ആവേശകരമായ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് കീഴടങ്ങിയ ഗുജറാത്ത് ടൈറ്റൻസ് ഇപ്പോൾ നിൽക്കുന്നത് വലിയ പ്രതിസന്ധിയിലാണ്. ഈ തോൽവിക്ക് പ്രധാന കാരണം നായകൻ ശുഭ്മാൻ ഗില്ലിന്റെ തന്ത്രപരമായ പാളിച്ചകളാണെന്നാണ് സോഷ്യൽ മീഡിയയിലെയും ക്രിക്കറ്റ് ലോകത്തെയും പ്രധാന ചർച്ച. ജയിക്കാവുന്ന മത്സരത്തിൽ ഗില്ലിന് സംഭവിച്ച 7 ഹിമാലയൻ അബദ്ധങ്ങൾ ടീമിന് വലിയ വില നൽകേണ്ടി വന്നുവെന്ന് ആരാധകർ അക്കമിട്ട് നിരത്തുന്നു.
IPL 2026: സായുടേത് ടെസ്റ്റ് ഇന്നിംഗ്‌സോ? സെഞ്ചുറി അടിച്ചിട്ടു വീരുവിന്റെ വക രൂക്ഷവിമർശനം
ഗില്ലിന്റെ ക്യാപ്റ്റൻസിക്ക് എന്തുപറ്റി? ചർച്ചയാകുന്ന 7 പിഴവുകൾ!
മത്സരത്തിന്റെ ഓരോ ഘട്ടത്തിലും ഗിൽ എടുത്ത തീരുമാനങ്ങൾ ആർസിബിക്ക് അനുകൂലമാവുകയായിരുന്നു. മുഹമ്മദ് സിറാജ് പന്ത് മികച്ച രീതിയിൽ സ്വിംഗ് ചെയ്യിക്കുകയും വിക്കറ്റ് വീഴ്ത്തുകയും ചെയ്തപ്പോൾ, ബാറ്റ്സ്മാന്മാർക്ക് കൂടുതൽ സമ്മർദ്ദം നൽകാൻ അറ്റാക്കിംഗ് ഫീൽഡ് ഒരുക്കാതിരുന്നത് ഗില്ലിന്റെ ആദ്യ പിഴവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ പന്തിൽ സ്പെഷ്യലിസ്റ്റായ ജേസൺ ഹോൾഡറെ ഒഴിവാക്കി കാഗിസോ റബാഡയെ പരീക്ഷിച്ചതും, ടീമിലെ ഏറ്റവും മികച്ച ബൗളറായ പ്രസിദ് കൃഷ്ണയ്ക്ക് ഏഴാം ഓവർ നൽകിയതും ആരാധകരെ അത്ഭുതപ്പെടുത്തി. പ്രസിദ്ധും ഹോൾഡറുമായിരുന്നു സിറാജിനൊപ്പം ന്യു ബോൾ കൈകാര്യം ചെയ്തിരുന്നതെങ്കിൽ ചിത്രം ചിലപ്പോൾ മാറിയേനേ.

ഏറ്റവും വലിയ വിമർശനം ഉയരുന്നത് ടീമിലെ മാച്ച് വിന്നർ റഷീദ് ഖാനെ ഉപയോഗിച്ച രീതിയിലാണ്. കളി മാറ്റിമറിക്കാൻ ശേഷിയുള്ള റഷീദിനെ വളരെ വൈകി മാത്രം ബൗളിംഗിന് എത്തിച്ച ഗിൽ, അദ്ദേഹം തുടർച്ചയായി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ പോലും സ്ലിപ്പോ മറ്റ് അറ്റാക്കിംഗ് ഫീൽഡർമാരെയോ നൽകാൻ തയ്യാറായില്ല. ഇതിനെല്ലാം പുറമെ, ക്രീസിൽ നിലയുറപ്പിച്ച ക്രുണാൽ പാണ്ഡ്യക്കെതിരെ പരിചയസമ്പത്തില്ലാത്ത യുവതാരം മാനവ് സൂതറിനെ പന്തെറിയാൻ വിട്ടത് ആർസിബിയെ സ്കോർ ഉയർത്താൻ സഹായിച്ചു എന്നത് മാത്രമല്ല, വിജയം ഉറപ്പിക്കാൻ സഹായിക്കുകയും ചെയ്തു.
യുവനായകൻ സമ്മർദ്ദത്തിലോ?
ഹാർദിക് പാണ്ഡ്യക്ക് ശേഷം ഗുജറാത്തിന്റെ ചുമതലയേറ്റെടുത്ത ഗില്ലിന് നായകനെന്ന നിലയിൽ ഇനിയും പക്വത വരാനുണ്ടെന്നാണ് ഈ തീരുമാനങ്ങൾ സൂചിപ്പിക്കുന്നത്. നിർണ്ണായകമായ ബാറ്റിംഗ് സമയത്ത് സായ് സുദർശൻ നടത്തിയ മെല്ലെപ്പോക്കിനെതിരെ വീരേന്ദർ സെവാഗ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതിന് പിന്നാലെയാണ് ഗില്ലിന്റെ ക്യാപ്റ്റൻസിയും പ്രതിക്കൂട്ടിലാകുന്നത്. ടീമിനുള്ളിലെ ആശയവിനിമയത്തിലെ കുറവാണോ അതോ ഗില്ലിന്റെ അമിത പരീക്ഷണങ്ങളാണോ പരാജയത്തിന് കാരണമെന്ന് മാനേജ്‌മെന്റ് പരിശോധിക്കേണ്ടി വരും.
IPL 2026: സെലക്ടർമാരേ, ഇതൊന്ന് കാണൂ! കോഹ്‍ലിയേക്കാൾ വേഗത, അനായാസ ബാറ്റിങ്; ദേവ്ദത്തിനായി വാദിച്ച് അശ്വിൻ
നിലവിലെ ഫോമിൽ ഗുജറാത്തിന് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തണമെങ്കിൽ വരും മത്സരങ്ങളിൽ നായകന്റെ ഭാഗത്ത് നിന്ന് കൂടുതൽ കൃത്യമായ തീരുമാനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഇല്ലെങ്കിൽ കിരീട പ്രതീക്ഷയോടെ എത്തിയ ടൈറ്റൻസിന് സീസൺ പകുതിയിൽ തന്നെ പുറത്താകേണ്ടി വരും. ഏഴ് പന്തുകൾ ശേഷിക്കെ അഞ്ച് വിക്കറ്റിനാണ് ഗുജറാത്തിനെ കഴിഞ്ഞ ദിവസം ആർസിബി തകർത്തത്. റണ്ണൊന്നുമെടുക്കാത്ത സമയത്ത് സിറാജിന്റെ പന്തിൽ വിരാട് കോഹ്‍ലിയുടെ ക്യാച്ച് വാഷിങ്ടൺ സുന്ദർ വിട്ടുകളഞ്ഞിരുന്നു. അത് കൈക്കലാക്കിയിരുന്നെങ്കിൽ കൂടി ആർസിബിക്കെതിരെ ഗുജറാത്തിന് സാധ്യതകളുണ്ടാകുമായിരുന്നു. 81 റൺസാണ് വിരാട് കഴിഞ്ഞ ദിവസം അടിച്ച് കൂട്ടിയത്.