Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയന്‍ മൈതാനത്ത് വീണ്ടും അപകടം; ബൗണ്‍സര്‍ തലയ്‌ക്കേറ്റ ശ്രീലങ്കന്‍ താരം ആശുപത്രിയില്‍

കാന്‍ബെറ: ഓസ്‌ട്രേലിയയും ശ്രീലങ്കയും തമ്മില്‍ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിനിടെ ബൗണ്‍സര്‍ തലയ്ക്കുകൊണ്ട് ഗുരുതരമായി പരിക്കേറ്റ ശ്രീലങ്കന്‍ താരം ആശുപത്രിയില്‍. ശ്രീലങ്കന്‍ താരം ദിമുത് കരുണരത്നയാണ് ആശുപത്രിയിലായത്. ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ കഴുത്തിന് പിന്നില്‍ കൊണ്ടശേഷം കരുണരത്‌ന മൈതാനത്ത് വീണിരുന്നു.

Dimuth

പരിഭ്രാന്തരായ താരങ്ങള്‍ ഓടിയെത്തി പ്രഥമ ശുശ്രൂഷ നല്‍കിയശേഷം താരത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നും കരുണരത്ന സംസാരിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. പരിക്കേല്‍ക്കുമ്പോള്‍ ലങ്കന്‍ താരം 84 പന്തില്‍ 46 റണ്‍സടിച്ചിരുന്നു. നേരത്തെ സിഡ്‌നി ക്രിക്കറ്റ് മൈതാനത്ത് ഓസ്‌ട്രേലിയന്‍ താരം ഫില്‍ ഹ്യൂഗ്‌സ് ബൗണ്‍സര്‍ കൊണ്ട് പരിക്കേറ്റതിനെ തുടര്‍ന്ന് മരിച്ചിരുന്നു. അതുകൊണ്ടുതന്നെ അത്തരമൊരു സംഭവം ആവര്‍ത്തിച്ചതോടെ കളിക്കാര്‍ ആശങ്കയിലായി.

കരുണരത്‌ന മൈതാനം വിട്ടശേഷം ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ മികവുകാട്ടി. കളി അവസാനിക്കുമ്പോള്‍ ശ്രീലങ്ക 3 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെന്ന നിലയിലാണ്. നേരത്തെ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 534 റണ്‍സെടുത്തിരുന്നു. ആദ്യ ടെസ്റ്റില്‍ ജയിച്ച ആതിഥേയര്‍ ഇപ്പോള്‍ 1-0 എന്ന നിലയില്‍ പരമ്പരയില്‍ മുന്നിലാണ്.

Story first published: Saturday, February 2, 2019, 14:14 [IST]
Other articles published on Feb 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+