Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ഡബിള്‍ സെഞ്ച്വറിക്കു പിന്നില്‍ സ്‌കൈ! രണ്ടു ഉപദേശം സഹായിച്ചെന്നു ഇഷാന്‍

ബംഗ്ലാദേശുമായുള്ള മൂന്നാം ഏകദിനത്തിലെ കിടിലന്‍ ഡബില്‍ സെഞ്ച്വറിയോടെ താരപദവിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ യുവ ബാറ്റര്‍ ഇഷാന്‍ കിഷന്‍. പരിക്കു കാരണം പുറത്തിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓപ്പണ്‍ ചെയ്യാന്‍ ലഭിച്ച അവസരം താരം ശരിക്കും മുതലെടുക്കുകയായിരുന്നു. 210 റണ്‍സ് അടിച്ചെടുത്താണ് ഇഷാന്‍ പുറത്തായത്. 131 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 24 ബൗണ്ടറിയും 10 സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ഇന്ത്യക്കു വമ്പന്‍ വിജയം

ഇന്ത്യക്കു വമ്പന്‍ വിജയം

ഇന്ത്യ 227 റണ്‍സിന്റെ കൂറ്റന്‍ വിജയം ആഘോഷിച്ച മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും ഇഷാനായിരുന്നു. കരിയറിലെ കന്നി ഏകദിന സെഞ്ച്വറി തന്നെ ഈ കളിയില്‍ താരം ഡബിളില്‍ എത്തിക്കുകയായിരുന്നു. സുഹൃത്തും ടീമംഗവുമായ സൂര്യകുമാര്‍ യാദവ് നല്‍കിയ രണ്ടു ഉപദേശങ്ങളാണ് ഡബിള്‍ സെഞ്ച്വറി കുറിക്കാന്‍ തന്നെ സഹായിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഇഷാന്‍. മല്‍സരശേഷം സംസാരിക്കുകയായിരുന്നു താരം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ എട്ടു വിക്കറ്റിനു 409 റണ്‍സാണ് വാരിക്കൂട്ടിയത്. ഇഷാന്റെ (210) ഡബിള്‍ സെഞ്ച്വറിയും വിരാട് കോലിയുടെ (113) സെഞ്ച്വറിയാണ് ഇന്ത്യയെ വന്‍ ടോട്ടലില്‍ എത്തിച്ചത്. മറുപടിയില്‍ പൊരുതാന്‍ പോലുമാവാതെ ബംഗ്ലാദേശ് പുറത്താവുകയായിരുന്നു. വെറും 34 ഓവറില്‍ 182 റണ്‍സിന് ബംഗ്ലാദേശ് കൂടാരം കയറി.

സൂര്യയെ വിളിച്ചിരുന്നു

സൂര്യയെ വിളിച്ചിരുന്നു

ബംഗ്ലാദേശ് പര്യടനത്തില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല. കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ താരം കളിച്ചിരുന്നു. എന്നാല്‍ ബംഗ്ലാദേശ് പര്യടനത്തില്‍ സ്‌കൈയ്ക്ക് ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.
മൂന്നാം ഏകദിനത്തിനു മുമ്പ് സൂര്യയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നതായി ഇഷാന്‍ കിഷന്‍ വെളിപ്പെടുത്തി. ഞാന്‍ സൂര്യയെ വിളിച്ചിരുന്നു. ബോളിനെ നന്നായി നോക്കിയ ശേഷം പ്രഹരിക്കൂയെന്ന ഉപദേശമായിരുന്നു അദ്ദേഹം തനിക്കു നല്‍കിയതെന്നും ഇഷാന്‍ കിഷന്‍ വ്യക്തമാക്കി.

Also Read:അയര്‍ലാന്‍ഡിലേക്കു വരൂ, ക്യാപ്റ്റനാക്കാം, സഞ്ജുവിനു ക്ഷണം! മറുപടി ഇങ്ങനെ

രണ്ടാമത്തെ ഉപദേശം

രണ്ടാമത്തെ ഉപദേശം

ബോള്‍ നന്നായി കണ്ട ശേഷം ഷോട്ടുകള്‍ കളിക്കൂയെന്ന ഉപദേശത്തോടൊപ്പം മറ്റൊരു ഉപദേശം കൂടി സൂര്യ എനിക്കു നല്‍കി. ഈ മല്‍സരത്തിനു തൊട്ടുമുമ്പ് നീ നെറ്റ് പ്രാക്ടീസ് നടത്തണമെന്നായിരുന്നു സൂര്യ ആവശ്യപ്പെട്ടത്. ഈ കാരണത്താലാണ് മറ്റെല്ലാവരും എത്തുന്നതിനു മുമ്പ് തന്നെ താന്‍ തനിച്ചെത്തി നെറ്റ്‌സില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടതെന്നും ഇഷാന്‍ കിഷന്‍ പറയുന്നു.
ഇന്ത്യക്കായി അരങ്ങേറുന്നതിനു മുമ്പ് തന്നെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലെ ടീമംഗങ്ങളായിരുന്നു ഇഷാനും സൂര്യയും. അതുകൊണ്ടു തന്നെ വളരെ അടുത്ത സൂഹൃദ് ബന്ധവും ഇവര്‍ക്കിടയിലുണ്ട്.

Also Read:എല്ലാം 'കുളമാക്കി', ഇന്ത്യന്‍ ക്രിക്കറ്റിനെ നശിപ്പിക്കുന്നത് ലക്ഷ്മണ്‍! അറിയാം

നിരവധി റെക്കോര്‍ഡുകള്‍

നിരവധി റെക്കോര്‍ഡുകള്‍

ബംഗ്ലാദേശിനെതിരായ ഡബിള്‍ സെഞ്ച്വറിക്കു ശേഷം നിരവധി റെക്കോര്‍ഡുകള്‍ ഇഷാന്‍ കിഷന്‍ കുറിച്ചിരുന്നു. ലോക റെക്കോര്‍ഡുകളും ഇക്കൂട്ടത്തിലുള്‍പ്പെടും. ഏകദിനത്തിലെ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ച്വറിയാണ് ഇഷാന്റേത്. 126 ബോളുകള്‍ മാത്രമേ താരത്തിനു വേണ്ടി വന്നുള്ളൂ. 138 ബോളുകളില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ കുറിച്ച ലോക റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയായിരുന്നു.

രോഹിത്തിനെ പിന്തള്ളി

രോഹിത്തിനെ പിന്തള്ളി

ഡബിള്‍ സെഞ്ച്വറിയടിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായി 24 കാരനായ ഇഷാന്‍ കിഷന്‍ മാറിയിരിക്കുകയാണ്. നേരത്തേ 26ാം വയസ്സില്‍ ഡബിള്‍ നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പേരിലായിരുന്നു റെക്കോര്‍ഡ്. ഇതാണ് ഇഷാന്‍ തിരുത്തിയത്. കൂടാതെ ബംഗ്ലാദേശിനെതിരേ ഏകദിനത്തില്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറിനും ഇഷാന്‍ അവകാശിയായി. നേരത്തേ സിംബാബ്‌വെയുടെ ചാള്‍സ് കവെന്‍ട്രി നേടിയ 194* റണ്‍സെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ താരം തട്ടിയെടുക്കുകയായിരുന്നു.

Story first published: Sunday, December 11, 2022, 7:29 [IST]
Other articles published on Dec 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+