ഇംഗ്ലണ്ടിനെതിരേ ഞായറാഴ്ച നടന്ന രണ്ടാം ഏകദിനത്തിലെ പ്രകടനത്തോടെ അപൂര്‍നേട്ടത്തിന് അവകാശികളായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും കന്നി മല്‍സരം കളിച്ച യുവ ഓപ്പണര്‍ ഇഷാന്‍ കിഷനും. ഇരുവരും കളിയില്‍ ഫിഫ്റ്റി നേടിയിരുന്നു. ഇഷാന്‍ 56 റണ്‍സെടുത്ത് പുറത്തായപ്പോള്‍ കോലി 73 റണ്‍സോടെ പുറത്താവാതെ നിന്നിരുന്നു.

സിക്‌സര്‍ പായിച്ചായിരുന്നു രണ്ടു പേരും തങ്ങളുടെ ഫിഫ്റ്റി തികച്ചത്. ഇതോടെയാണ് റെക്കോര്‍ഡ് ബുക്കില്‍ ഇരുവരും ഇടംപിടിച്ചത്. അന്താരാഷ്ട്ര ടി20യില്‍ ഇതാദ്യമായാണ് ഒരു ടീമിലെ രണ്ടു കളിക്കാര്‍ സിക്‌സറിലൂടെ ഫിഫ്റ്റി തികച്ചത്. സ്പിന്നര്‍ ആദില്‍ റഷീദിനെതിരേ സിക്‌സര്‍ പായിച്ചായിരുന്നു ഇഷാന്‍ ഫിഫ്റ്റി കണ്ടെത്തിയതെങ്കില്‍ പേസര്‍ ടോം കറനെതിരേയായിരുന്നു കോലിയുടെ സിക്‌സര്‍.
മല്‍സരത്തില്‍ ആദ്യം ഫിഫ്റ്റി തികച്ചത് ഇഷാനായിരുന്നു. 10ാം ഓവറിലായിരുന്നു ഇത്. തുടരെ രണ്ടു സിക്‌സറുകള്‍ പറത്തിയായിരുന്നു താരത്തിന്റെ നേട്ടം. ഓവറിലെ ആദ്യ ബോള്‍ മിഡ് ഓവറിനു മുകളിലൂടെ ഇഷാന്‍ സിക്‌സറിലേക്കു പായിച്ചു. തൊട്ടടുത്ത ബോളില്‍ ലോങ് ഓണിലൂടെയും സിക്‌സറിലെത്തിച്ച് ഇഷാന്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി. 32 ബോളില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 56 റണ്‍സെടുത്താണ് 22 കാരന്‍ പുറത്തായത്.

കോലിയാവട്ടെ 15ാം ഓവറിലായിരുന്നു ഫിഫ്റ്റി കണ്ടെത്തിയത്. തൊട്ടുമുമ്പത്തെ രണ്ടു മല്‍സരങ്ങളിലും ഡെക്കായി പുറത്തായതിന്റെ പേരില്‍ നാണക്കേട് നേരിടേണ്ടി വന്ന അദ്ദേഹം ഈ മല്‍സരത്തില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യുകയായരുന്നു. 15ാം ഓവറിലെ മൂന്നാമത്തെ ബോളിലായിരുന്നു കോലി ഫിഫ്റ്റി തികച്ചത്. 47 റണ്‍സില്‍ നില്‍ക്കെ മിഡ് ഓഫിനു മുകളിലൂടെ ബോള്‍ സിക്‌സറിലേക്കു പറത്തി അദ്ദേഹം കരിയറിലെ 26ാം ഫിഫ്റ്റി പൂര്‍ത്തിയാക്കുകയായിരുന്നു.

49 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സരുമടക്കം 73 റണ്‍സോടെ കോലി പുറത്താവാതെ നിന്നു. ഇന്ത്യയുടെ വിജയറണ്‍സ് അദ്ദേഹം കണ്ടെത്തിയതും സിക്‌സറിലൂടെയായിരുന്നു. 18ാം ഓവറില്‍ ക്രിസ് ജോര്‍ഡനെതിരേയായിരുന്നു കോലി ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്. ഏഴു വിക്കറ്റിന്റെ അനായാസ ജയമാണ് ഇന്ത്യ നേടിയത്. ഇഷാന്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആറു വിക്കറ്റിന് 164 റണ്‍സാണ് നിശ്ചിത 20 ഓവറില്‍ നേടിയത്. മറുപടിയില്‍ 17.5 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു.