Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ബൗണ്ടറിയോടെ അരങ്ങേറ്റം, ഇഷാന്‍ എലൈറ്റ് ക്ലബ്ബില്‍- ഇന്ത്യയുടെ രണ്ടാമത്തെ താരം

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ് 'പോക്കറ്റ് ഡൈനാമിറ്റെന്ന്' വിളിപ്പേരുള്ള ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലൂടെ അരങ്ങേറിയ ഇഷാന്‍ കന്നി മല്‍സരത്തില്‍ തന്നെ ഫിഫ്റ്റിയുമായാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവറിയിച്ചത്.

1

ബൗണ്ടറിയുമായാണ് താരം അക്കൗണ്ട് തുറന്നത്. ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ ഫൈനല്‍ ലെഗിലൂടെ ഇഷാന്‍ ബോള്‍ ബൗണ്ടറി കടത്തുകയായിരുന്നു. ഇതോടെ എലൈറ്റ് ക്ലബ്ബിലും ജാര്‍ഖണ്ഡില്‍ നിന്നുള്ള യുവതാരം ഇടം പിടിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി20യില്‍ അരങ്ങേറ്റ മല്‍സരത്തിലെ ആദ്യ ബോളില്‍ ബൗണ്ടറിയ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ഇഷാന്‍. നേരത്തേ മുരളി വിജയ് മാത്രമേ ഈ നേട്ടത്തിന് അവകാശിയായിട്ടുള്ളൂ. 2010ല്‍ അഫ്ഗാനിസ്താനെതിരായ ടി20യില്‍ മുരളി വിജയ് മാത്രമാണ് അരങ്ങേറ്റത്തിലെ ആദ്യ ബോൡ ബൗണ്ടറിയടിച്ചിട്ടുള്ളത്.

മറ്റൊര നേട്ടം കൂടി ഇഷാന്‍ ഈ മല്‍സരത്തില്‍ കുറിച്ചിട്ടുണ്ട്. ടി20 അരങ്ങേറ്റത്തില്‍ ഇന്ത്യന്‍ ടീമിന്റെ ആദ്യ റണ്‍സ് നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമായും അദ്ദേഹം മാറി. ആദ്യ ഓവറില്‍ ഇന്ത്യക്കു റണ്‍സൊന്നും നേടാനായിരുന്നില്ല. കെഎല്‍ രാഹുലിനെ ഓവറിലെ അവസാന ബോളില്‍ ഇന്ത്യക്കു നഷ്ടമാവുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം ഓവറിലെ ആദ്യ ബോള്‍ ബൗണ്ടറിയിലേക്കു പായിച്ച് സ്വന്തം അക്കൗണ്ട് മാത്രമല്ല ടീമിന്റെ അക്കൗണ്ടും ഇഷാന്‍ തുറക്കുകയായിരുന്നു.

വെറും 32 ബോളില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 56 റണ്‍സ് അടിച്ചെടുത്താണ് ഇഷാന്‍ പുറത്തായത്. സിക്‌സറിലൂടെയാണ് താരം കരിയറിലെ കന്നി ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി നടത്തിയ മിന്നുന്ന പ്രകടനമാണ് ഇഷാന് ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുത്തത്. മുംബൈയെ അഞ്ചാം കിരീടത്തിലേക്കു നയിക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഓപ്പണിങിലടക്കം വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളിലായി 500ന് മുകളില്‍ റണ്‍സ് ഇഷാന്‍ വാരിക്കൂട്ടിയിരുന്നു.

Story first published: Sunday, March 14, 2021, 22:15 [IST]
Other articles published on Mar 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+