For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇഷാന്‍ കിഷനെക്കുറിച്ച് നിങ്ങളറിയാത്ത ചിലതുണ്ട്! ഇവ കൂടിയറിഞ്ഞാല്‍ ആരും ഫാനാവും

ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റനാണ് 22 കാരന്‍

ഇംഗ്ലണ്ടിനെതിരേയുള്ള രണ്ടാം ടി20യിലെ മാച്ച് വിന്നിങ് ഇന്നിങ്‌സിലൂടെ ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് പോക്കറ്റ് ഡയനാമിറ്റെന്നു വിളിപ്പേരുള്ള യുവതാരം ഇഷാന്‍ കിഷന്‍. അരങേറ്റ മല്‍സരത്തില്‍ 56 റണ്‍സോടെ ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ച ഈ ജാര്‍ഖണ്ഡുകാരന്‍ മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി നടത്തിയിട്ടുള്ള വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ നേരത്തേ തന്നെ ഏറെ ആരാധകരെ നേടിയെടുക്കാന്‍ ഇഷാനു കഴിഞ്ഞിരുന്നു. ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനൊരുങ്ങുന്ന ഇഷാനെക്കുറിച്ച് ഒരുപക്ഷെ നിങ്ങളറിയാത്ത, എന്നാല്‍ തീര്‍ച്ചയായും അറിയേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

സഹോദരന്‍ വഴിമാറിക്കൊടുത്തു

സഹോദരന്‍ വഴിമാറിക്കൊടുത്തു

ഇഷാന്റെ സഹോദരന്‍ രാജും ക്രിക്കറ്ററാവാനാണ് കുട്ടിക്കാലത്തു ആഗ്രഹിച്ചിരുന്നത്. രാജ് ഉറപ്പായിട്ടും മികച്ച ക്രിക്കറ്ററായി മാറുമെന്ന് അച്ഛനും ഉറച്ചു വിശ്വസിച്ചിരുന്നു. കുട്ടിക്കാലത്ത് ചേട്ടനു പിന്നാലെ ഇഷാനും ക്രിക്കറ്റില്‍ കമ്പം കാണിച്ചു. ഇഷാന്റെ പ്രതിഭ വൈകാതെ മാതാപിതാക്കള്‍ക്കു ബോധ്യമാവുകയും ചെയ്തു.
എന്നാല്‍ മക്കളില്‍ ഒരാള്‍ക്കു മാത്രമേ ക്രിക്കറ്റില്‍ തുടരാന്‍ അനുവദിക്കൂയെന്ന നിലപാടിലായിരുന്നു അച്ഛന്‍. ഒരാള്‍ പഠനത്തിലും മറ്റൊരാള്‍ ക്രിക്കറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കട്ടെയെന്നു അദ്ദേഹം വ്യക്തമാക്കി. ഇതോടെ രാജ് ക്രിക്കറ്റ് ഉപേക്ഷിക്കുന്നതായി അച്ഛനെ അറിയിക്കുകയും ഇഷാന്‍ ക്രിക്കറ്റ് കരിയാറക്കട്ടെയെന്നും പറയുകയായിരുന്നു. ഈ തീരുമാനമാണ് ഇഷാന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്.

ലോകകപ്പ് ക്യാപ്റ്റന്‍

ലോകകപ്പ് ക്യാപ്റ്റന്‍

2016ല്‍ റണ്ണറപ്പായ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായിരുന്നു ഇഷാന്‍. ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയായിരുന്നു അന്നു ഇഷാനു കീഴില്‍ ഇന്ത്യ ഫൈനല്‍ വരെയെത്തിയത്. ഇപ്പോള്‍ സീനിയര്‍ ടീമിലുള്ള റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ അന്നു ഇഷാന് കീഴില്‍ കളിച്ചിട്ടുള്ളവരാണ്.
ടൂര്‍ണമെന്റില്‍ ഒരു ഫിഫ്റ്റി മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂവെങ്കിലും താരത്തിന്റെ ക്യാപ്റ്റന്‍സി ശ്രദ്ധിക്കപ്പെട്ടു.

