Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നല്ല, ഇന്ത്യയുടെ 2 ബൗളര്‍ ഒരേസമയം ലോക ഒന്നാം റാങ്കില്‍.. അത്യപൂര്‍വ്വ റെക്കോര്‍ഡ്, കയ്യടിക്കെടാ!!

ദുബായ്: ബാറ്റിംഗില്‍ പുലികളാണെങ്കിലും ഇന്ത്യക്കാരുടെ ബൗളിംഗിന്റെ കാര്യത്തില്‍ അതല്ല സ്ഥിതി. ശരാശരി ഫാസ്റ്റ് ബൗളര്‍മാരെ മാത്രം വെച്ച് കളി ജയിക്കുന്ന ഇന്ത്യയുടെ എക്കാലത്തെയും ശക്തി സ്പിന്നര്‍മാരാണ്. ഇപ്പോഴിതാ രണ്ട് സ്പിന്നര്‍മാര്‍ ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. അതും ഒരേ സമയത്ത്. അശ്വിനും ജഡേജയുമാണ് ആ ബൗളര്‍മാര്‍.

Read Also: ഓസ്‌ട്രേലിയ ചീറ്റേഴ്‌സ്... ആരാണീ ഇയാന്‍ ഹീലി.. പൊട്ടിത്തെറിച്ച് വിരാട് കോലി, വെറുതെയല്ല, കാര്യമുണ്ട്!!

ലോകറെക്കോര്‍ഡാണ്

ലോകറെക്കോര്‍ഡാണ്

രണ്ട് ബൗളര്‍മാര്‍ ഒരേസമയം ഒന്നാം റാങ്കില്‍ എത്തുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ രണ്ട് സ്പിന്നര്‍മാര്‍ ടെസ്റ്റില്‍ ഒന്നാം റാങ്ക് പങ്കിടുന്നത് ഇത് ആദ്യമായിട്ടാണ്. പോരാത്തതിന് ഒരേ ടീമില്‍ നിന്നും. സമീപകാലത്തൊന്നും ആരും തകര്‍ക്കാനിടയില്ലാത്ത ഒരു തകര്‍പ്പന്‍ റെക്കോര്‍ഡാണ് ഇത്.

അശ്വിന്‍ നേരത്തെ തന്നെ

അശ്വിന്‍ നേരത്തെ തന്നെ

ഇന്ത്യയുടെ ആര്‍ അശ്വിന്‍ നേരത്തെ തന്നെ ഐ സി സി ഒന്നാം റാങ്കിലായിരുന്നു. 892 പോയിന്റുകളാണ് അശ്വിന്റെ പേരിലുള്ളത്. 2016ല്‍ നേടിയ 904 പോയിന്റുകളായിരുന്നു അശ്വിന്റെ കരിയര്‍ ബെസ്റ്റ്. ഓസ്‌ട്രേലിയയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അശ്വിന്‍ ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ജഡേജ ഇതാദ്യം

ജഡേജ ഇതാദ്യം

ഓസ്‌ട്രേലിയയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഒന്നാം ഇന്നിംഗ്‌സിലെ ഏഴ് വിക്കറ്റുകളാണ് ജഡേജയെ ഒന്നാം റാങ്കില്‍ എത്തിച്ചത്. ഇപ്പോഴത്തെ 892 ഐ സി സി പോയിന്റുകള്‍ ജഡേജയുടെ കരിയര്‍ ബെസ്റ്റാണ്. ഈ മത്സരത്തിന് മുമ്പ് ജഡേജയുടെ റാങ്ക് രണ്ട് ആയിരുന്നു.

വിജയശില്‍പികള്‍

വിജയശില്‍പികള്‍

അനില്‍ കുംബ്ല - ഹര്‍ഭജന്‍ സിംഗ് സഖ്യത്തിന് ശേഷം ഇന്ത്യയ്ക്ക് കിട്ടിയ സ്പിന്‍ ദ്വയമാണ് അശ്വിനും ജഡേജയും. ബാംഗ്ലൂര്‍ ടെസ്റ്റില്‍ രണ്ടുപേരും ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഒന്നാം ഇന്നിംഗ്‌സില്‍ ജഡേജയും രണ്ടാം ഇന്നിംഗ്‌സില്‍ അശ്വിനും ഓള്‍മോസ്റ്റ് അണ്‍പ്ലെയബ്ള്‍ ആയിരുന്നു.

ഹേസല്‍വുഡും ഹെറാത്തും റബാദയും

ഹേസല്‍വുഡും ഹെറാത്തും റബാദയും

ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡാണ് രണ്ടാം റാങ്കില്‍. ശ്രീലങ്കയുടെ സ്പിന്നര്‍ രംഗണ ഹെറാത്താണ് ഐ സി സി റാങ്കിംഗില്‍ മൂന്നാമത്. ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാദയാണ് നാലാം സ്ഥാനത്ത്.

Story first published: Wednesday, March 8, 2017, 13:36 [IST]
Other articles published on Mar 8, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+