Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2022: 'മൂന്നടിച്ച് മുന്നോട്ട്', ബ്ലാസ്റ്റേഴ്‌സിനെ നാണം കെടുത്തി ജംഷഡ്പൂര്‍ എഫ്‌സി

1

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് ജംഷഡ്പൂര്‍ എഫ്‌സി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിനെ ജംഷഡ്പൂര്‍ നാണം കെടുത്തിയത്. 45, 48 മിനുട്ടുകളില്‍ ഗ്രേഗ് സ്റ്റീവര്‍ട്ട് ജംഷഡ്പൂരിനായി വലകുലുക്കി. രണ്ട് ഗോളും പെനാല്‍റ്റിയിലൂടെയായിരുന്നു. 53ാം മിനുട്ടില്‍ ഡാനിയല്‍ ചുക്ക്‌വുവാണ് ജംഷഡ്പൂരിനായി മൂന്നാം ഗോള്‍ നേടിയത്. ജയത്തോടെ 14 മത്സരത്തില്‍ നിന്ന് 25 പോയിന്റുമായി ജംഷഡ്പൂര്‍ എഫ്‌സി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ തോല്‍വിയോടെ 14 മത്സരത്തില്‍ നിന്ന് 23 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. പന്തടക്കത്തില്‍ രണ്ട് ടീമും തുല്യത പുലര്‍ത്തിയപ്പോള്‍ ആക്രമണത്തില്‍ ജംഷഡ്പൂര്‍ മുന്നിട്ട് നിന്നു.

1

4-4-2 ഫോര്‍മേഷനില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയപ്പോള്‍ 4-4-1-1 ഫോര്‍മേഷനിലാണ് ജംഷഡ്പൂര്‍ എഫ്‌സി ഇറങ്ങിയത്. പന്തടക്കത്തില്‍ ജംഷഡ്പൂര്‍ മുന്നിട്ട് നിന്നപ്പോള്‍ ആക്രമണത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സാണ് മുന്നിട്ട് നിന്നത്. മികച്ച പല മുന്നേറ്റങ്ങളുമുണ്ടായെങ്കിലും അതൊന്നും ഗോളിലേക്കെത്തിയില്ല. ആദ്യ പകുതിയുടെ അവസാന സമയത്തേക്കെത്തിയപ്പോള്‍ കൂടുതല്‍ ആക്രമിക്കുന്ന ജംഷഡ്പൂരിനെയാണ് കണ്ടത്. 45ാം മിനുട്ടില്‍ ജംഷഡ്പൂര്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് ലീഡെടുത്തു. ലഭിച്ച പെനാല്‍റ്റിയെ ഗ്രേഗ് സ്റ്റീവര്‍ട്ടാണ് വലയിലെത്തിച്ചത്.

1

ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ ഒരു ഗോളിന്റെ ലീഡ് ജംഷഡ്പൂരിനൊപ്പമായിരുന്നു. 54 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ജംഷഡ്പൂര്‍ മൂന്നിനെതിരേ മൂന്ന് ഗോള്‍ ശ്രമവും നടത്തി. ഓരോ തവണയാണ് ഇരു ടീമും ലക്ഷ്യത്തിലേക്ക് ഷോട്ട് തൊടുത്തത്. രണ്ടാം പകുതിയില്‍ ഒരു മാറ്റത്തോടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. 48ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരേ ജംഷഡ്പൂര്‍ ലീഡുയര്‍ത്തി. ഇത്തവണ മാര്‍ക്കോ ലെസ്‌കോവിച്ച് ബോറിസ് സിങ്ങിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ജംഷഡ്പൂരിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഗ്രേഗ് സ്റ്റീവര്‍ട്ട് തന്നെയാണ് ലക്ഷ്യത്തിലെത്തിച്ചത്.

1

രണ്ട് ഗോള്‍ വഴങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് മാനസികമായി തളര്‍ന്നു. രണ്ടാം ഗോളിന്റെ ക്ഷീണം മാറുന്നതിന് മുമ്പെ ജംഷഡ്പൂര്‍ അക്കൗണ്ടില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. 53ാം മിനുട്ടില്‍ ഡാനിയല്‍ ചുക്ക്‌വുവാണ് ജംഷഡ്പൂരിനായി വലകുലുക്കിയത്. ബോറിസ് സിങ്ങിന്റെ ഫ്രീകിക്കിലാണ് ചുക്ക്‌വു ലക്ഷ്യം കണ്ടെത്തിയത്. 56ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ ഒരു മാറ്റം വരുത്തി.

73ാം മിനുട്ടില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തിയ ജംഷഡ്പൂര്‍ ബ്ലാസ്റ്റേഴ്‌സിനെ തിരിച്ചുവരാന്‍ സമ്മതിക്കാതെ പ്രതിരോധം ശക്തിപ്പെടുത്തി. 80ാം മിനുട്ടില്‍ സഹല്‍ അബ്ദുല്‍ സമദിനെ ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവിളിച്ച് ഹോര്‍മിപാമിന് അവസരം നല്‍കി. മാര്‍ക്കോ ലെസ്‌ക്കോവിച്ചിന് പകരം ചെഞ്ചോയേയും കളത്തിലിറങ്ങി. അവസാന സമയത്ത് മത്സരം അല്‍പ്പം പരുക്കനായി മാറിയതോടെ തുടര്‍ച്ചയായി മഞ്ഞക്കാര്‍ഡുകള്‍ റഫറിക്ക് നല്‍കേണ്ടി വന്നു. അവസാന മിനുട്ടുകളില്‍ രണ്ട് ടീമും മാറ്റങ്ങള്‍ വരുത്തി തന്ത്രം മെനഞ്ഞു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം ജംഷഡ്പൂരിനൊപ്പം നിന്നു.

Story first published: Thursday, February 10, 2022, 21:36 [IST]
Other articles published on Feb 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+