Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ജയിച്ച് തുടങ്ങി മുംബൈ സിറ്റി, പെരെയ്‌റക്ക് ഡബിള്‍! നോര്‍ത്ത് ഈസ്റ്റ് പൊരുതി വീണു

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിക്ക് ജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2-1നാണ് മുംബൈ സിറ്റി എഫ്‌സി തോല്‍പ്പിച്ചത്. ജോര്‍ജ് പെരെയ്‌റ ഡിയാസ് മുംബൈക്കായി ഇരട്ട ഗോള്‍ നേടിയപ്പോള്‍ പ്രതിഭ് ഗൊഗോയിയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ അടിച്ചെടുത്തത്. ആദ്യ പകുതിയിലാണ് മൂന്ന് ഗോളും പിറന്നത്.

4-2-3-1 ഫോര്‍മേഷനിലിറങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4-3-3 ഫോര്‍മേഷനിലാണ് മുംബൈ സിറ്റി നേരിട്ടത്. തുടക്കം മുതല്‍ പന്തടക്കത്തിലും ഗോള്‍ശ്രമത്തിലും മുംബൈ മുന്നിട്ട് നിന്നു. 26ാം മിനുട്ടില്‍ മുംബൈ സിറ്റി ലീഡെടുത്തു. ജോര്‍ജ് പെരെയ്‌റ ഡിയാസാണ് മുംബൈക്കായി വലകുലുക്കിയത്. ലാലിയാന്‍സ്വാല ചാങ്‌തെയുടെ അസിസ്റ്റിലാണ് ഈ ഗോള്‍ പിറന്നത്. എന്നാല്‍ മുംബൈയുടെ ഗോളാഘോഷം കഴിഞ്ഞ അധികം വൈകും മുമ്പെ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മടക്കി.

mumbai city fc

31ാം മിനുട്ടില്‍ പ്രതിഭ് ഗൊഗോയിയാണ് നോര്‍ത്ത് ഈസ്റ്റിനായി ഗോള്‍ മടക്കിയത്. ആക്രമണം കടുപ്പിച്ച് മുന്നേറിയ മുംബൈ 38ാം മിനുട്ടില്‍ വീണ്ടും മുന്നിലെത്തി. ഇത്തവണ മെഹതാബ് സിങ് ഗോളിന് വഴിയൊരുക്കിയപ്പോള്‍ ജോര്‍ജ് പെരെയ്‌റ തന്നെ വല കുലുക്കി. 44ാം മിനുട്ടില്‍ ജോര്‍ജ് പെരെയ്‌റയുടെ മികച്ചൊരു ഷോട്ട് ഗോളി തടുത്തു. ഇതോടെ ആദ്യ പകുതിയില്‍ 2-1ന്റെ ലീഡ് മുംബൈ സ്വന്തമാക്കി. 70 ശതമാനം പന്തടക്കത്തോടെയാണ് മുംബൈ ആദ്യ പകുതിയില്‍ ആധിപത്യം കാട്ടിയത്.

രണ്ടാം പകുതിയില്‍ ശക്തമായ പ്രതിരോധമാണ് മുംബൈ കാഴ്ചവെച്ചത്. 60ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റ് രണ്ട് മാറ്റങ്ങള്‍ വരുത്തി. 67ാം മിനുട്ടില്‍ മുംബൈയും രണ്ട് മാറ്റങ്ങള്‍ വരുത്തി പ്രതിരോധം കടുപ്പിച്ചു. രണ്ടാം പകുതിയില്‍ മുംബൈ സിറ്റിയെക്കാളും മികച്ച ആക്രമണം കാഴ്ചവെക്കാന്‍ നോര്‍ത്ത് ഈസ്റ്റിന് സാധിച്ചുവെങ്കിലും ലക്ഷ്യത്തിലേക്കെത്താനായില്ല.

ഇതോടെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 2-1ന്റെ ജയം മുംബൈക്കൊപ്പം. ആദ്യ മത്സരം ജയിച്ച് അക്കൗണ്ട് തുറന്ന മുംബൈ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് 10ാം സ്ഥാനത്താണ്. മോഹന്‍ ബഗാനാണ് നിലവില്‍ തലപ്പത്ത്. ഒഡീഷ എഫ്‌സി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തുമുണ്ട്. വരുന്ന ദിവസങ്ങളില്‍ തീ പാറും പോരാട്ടങ്ങള്‍ തന്നെ പ്രതീക്ഷിക്കാം.

Story first published: Sunday, September 24, 2023, 22:37 [IST]
Other articles published on Sep 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+