‍
ധോണി ഫോമിലെത്തിയതോടെ എതിര്‍ ടീമുകള്‍ക്കും ആശങ്കയുയര്‍ന്നിട്ടുണ്ട്. ന്യൂസിലന്‍ഡ് താരം ജെയിംസ് നീഷാമിന്റെ വാക്കുകളില്‍ അത് പ്രകടവുമാണ്. ധോണിയെ പുറത്താക്കാതെ കളി ജയിക്കാന്‍ കഴിയില്ലെന്നാണ് നീഷാം പറയുന്നത്. അഞ്ചാം ഏകദിന മത്സരത്തിന് മുന്നോടിയായിട്ടാണ് നീഷാമിന്റെ മുന്നറിയിപ്പ്. ആദ്യ മൂന്ന് മത്സരങ്ങളില്‍ കളിക്കാതിരുന്ന നീഷാമിനെ പിന്നീട് തിരിച്ചുവിളിക്കുകയായിരുന്നു.

എംഎസ് ധോണി മികച്ച കളിക്കാരനാണെന്നാണ് നീഷാമിന്റെ അഭിപ്രായം. ധോണിയുടെ റെക്കോര്‍ഡുകള്‍ അദ്ദേഹത്തെക്കുറിച്ചു പറയും. മാധ്യമങ്ങളില്‍ ചില വിമര്‍ശനങ്ങള്‍ ഉര്‍ന്നുവെങ്കിലും അത് കാര്യമാക്കേണ്ടതില്ല. ലോകകപ്പ് ടീമില്‍ ധോണി ഉള്‍പ്പെടുമന്നുറപ്പാണ്. മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ മിടുക്കനാണ് ധോണി. ധോണിക്കെതിരെ പന്തെറിയുമ്പോള്‍ ഓരോ ബൗളര്‍മാരും മനസിലാക്കേണ്ടത് ധോണി പുറത്താകാതെ കളി ജയിക്കില്ലെന്നാണ്. അഞ്ചാം ഏകദിനത്തിലും ഇത് ഓര്‍മയുണ്ടാകണമെന്ന് നീഷാം പറഞ്ഞു.
ഓസ്‌ട്രേലിയയില്‍ സമാപിച്ച മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ധോണി തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ച്വറികള്‍ നേടിയിരുന്നു. പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് ധോണിയുടെ പ്രകടനം തുണയാകുകയും ചെയ്തു. ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ന്യൂസിലന്‍ഡില്‍ നടന്ന ആദ്യ മത്സരത്തിലും ധോണി മാച്ച് വിന്നിങ് പ്രകടനമാണ് പുറത്തെടുത്തത്. മുന്‍ ക്യാപ്റ്റന്‍ ഇതേ ഫോമില്‍ ലോകകപ്പിലും കളിച്ചാല്‍ ഇന്ത്യയ്ക്ക് ഒരിക്കല്‍ക്കൂടി ലോകകപ്പ് സ്വപ്‌നം കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications