ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ വിജയങ്ങളിലെല്ലാം ഒരു പൊതുഘടകമുണ്ട്—സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനം. വാംഖഡെയിൽ മുംബൈക്കെതിരെ നേടിയ തകർപ്പൻ സെഞ്ചുറിയടക്കം (101*) ഈ സീസണിൽ സഞ്ജു രണ്ട് സെഞ്ചുറികളാണ് ഇതിനോടകം കുറിച്ചത്. എന്നാൽ സഞ്ജു ഒഴികെ മറ്റൊരു ചെന്നൈ ബാറ്ററും നിലവിൽ മികച്ച ഫോമിലല്ല എന്നതാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നം.
IPL 2026: എന്തൊക്കെ അബദ്ധങ്ങളാണ് ഗിൽ! തന്ത്രങ്ങൾ പാളിയപ്പോൾ ലാഭം ആർസിബിക്ക്, ആരാധകരുടെ രൂക്ഷ വിമർശനം
മ്ഹാത്രെയുടെ അഭാവവും പതറുന്ന ടോപ്പ് ഓർഡറും
സീസണിന്റെ തുടക്കത്തിൽ സഞ്ജുവിനൊപ്പം ചേർന്ന് തകർപ്പൻ പ്രകടനം കാഴ്ചവെച്ച യുവതാരം ആയുഷ് മ്ഹാത്രെ പരിക്കേറ്റ് (Hamstring injury) പുറത്തായത് സിഎസ്കെയ്ക്ക് കനത്ത പ്രഹരമായി. മ്ഹാത്രെ ക്രീസിലുണ്ടായിരുന്നപ്പോൾ സഞ്ജുവിന് മേലുള്ള സമ്മർദ്ദം കുറവായിരുന്നു. എന്നാൽ ഇപ്പോൾ നായകൻ റുതുരാജ് ഗെയ്‌ക്‌വാദ്, ശിവം ദുബെ, ഡെവാൾഡ് ബ്രെവിസ് എന്നിവർ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. റുതുരാജ് തുടർച്ചയായ ഏഴ് മത്സരങ്ങളിൽ പരാജയപ്പെട്ടത് ടീമിന്റെ തുടക്കത്തെ ബാധിച്ചു. സഞ്ജുവിന് ക്രീസിൽ നിലയുറപ്പിക്കാനും ആത്മവിശ്വാസത്തോടെ കളിക്കാനും ഒരറ്റത്ത് ഉറച്ചുനിൽക്കുന്ന 1-2 വിശ്വസ്തരായ പങ്കാളികൾ അനിവാര്യമാണ്. ദുബെ, ബ്രെവിസ്, റുതുരാജ്, ഈ മൂന്ന് താരങ്ങളിൽ രണ്ടുപേരെങ്കിലും ടോപ്പിലും മിഡിലിലും സഞ്ജുവിന് പിന്തുണ കൊടുത്തിരുന്നെങ്കിൽ മുംബൈയ്ക്കെതിരെ ഇതിലും വലിയ വിജയം കൊയ്യാൻ ചെന്നൈയ്ക്ക് സാധിക്കുമായിരുന്നു. ഇനി വരും മത്സരങ്ങളിലെങ്കിലും ഇത് പ്രാവർത്തികമാകണം എന്നാണ് ആരാധക പക്ഷം.

ബൗളിംഗ് തിളങ്ങുന്നു, ഇനി ബാറ്റിംഗ് മാറണം!
ടൂർണമെന്റിന് മുൻപ് ചെന്നൈയുടെ ഏറ്റവും വലിയ ദൗർബല്യമായി കരുതിയത് അവരുടെ ബൗളിംഗ് നിരയായിരുന്നു. എന്നാൽ നിലവിൽ മുകേഷ് ചൗധരിയും, അഖീൽ ഹൊസൈനും, നൂർ അഹമ്മദും അൻഷുൽ കാംബോജുമെല്ലാം മികച്ച പ്രകടനമാണ് നടത്തുന്നത്. ബൗളിംഗ് യൂണിറ്റ് സ്ഥിരത വീണ്ടെടുത്തതോടെ ഇനി ബാറ്റിംഗ് നിരയാണ് ഉണരേണ്ടത്. വരാനിരിക്കുന്ന 7 മത്സരങ്ങളിൽ 5 എണ്ണമെങ്കിലും ജയിച്ചാലേ സിഎസ്കെയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവൂ. ഇതിനായി 200-ന് മുകളിൽ സ്കോർ കണ്ടെത്താൻ റുതുരാജും ദുബെയും ഫോമിലേക്ക് തിരിച്ചെത്തിയേ തീരൂ.
ഉർവിൽ പട്ടേൽ എന്ന 'സീക്രട്ട് വെപ്പൺ'?
ബാറ്റിംഗിലെ തകർച്ച പരിഹരിക്കാൻ ചെന്നൈ മാനേജ്‌മെന്റ് ഉർവിൽ പട്ടേലിനെ (Urvil Patel) പരീക്ഷിക്കാൻ സാധ്യതയുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും ടി20 വാം അപ്പ് മത്സരങ്ങളിലും അതിവേഗത്തിൽ റൺസ് അടിച്ചുകൂട്ടി (Strike Rate 175+) ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഉർവിൽ. സഞ്ജുവിനൊപ്പം പവർപ്ലേയിൽ വെടിക്കെട്ട് നടത്താൻ ഉർവിലിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
IPL 2026: സായുടേത് ടെസ്റ്റ് ഇന്നിംഗ്‌സോ? സെഞ്ചുറി അടിച്ചിട്ടു വീരുവിന്റെ വക രൂക്ഷവിമർശനം
എന്നാൽ, അടുത്ത മത്സരത്തിൽ തല ധോണി തിരിച്ചെത്തും എന്ന് ഉറപ്പിച്ച് പറയുകയാണ് മുൻ താരം എസ്. ബദ്രീനാഥ്. കഴിഞ്ഞ മത്സത്തിൽ ഉർവിൽ പട്ടേലിന് പകരം കാർത്തിക് ശർമ്മയെ പരീക്ഷിക്കുകയും ആറാമനായി ഇറക്കിയതും വെറുതെയല്ല. അത് ടീമിന്റെ സന്തുലിതയെ ബാധിക്കാതെ ധോണിയുടെ തിരിച്ചുവരവ് നടത്താനാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ സിഎസ്കെയ്ക്ക് കാർത്തികിനെ മാറ്റി അവിടെ വളരെ ഈസിയായി ധോണിയെ കൊണ്ടുവരാൻ സാധിക്കും. ഈ പ്ലാനിന്റെ ഫലമായാണ് സർഫറാസിനെ ടോപ് ഓഡറിലേക്ക് മാറ്റിയതും എന്നുമാണ് ബദ്രീനാഥിന്റെ പക്ഷം.