Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലിക്കു ഇനി കണ്ണുംപൂട്ടിയടിക്കാം! ആശങ്ക വേണ്ട- കാരണം ലക്ഷ്മണ്‍ പറയുന്നു

1

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മല്‍സരം വെള്ളിയാഴ്ച അഹമ്മദാബാദില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോട് പ്രതീക്ഷയുടെ അമിതഭാരമില്ലാതെ ആസ്വദിച്ച് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍. മുമ്പത്തേതു പോലെ ടീമിനെ മുന്നില്‍ നിന്നു നയിക്കേണ്ട കാര്യമില്ലെന്നും താന്‍ പുറത്തായാലും ഇന്ത്യയെ വിജയിപ്പിക്കാന്‍ ശേഷിയുള്ള ഒരുപിടി താരങങള്‍ ഉണ്ടെന്നുമുള്ളത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്. അനുഭവസമ്പത്തിനും യുവത്വത്തതിനും പ്രാധാന്യം നല്‍കിയുള്ള ശക്തമായ ടീമിനെയാണ് ടി20 പരമ്പരയ്ക്കായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്.

കോലിയുടെ പ്രകടനം

കോലിയുടെ പ്രകടനം

ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ കോലിയുടെ പ്രകടനം ശരാശരിയിലൊതുങ്ങിയിരുന്നു. അതുകൊണ്ടു തന്നെ ടി20യില്‍ ഇതിനു അദ്ദേഹം പ്രായശ്ചിത്തം ചെയ്യുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ടെസ്റ്റ് പരമ്പരയില്‍ ആറു ഇന്നിങ്‌സുകളില്‍ നിന്നായി 28.67 ശരാശരിയില്‍ 172 റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകനു നേടാനായത്. രണ്ടു ഫിഫ്റ്റികള്‍ കോലി നേടിയെങ്കിലും രണ്ടു തവണ ഡെക്കാവുകയും ചെയ്തിരുന്നു.

സമ്മര്‍ദ്ദമില്ലാതെ കളിക്കൂ

സമ്മര്‍ദ്ദമില്ലാതെ കളിക്കൂ

ഫോമിനെക്കുറിച്ചോ, താന്‍ പുറത്തായാല്‍ ടീമിനു എന്തു സംഭവിക്കുമെന്നതിനെക്കുറിച്ചോ ആലോചിക്കാതെ ടി20 പരമ്പരയില്‍ സ്വതസിദ്ധമായ ശൈലിയില്‍ ഷോട്ടുകള്‍ കളിക്കാന്‍ കോലി ശ്രമിക്കണമെന്ന് ഉപദേശിച്ചിരിക്കുകയാണ് ലക്ഷ്മണ്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോലിയുടെ സമ്മര്‍ദ്ദമില്ലാതാക്കാന്‍ കഴിയുന്ന വിധത്തില്‍ ആഴമേറിയതാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി.

കോലി ക്ലാസ് ബാറ്റ്‌സ്മാന്‍

കോലി ക്ലാസ് ബാറ്റ്‌സ്മാന്‍

കോലി ക്ലാസ് ബാറ്റ്‌സ്മാനാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അസാധാരണ കഴിവുകളുള്ള ബാറ്റ്‌സ്മാനാണ് അദ്ദേഹം. ഇപ്പോഴത്തെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പ് മികവുറ്റതും ആഴമേറിയതുമാണ്. അതുകൊണ്ടു തന്നെ കോലിക്കു അതേക്കുറിച്ച് ആശങ്ക വേണ്ട. ടീമിന്റെ ആങ്കര്‍ റോള്‍ ഇനി അദ്ദേഹം ചെയ്യേണ്ട ആവശ്യവുമില്ലെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.

മാച്ച് വിന്നര്‍

മാച്ച് വിന്നര്‍

കോലി സ്‌ട്രോക്ക് പ്ലെയറാണെന്നു നമുക്കെല്ലാമറിയാം. പോസിറ്റിവ് ചിന്താഗതിയോടെ, കൂടുതല്‍ ഷോട്ടുകള്‍ കളിക്കാനായാല്‍ അതു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തുക മാത്രമല്ല സ്ഥിരതയും നിലനിര്‍ത്താന്‍ സഹായിക്കും. കോലി ശരിക്കുമൊരു മാച്ച് വിന്നര്‍ തന്നെയാണന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി.
രോഹിതും രാഹുലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നു പ്രതീക്ഷിക്കാം. പിന്നീട് ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവരെല്ലാമുണ്ട്. ആഴമേറിയതാണ് ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പ്. അതുകൊണ്ടു തന്നെ കൂടുതല്‍ സ്വ്വാതന്ത്ര്യത്തോടെ തന്റെ കഴിവുകള്‍ പരമാവധി പുറത്തെടുക്കാനാണ് കോലി ശ്രമിക്കേണ്ടത്. ഇങ്ങനെ കളിക്കുമ്പോഴാണ് അദ്ദേഹം കൂടുതല്‍ അപകടകാരിയാവുന്നതെന്നും ലക്ഷ്മണ്‍ വിലയിരുത്തി.

ഇംഗ്ലീഷ് ബൗളിങ് നിര

ഇംഗ്ലീഷ് ബൗളിങ് നിര

ഇംഗ്ലണ്ടിന്റെ ബൗളിങ് ലൈനപ്പ് വളരെ മികച്ചതാണെന്നും ടി20 പരമ്പരയില്‍ ഇന്ത്യക്കു അവര്‍ ഭീഷണിയാവുമെന്നും ലക്ഷ്മണ്‍ നിരീക്ഷിച്ചു. ഇംഗ്ലണ്ടിന്റേത് കരുത്തുറ്റ ഫാസ്റ്റ് ബൗളിങ് യൂണിറ്റാണ്. കാരണം ഒരുപാട് വേരിയഷനുകള്‍ അവരുടെ ബൗളിങ് ലൈനപ്പിനുണ്ട്. മാര്‍ക്ക് വുഡും ജോഫ്ര ആര്‍ച്ചറും വേഗം കൊണ്ട് വെല്ലുവിളിയുയര്‍ത്തും. ജോര്‍ഡന്‍ മികച്ച ഡെത്ത് ഓവര്‍ ബൗളറാണ്. ബെന്‍ സ്റ്റോക്‌സാവും അവരുടെ ഓള്‍റൗണ്ടര്‍. എന്നാല്‍ ഫാസ്റ്റ് ബൗളിങുമായി താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളിങ് ദുര്‍ബലമാണെന്നും ലക്ഷ്മണ്‍ വിശദമാക്കി.

Story first published: Thursday, March 11, 2021, 11:02 [IST]
Other articles published on Mar 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+