ധോണിക്കെതിരെ പന്തെറിയല്‍ വെല്ലുവിളി; രവീന്ദ്ര ജഡേജ ആശങ്കയില്‍!
ധോണിക്കെതിരെ കളിക്കേണ്ടി വന്നാലും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ തന്നെ അതിനെ എടുക്കും എന്നാണ് കഴിഞ്ഞ ദിവസം സുരേഷ് റെയ്‌ന പറഞ്ഞത്. എട്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഐ പി എല്ലില്‍ രണ്ട് ടീമുകളിലായി കളിക്കാന്‍ പോകുകയാണ് റെയ്‌നയും ധോണിയും. എന്നാല്‍ റെയ്‌ന മാത്രമല്ല, രവീന്ദ്ര ജഡേജയും ധോണിക്കെതിരെ എങ്ങനെ കളിക്കും എന്ന സങ്കടത്തിലാണ്.
ചൈന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ധോണിയുടെ വിശ്വസ്തനായിരുന്നു ജഡേജയും. ടെസ്റ്റിലും ഏകദിനത്തിലും ജഡേജ വര്‍ഷങ്ങളോളം ഇന്ത്യന്‍ ടീമില്‍ പിടിച്ചുനിന്നതിന് പിന്നില്‍ ധോണിയും ചെന്നൈ കിംഗ്‌സുമാണ് എന്ന് വരെ ആരോപണങ്ങള്‍ ഉയര്‍ന്നു. ഇപ്പോഴിതാ ജഡേജയും റെയ്‌നയ്‌ക്കൊപ്പം രാജ്‌കോട്ടിന് വേണ്ടി ഐ പി എല്‍ കളിക്കാന്‍ ഒരുങ്ങുകയാണ്, ധോണിക്കെതിരെ.

ധോണിക്കെതിരെ ബൗളിംഗ്
എം എസ് ധോണിക്കെതിരെ ബൗള്‍ ചെയ്യുക എന്നത് ദുഷ്‌കരമാണ്. പ്രത്യേകിച്ചും ചെറിയ ഫോര്‍മാറ്റില്‍ - ഐ പി എല്ലില്‍ ധോണിക്കെതിരെ കളിക്കുന്നതിനെക്കുറിച്ച് ജഡേജ പറയുന്നു.

ധോണി മാച്ച് ഫിനിഷര്‍
മാച്ച് ഫിനിഷറാണ് ധോണി എന്ന കാര്യം നേരത്തെ പലതവണ തെളിയിച്ചതാണ്. എന്നാലും കഴിവിന്റെ പരമാവധി ശ്രമിച്ച് ധോണിയെ തടഞ്ഞുനിര്‍ത്താന്‍ നോക്കും - ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ധോണിയുടെ സഹതാരമായിരുന്ന ജഡ്ഡുവിന് പ്രതീക്ഷയുണ്ട്.

ഹോം ടീമാണല്ലോ
രാജസ്ഥാന്‍, കൊച്ചി, ചെന്നൈ ടീമുകള്‍ക്ക് വേണ്ടി ഐ പി എല്‍ കളിച്ച ജഡേജയുടെ നാലാമത്തെ ടീമാണ് രാജ്‌കോട്ട്. പോരാത്തതിന് ഇത് ജഡേജയുടെ ഹോം ടീം കൂടിയാണ്. പിച്ചിനെക്കുറിച്ച് ഒരു പേടിയും വേണ്ട എന്ന് സാരം.

ഇനിയും മെച്ചപ്പെടണം
മികച്ച കളിക്കാരനായിട്ടാണ് രാജ്‌കോട്ട് തന്നെ സെലക്ട് ചെയ്തിരിക്കുന്നത്. ഐ പി എല്ലിന്റെ അടുത്ത സീസണിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയണം. ഇനിയും മെച്ചപ്പെടാനുണ്ട്.

റെയ്‌ന പറഞ്ഞത്
എതിര്‍വശത്ത് സാക്ഷാല്‍ എം എസ് ധോണിയാണെങ്കിലും വിട്ടുകൊടുക്കില്ല എന്നാണ് സുരേഷ് റെയ്‌ന കഴിഞ്ഞ ദിവസം പറഞ്ഞത്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ തന്നെ കളത്തിലിറങ്ങുമെന്നും രാജ്‌കോട്ടിന്റെ ക്യാപ്റ്റനാകാന്‍ സാധ്യതയുള്ള റെയ്‌ന പറഞ്ഞിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications