Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യ x പാക്- ത്രില്ലടിച്ച് ഫാന്‍സ്, ഇനിയും കാത്തിരിക്കാനാവില്ല! പ്രഷര്‍ ലോഡിങ്

ഐസിസിയുടെ ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടം പ്രഖ്യാപിച്ചതിനു പിന്നാലെ ത്രില്ലിലാണ് ക്രിക്കറ്റ് പ്രേമികള്‍. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണന്നറിഞ്ഞതോടെ ആഘോഷത്തിലാണ് ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികള്‍. ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ-പാക് പോര് ഇത്തവണ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ വന്നത് ലോകകപ്പിനെ കൂടുതല്‍ ആവേശകരമാക്കിയിട്ടുണ്ട്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതോടെ 2012-13നു ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ പരമ്പരകളൊന്നും കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമേ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നതു കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു അവസരം ലഭിക്കാറുള്ളൂ. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണെന്നറിഞ്ഞതോടെ സോഷ്യല്‍ മീഡിയകളില്‍ വന്ന ചില പ്രതികരണങ്ങള്‍ നോക്കാം.

 പ്രഷര്‍ ലോഡിങ്

പ്രഷര്‍ ലോഡിങ്


ഇന്ത്യ- പാകിസ്താന്‍ മല്‍സരമില്ലാതെ നിങ്ങള്‍ക്കു ലോകകപ്പ് നടത്താന്‍ കഴിയില്ല, പ്രത്യേകിച്ചും നിഷ്പക്ഷ വേദികളില്‍. പ്രഷര്‍ ലോഡിങ്.
ഇന്ത്യ, പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ +2 (ക്വാളിഫയര്‍)
എന്നായിരുന്നു ഗ്രൂപ്പുഘട്ടം പ്രഖ്യാപിച്ച ശേഷം ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്

 രണ്ടിലൊന്ന് പ്രതീക്ഷിക്കാം

രണ്ടിലൊന്ന് പ്രതീക്ഷിക്കാം

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരം രസകരമായിരിക്കും. ഒന്നുകില്‍ പാകിസ്താന്‍ ഇന്ത്യയോടു പൊരുതാതെ കീഴടങ്ങും, അല്ലെങ്കില്‍ അവര്‍ അവസാനത്തെ ബോള്‍ വരെ പോരാടുകയും ചെയ്യും. ഈ രണ്ടില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടെന്നു മറ്റൊരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.

 കോലി v ബാബര്‍!!

കോലി v ബാബര്‍!!

ഇതാണ് കാത്തിരുന്നത്, ഇന്ത്യ- പാകിസ്താന്‍ പോരാട്ടം യുഎഇയില്‍. ഇത് കോലി v ബാബര്‍ അങ്കം. വേഗം കൊണ്ടു വരൂയെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.
ഇന്ത്യ v പാക് പോരാട്ടത്തിനായി ഇനിയും കാത്തിരിക്കാനാവില്ലെന്നു മറ്റൊരി യൂസര്‍ ട്വീറ്റ് ചെയ്തു.

 തുടങ്ങും മുമ്പ് തീര്‍ന്നു

തുടങ്ങും മുമ്പ് തീര്‍ന്നു

ഇന്ത്യ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കൊപ്പം പാകിസ്താനും ഒരേ ഗ്രൂപ്പിലാണെന്നറിഞ്ഞ ശേഷം പാകിസ്താനി ഫാന്‍സിന്റെ പ്രതികരണം- ഭായ്, ഇതു തുടങ്ങുന്നതിനു മുമ്പ് തന്നെ തീര്‍ന്നോ?
പാക് ടീമിനെ പരിഹസിച്ചുകൊണ്ട് ഒരു യൂസര്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു.

 ഐസിസിക്ക് ക്രെഡിറ്റ്

ഐസിസിക്ക് ക്രെഡിറ്റ്

ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ ഇന്ത്യയും പാകിസ്താനും ഇത്തവണ മുഖാമുഖം വരികയാണ്. ഇങ്ങനെയൊരു ബ്ലോക്ബസ്റ്റര്‍ ഏറ്റുമുട്ടലിന് തുടക്കത്തില്‍ തന്നെ അവസരമൊരുക്കിയ ഐസിസിക്കാണ് ക്രെഡിറ്റെന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം.

T20 World Cup: India vs Pakistan പോരാട്ടം ത്രില്ലടിച്ച് ഫാന്‍സ് | Oneindia Malayalam
 സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചു

സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചു

ഗ്രൂപ്പുഘട്ടം പ്രഖ്യാപിച്ചതിനു പിന്നാലെ ചില ആരാധകര്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിസ്റ്റുകളെപ്പോലും പ്രവചിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലാന്‍ഡ്
നേരത്തേ തന്നെ ടി20 ലോകകപ്പിലെ ടോപ്പ് ഫോറിനെ ഞാന്‍ പ്രവചിക്കുകയാണെന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.

ഇതു കുറച്ചു നേരത്തേ ആയിരിക്കാം. എങ്കിലും ടി20 ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്ന നാലു ടീമുകളെ ഞാന്‍ തിരഞ്ഞെടുത്തു- ഇംഗ്ലണ്ട്, ഇന്ത്യ, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ് എന്നാണ് മറ്റൊരു യൂസര്‍ പ്രവചിച്ചത്.

Story first published: Friday, July 16, 2021, 18:12 [IST]
Other articles published on Jul 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+