ജാര്‍ഖണ്ഡിന്റെ ടോപ്‌സ്‌കോറര്‍

ജാര്‍ഖണ്ഡിന്റെ ടോപ്‌സ്‌കോറര്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനായി ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡിന് അവകാശി കൂടിയാണ് ഇഷാന്‍. രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കെതിരായ മല്‍സരത്തില്‍ 336 ബോളില്‍ അടിച്ചെടുത്തത് 273 റണ്‍സായിരുന്നു. ഈ റെക്കോര്‍ഡ് ഇപ്പോഴും തിരുത്തപ്പെടാതെ നില്‍ക്കുകയാണ്.
2019ല്‍ 113ല്‍ റണ്‍സ് അടിച്ചെടുത്ത ഇഷാന്‍ ജാര്‍ഖണ്ഡിനായി ടി20യിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ് കൂടി തന്റെ പേരിലേക്കു മാറ്റി.

വാര്‍ണറും ഗില്ലിയും ഹീറോസ്

വാര്‍ണറും ഗില്ലിയും ഹീറോസ്

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഓസീസിന്റെ തന്നെ മുന്‍ ഇതിഹാസ ഓപ്പണറും വിക്കറ്റ് കീപ്പറുായ ആദം ഗില്‍ക്രിസ്റ്റുമാണ് ഇഷാന്റെ ആരാധനാപാത്രങ്ങള്‍. എന്നാല്‍ കരിയറിലെ നിര്‍ണായക ഘട്ടത്തില്‍ താരത്തെ സഹായിച്ചത് നാട്ടുകാരന്‍ കൂടിയായ ഇന്ത്യയുടെ മുന്‍ ഇതിഹാസനായകന്‍ എംഎസ് ധോണിയായിരുന്നു.
മികച്ച തുടക്കങ്ങള്‍ ലഭിച്ചിട്ടും അവ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ ഇഷാന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ മൂന്നു-നാലു ദിവസം നീളുന്ന മല്‍സരങ്ങളില്‍ എപ്പോഴാണ് ആക്രണം നിര്‍ത്തേണ്ടതെന്നും എപ്പോഴാണ് അതു വീണ്ടും തുടരേണ്ടതെന്നും മനസ്സിലാക്കി കൡക്കാന്‍ ധോണി ഉപദേശിക്കുകയായിരുന്നു. ഇതു പിന്നീട് ഇഷാന്റെ കരിയറില്‍ ഏറെ ഗുണം ചെയ്യുകയും ചെയ്തു.

സന്തോഷത്തിനു വേണ്ടി കളിക്കുന്നു

സന്തോഷത്തിനു വേണ്ടി കളിക്കുന്നു

ക്രിക്കറ്റ് കളിക്കുന്നത് താന്‍ സന്തോഷത്തിനു വേണ്ടിയാണെന്ന് തുറന്നു പറഞ്ഞിട്ടുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് ഇഷാന്‍. തീര്‍ത്തും വ്യത്യസ്തമായ ഈ സമീപനം തന്നെയാണ് താരം എല്ലാവരെയും ആകര്‍ഷിക്കാനുള്ള കാരണം. സ്വയം രസിച്ച് കളിക്കുന്നതിനൊപ്പം കളി കാണുന്നവരെയും രസിപ്പിക്കുകയെന്നതാണ് ഇഷാന്‍ പിന്തുടരുന്ന രീതി.
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം ഇതിനകം മിടുക്ക് തെളിയിച്ചു കഴിഞ്ഞ ഇഷാന് ഇനി അന്താരാഷ്ട്ര മല്‍സരങ്ങളിലും ഇതാവര്‍ത്തിക്കാന്‍ കഴിയുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിനായാല്‍ ധോണിക്കു ശേഷം ജാര്‍ഖണ്ഡിന്റെ അടുത്ത അഭിമാനതാരമായി അദ്ദേഹം മാറുമെന്നുറപ്പാണ്.

Story first published: Tuesday, March 16, 2021, 17:47 [IST]
Other articles published on Mar 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+