IPL 2026: സായുടേത് ടെസ്റ്റ് ഇന്നിംഗ്‌സോ? സെഞ്ചുറി അടിച്ചിട്ടു വീരുവിന്റെ വക രൂക്ഷവിമർശനം
ഗുജറാത്ത് ടൈറ്റൻസിനെ റോയൽ ചലഞ്ചേഴ്സ് ബെംഗളുരു തോൽപ്പിച്ചപ്പോൾ ജിടി ആരാധകർക്ക് കുറച്ചെങ്കിലും ആശ്വാസം പകർന്നത് സെഞ്ച്വറി നേടിയ സായ് സുദർശനിന്റെ ബാറ്റിങ്ങാണ്. ഗുജറാത്ത് ടൈറ്റൻസ് താരം സായ് സുദർശൻ ആർസിബിക്കെതിരെ നേടിയ ഐപിഎൽ സെഞ്ചുറി ആഘോഷിക്കപ്പെടുമ്പോൾ, താരത്തിന്റെ വേഗതയെ ചൊല്ലി വിമർശനവുമായി വീരേന്ദർ സെവാഗ് രംഗത്ത്. 58 പന്തിൽ നൂറ് റൺസ് എന്നത് ഇന്നത്തെ കാലത്ത് വലിയ നേട്ടമല്ലെന്നും മറ്റ് ബാറ്റർമാരായിരുന്നെങ്കിൽ ഇത്രയും പന്തിൽ 150 റൺസ് എങ്കിലും അടിച്ചുകൂട്ടിയേനെയെന്നും സെവാഗ് തുറന്നടിച്ചു.
IPL 2026: സെലക്ടർമാരേ, ഇതൊന്ന് കാണൂ! കോഹ്‍ലിയേക്കാൾ വേഗത, അനായാസ ബാറ്റിങ്; ദേവ്ദത്തിനായി വാദിച്ച് അശ്വിൻ
"58 പന്തിൽ 150 റൺസ് എടുക്കാമായിരുന്നു"
സായ് സുദർശന്റെ ബാറ്റിംഗിലെ മെല്ലെപ്പോക്കിനെക്കുറിച്ച് സെവാഗ് പറഞ്ഞത് ഇങ്ങനെയാണ്: "മറ്റേതെങ്കിലും ബാറ്റർ ആയിരുന്നെങ്കിൽ അവർ 58 പന്തിൽ 100 റൺസല്ല എടുക്കുക; പകരം 130 അല്ലെങ്കിൽ 150 റൺസ് അടിച്ചുകൂട്ടിയേനെ. അങ്ങനെയാണ് റൺസ് ഉണ്ടാക്കേണ്ടത്. 175 സ്ട്രൈക്ക് റേറ്റ് മികച്ചതാണ്, ഞാൻ അത് നിഷേധിക്കുന്നില്ല. പക്ഷേ സാധാരണയായി സംഭവിക്കുന്നത്, നിങ്ങൾ 50 റൺസ് പിന്നിട്ടാൽ അടുത്ത എട്ട് പന്തിൽ 20-30 റൺസ് നേടാൻ ശ്രമിക്കണം. അതായിരുന്നു കൂടുതൽ മികച്ചത്."

"വേഗത പോരാ!"
സെഞ്ചുറിക്ക് ശേഷമുള്ള താരത്തിന്റെ സമീപനത്തെ സെവാഗ് വിശകലനം ചെയ്തു. "50 പന്തിൽ സെഞ്ചുറി തികയ്ക്കുകയും ബാക്കിയുള്ള എട്ട് പന്തിൽ മറ്റൊരു 16 മുതൽ 20 റൺസ് വരെ നേടുകയും ചെയ്തിരുന്നെങ്കിൽ അത് ടീമിന് വലിയ ഗുണം ചെയ്തേനെ. സ്കോർ ബോർഡിൽ കൂടുതൽ റൺസ് എത്തിക്കാൻ അത്തരമൊരു വേഗത ആവശ്യമാണ്," സെവാഗ് കൂട്ടിചേർത്തു. സായ് സുദർശന്റെ സെഞ്ചുറി ഗുജറാത്തിന് കരുത്തായെങ്കിലും, ചിന്നസ്വാമി പോലെയുള്ള ഗ്രൗണ്ടുകളിൽ കൂടുതൽ വലിയ സ്കോറുകൾ ലക്ഷ്യമിടേണ്ടതുണ്ടെന്നാണ് സെവാഗിന്റെ പക്ഷം.
IPL 2026: ധോണി സ്റ്റൈലിൽ റുതു; മുംബൈയെ പൂട്ടിയ തന്ത്രങ്ങൾക്ക് പത്തിൽ പത്ത്, പ്രശംസിച്ച് സഹീർ ഖാൻ
സെവാഗിന്റെ വാക്കുകൾ
"മറ്റേതെങ്കിലും ബാറ്റർ ആയിരുന്നെങ്കിൽ അവർ 58 പന്തിൽ 100 റൺസല്ല എടുക്കുക; പകരം ആ 58 പന്തിൽ 130 അല്ലെങ്കിൽ 150 റൺസ് അടിച്ചുകൂട്ടിയേനെ. അങ്ങനെയാണ് റൺസ് ഉണ്ടാക്കേണ്ടത്.
എങ്കിലും, 175 സ്ട്രൈക്ക് റേറ്റ് എന്നത് മികച്ചതാണ്—ഞാൻ അത് നിഷേധിക്കുന്നില്ല. പക്ഷേ സാധാരണയായി സംഭവിക്കുന്നത്, നിങ്ങൾ 50 റൺസിൽ എത്തിയാൽ അടുത്ത എട്ട് പന്തിൽ 20-30 റൺസ് നേടാൻ ശ്രമിക്കണം. അതായിരുന്നു കൂടുതൽ മികച്ചത്—അതായത് 50 പന്തിൽ 100 റൺസ് നേടുകയും, ബാക്കിയുള്ള എട്ട് പന്തിൽ മറ്റൊരു 16 മുതൽ 20 റൺസ് വരെ സ്കോർ ചെയ്യുകയും ചെയ്തിരുന്നെങ്കിൽ അത് വളരെ നന്നായേനെ."
മികച്ച ഒരു തുടക്കം ലഭിച്ചിട്ടും സായ് സുദർശനിന്റെ പുറത്താകലോടെ ഗുജറാത്ത് അടിമുടി വിറച്ചു എന്നുവേണമെങ്കിൽ പറയാം. ചിന്നസ്വാമിയിലെ ഈ ഫ്ലാറ്റ് വിക്കറ്റിൽ ഒരു 30 റൺസിന്റെയെങ്കിലും കുറവ് ഗുജറാത്തിനുണ്ടായിരുന്നു. അതായിരുന്നു ആർസിബി ക്യാപിറ്റലൈസ് ചെയ്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications