വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍ വീണ്ടും കേരളത്തിലേക്ക്...

By Soorya Chandran

കൊച്ചി: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വീണ്ടും കേരളത്തിലേക്ക് വരുന്നു. സെപ്റ്റംബര്‍ അവസാനം തന്നെ സച്ചിന്‍ കേരളത്തിലേക്ക് വരുന്നുണ്ടെന്നാണ് വിവരം.

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലനം തൃശൂരില്‍ തുടങ്ങിയിട്ടുണ്ട്. സച്ചിന്‍ ടീം അംഗങ്ങളെ കാണാനെത്തുമെന്നാണ് വിവരം.

Sachin Tendulkar

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യം ടീം മീറ്റിങും സെപ്റ്റംബര്‍ അവസാനത്തില്‍ നടക്കും. ഈ യോഗത്തിലും സച്ചിന്‍ പങ്കെടുക്കുമെന്നാണ് വിവരം. കഴിഞ്ഞ തവണ കേരളത്തില്‍ വന്ന സമയത്താണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടീമിന്റെ പേര് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം ആയിരുന്നു ഇത്. പിന്നീട് അദ്ദേഹം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനേയും സന്ദര്‍ശിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം അഗംങ്ങള്‍ സെപ്റ്റംബര്‍ 8 തിങ്കളാഴ്ച മുതലാണ് തൃശൂരിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പരിശീലനം തുടങ്ങിയത്. ടീമിലെ ഇന്ത്യക്കാരായ താരങ്ങള്‍ ഏതാണ്ട് എല്ലാവരും പരിശീലന ക്യാമ്പിലുണ്ട്. വിദേശ താരങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ പരിശീലനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് .

തൃശൂരില്‍ പരിശീലനം തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി മുന്‍ ഇന്ത്യന്‍ താരങ്ങളായ ഐഎം വിജയനും ജോ പോള്‍ അഞ്ചേരിയും എത്തിയിരുന്നു.

Story first published: Tuesday, September 9, 2014, 17:09 [IST]
Other articles published on Sep 9, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X