വന്‍ നേട്ടവുമായി ഇഷാന്‍, ഈ വര്‍ഷം ലോകത്തിലെ ഏക താരം! അറിയാം

2022 വിടപറയാനിരിക്കെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരുപാട് മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ നമുക്ക് വിവിധ ഫോര്‍മാറ്റുകളില്‍ കാണാന്‍ സാധിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏകദിന ഫോര്‍മാറ്റിലെ ഉജ്ജ്വല ഇന്നിങ്‌സുകളെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഈ വര്‍ഷത്തെ മികച്ച വ്യക്തിഗത പ്രകടനങ്ങള്‍ നോക്കിയാല്‍ അവിടെ തലയെടുപ്പോടെ നില്‍ക്കുന്നത് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനാണ്.
ഈ വര്‍ഷം ഏകദിനത്തിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ അവകാശിയാണ് ഇഷാന്‍. കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഓപ്പണറായി ഇറങ്ങി 210 റണ്‍സ് വാരിക്കൂട്ടിയതാണ് അദ്ദേഹത്തെ ഈ വര്‍ഷത്തെ ഏകദിന ഹീറോയാക്കിയത്.

ഇഷാന്റെ ഡബിള്‍
ഈ വര്‍ഷം ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ലോകത്തിലെ ഏക താരവും ഇഷാന്‍ തന്നെ. കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറി മാത്രമല്ല സെഞ്ച്വറി കൂടിയായിരുന്നു ബംഗ്ലാദേശിനെതിരേ അദ്ദേഹം കുറിച്ചത്. വെറും 131 ബോളുകളിലാണ് ഇഷാന്‍ 210 റണ്‍സ് അടിച്ചെടുത്തത്. 24 ബൗണ്ടറികളും 10 സിക്‌സറുകളമടക്കമായിരുന്നു ഇത്.
Also Read: IND vs SL: ഒരു കാര്യം ചെയ്യരുത്! സഞ്ജുവിനോടു ഈ ഉപദേശം മാത്രം, സങ്കക്കാര പറയുന്നു
ചില ലോക റെക്കോര്‍ഡുകളും ഈ ഇന്നിങ്‌സോടെ ഇഷാന്‍ തന്റെ പേരിലാക്കിയിരുന്നു. ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ച്വറി, ഡബിളടിച്ച പ്രായം കുറഞ്ഞയാള്‍ എന്നീ ലോക റെക്കോര്‍ഡുകള്‍ക്കാണ് ഇഷാന്‍ അവകാശിയായത്.

രണ്ടാമന്‍ ബട്‌ലര്‍
ഇഷാന്‍ കിഷന്‍ കഴിഞ്ഞാല്‍ ഏകദിനത്തില്‍ ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറിന്റെ അവകാശി ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറാണ്. നെതര്‍ലാന്‍ഡ്‌സുമായുള്ള കളിയില്‍ വെറും 70 ബോളില്‍ അദ്ദേഹം പുറത്താവാതെ അടിച്ചെടുത്തത് 162 റണ്‍സാണ്.
Also Read: IND vs AUS: ടെസ്റ്റില്‍ റിഷഭിനു പകരമാര്? ഇന്ത്യക്കു നെഞ്ചിടിപ്പ്, ഓസീസിന് ആശ്വാസം
അഫ്ഗാനിസ്താന്റെ ഇബ്രാഹിം സദ്രാന്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന മല്‍സരത്തില്‍ അദ്ദേഹം 138 ബോളില്‍ 162 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.

ലാതം ഇഫക്ട്
ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടിയവരുടെ ടോപ് സിക്‌സില്‍ നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളിലുളളവരില്‍ രണ്ടു തവണ ന്യൂസിലാന്‍ഡ് താരം ടോം ലാതമുണ്ട്. ഉയര്‍ന്ന നാലാമത്തെ ഏകദിന സ്‌കോര്‍ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡിന്റെ പേരിസാണ്.
ഇംഗ്ലണ്ടിനെതിരേ 130 ബോളില്‍ 150 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു. അടുത്ത രണ്ടു സ്ഥാനങ്ങളില്‍ ലാതമാണ്. ഇന്ത്യക്കെതിരേ 104 ബോളില്‍ പുറത്താവാതെ 145 റണ്‍സ് നേടിയ അദ്ദേഹം നെതര്‍ലാന്‍ഡ്‌സിനെതിരേ 123 ബോളില്‍ പുറത്താവാതെ 140 റണ്‍സുമെടുത്തിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications