For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജയ്‌സ്വാള്‍-ജാക്ക് ഫ്രേസര്‍ ഓപ്പണിങ്!! ഒപ്പം ബ്രെവിസ്, സ്റ്റബ്‌സ്, ഷഹീന്‍; ഈ യൂത്ത് 11 പൊളിയല്ലേ?

ടി20 ഫോര്‍മാറ്റിന്റെ വരവോടെ ക്രിക്കറ്റ് അടിമുടി മാറിയിരിക്കുകയാണ്. ക്രിക്കറ്റിനു കൂടുതല്‍ വേഗതയും ആവേശവും കൈവന്നത് ടി20 ഫോര്‍മാറ്റിന്റെ വരവോടെയാണെന്നു പറയാം. ആക്രമണോത്സുക ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുന്ന താരങ്ങള്‍ക്കാണ് ഈ ഫോര്‍മാറ്റില്‍ വലിയ വിജയങ്ങള്‍ കൈവരിക്കാന്‍ സാധിക്കാറുള്ളത്. പുതുതായി ക്രിക്കറ്റിലേക്കു വരുന്ന പല യുവതാരങ്ങളും ടി20യിലെ ഭാവി സൂപ്പര്‍ താരങ്ങളായി മാറാന്‍ ശേഷിയുള്ളവരാണ്.

ഈ നൂറ്റാണ്ടില്‍ ജനിച്ചിട്ടുള്ള മികച്ച യുവതാരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു കിടിലന്‍ ടി20 ഇലവനെ ഇറക്കിയാല്‍ എങ്ങനെയിരിക്കും? ഈ ടീമിനെ നയിക്കുക ഇന്ത്യയുടെ ഇടംകൈയന്‍ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളായിരിക്കും. ഇലവനിലെ മറ്റു കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

YASHASVI JAISWAL

ഇന്ത്യ- ഓസീസ് ഓപ്പണിങ്

യശസ്വി ജയ്‌സ്വാളും ഓസ്‌ട്രേലിയയുടെ പുതിയ ബാറ്റിങ് സെന്‍സേഷന്‍ ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്കും ചേര്‍ന്നാണ് ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക. 2001 ഡിസംബര്‍ 28നാണ് ജയ്‌സ്വാള്‍ ജനിച്ചതെങ്കില്‍ മഗ്യുര്‍ക്ക് ജനിച്ചത് 2002 ഏപ്രില്‍ 11നുമാണ്. വളരെ വേഗത്തില്‍ റണ്‍സ് വാരിക്കൂട്ടി എതിര്‍ ടീം ബൗളര്‍മാരെ കശാപ്പ് ചെയ്യാന്‍ ശേഷിയുള്ളവരാണ് ജയ്‌സ്വാളും മഗ്യുര്‍ക്കും.

പവര്‍പ്ലേയില്‍ ഇവരെ പുറത്താക്കാനായില്ലെങ്കില്‍ ടീം സ്‌കോര്‍ 60-70 വരെയങ്കിലും എത്താനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമുള്ള തീപ്പൊരി പ്രകടനങ്ങളിലൂടെയാണ് മഗ്യുര്‍ക്ക് വാര്‍ത്തകളില്‍ നിറഞ്ഞത്. വൈകാതെ ദേശീയ ടീമിലേക്കും താരത്തിനു വിളിയെത്തിയിരുന്നു.

മധ്യനിരയില്‍ ആരെല്ലാം

യുവ ടി20 ഇലവന്റെ മധ്യനിരയിലേക്കു വന്നാല്‍ അഫ്ഗാനിസ്താന്റെ റഹ്മാനുള്ള ഗുര്‍ബാസ്, പാകിസ്താന്റെ സയീം അയൂബ്, സൗത്താഫ്രിക്കയുടെ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവരാണുള്ളത്. 2001 നവംബര്‍ 28നാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഗുര്‍ബാസ് ജനിച്ചത്. ഈ ഫോര്‍മാറ്റില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന യുവതാരങ്ങളിലൊരാളാണ് അദ്ദേഹം.

പാക് താരമായ സയീം അയൂബ് ജനിച്ചത് 2002 മേയ് 24നാണ്. പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സ്റ്റബ്‌സ് ജനിച്ചത് 2001 ആഗസ്റ്റ് 14നാണ്. മികച്ച മധ്യനിര ബാറ്റര്‍മാരില്‍ ഒരാളായി അതിവേഗം വളരുന്ന താരമാണ് അദ്ദേഹം.

ഇലവനു വേണ്ടി ലോവര്‍ ഓര്‍ഡറില്‍ കളിക്കുക സൗത്താഫ്രിക്കന്‍ ജോടികളായ ഡെവാള്‍ഡ് ബ്രെവിസും മാര്‍ക്കോ യാന്‍സനുമാണ്. ബേബി എബിയെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ബ്രെവിസ്. അണ്ടര്‍ 19 തലത്തിലെ തകര്‍പ്പന്‍ പ്രകടനമാണ് താരത്തെ ശ്രദ്ധേയനാക്കിയത്. സീം ബൗളിങ് ഓള്‍റൗണ്ടറായ യാന്‍സണ്‍ ജനിച്ചത് 2000 മേയ് ഒന്നിനാണ്. അപകടകാരിയായ ഫാസ്റ്റ് ബൗളര്‍ മാത്രമല്ല വമ്പന്‍ ഷോട്ടുകള്‍ക്കു കെല്‍പ്പുള്ള ബാറ്ററും കൂടിയാണ് യാന്‍സണ്‍.

RAVI BISHNOI

ബൗളിങ് ലൈനപ്പ്

സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി ഇലവനിലുള്ളത് ഇന്ത്യയുടെ രവി ബിഷ്‌നോയിയും അഫ്ഗാനിസ്താന്റെ നൂര്‍ അഹമ്മദുമാണ്. 2000 സപ്തംബര്‍ അഞ്ചിനാണ് ബിഷ്‌നോയിയുടെ ജനനം. അണ്ടര്‍ 19 തലത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹം സീനിയര്‍ ടീമിലും സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുകയാണ്. അഫ്ഗാന്റെ ഇടംകൈയന്‍ റിസ്റ്റ് സ്പിന്നറായ നൂര്‍ ജനിച്ചത് 2005 ജനുവരി മൂന്നിനാണ്.

പേസ് ബൗളിങ് നിരയിലേക്കു വന്നാല്‍ പാകിസ്താന്റെ ഷഹീന്‍ അഫ്രീഡി, നസീം ഷാ എന്നിവരാണ് ഇലവനിലുള്ളത്. 2003 ഫെബ്രുവരി 15നാണ് നസീം ജനിച്ചതെങ്കില്‍ ഷഹീന്‍ ജനിച്ചതാവട്ടെ ഏപ്രില്‍ ആറിനാണ്. ഏതു ബാറ്റിങ് ലൈനപ്പിനെയും തകര്‍ത്തെറിനായാന്‍ ശേഷിയുള്ള പേസ് ജോടികളാണ് ഇരുവരും.

Story first published: Saturday, September 14, 2024, 22:00 [IST]
Other articles published on Sep 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+