സഞ്ജു, ഡിക്കെ, ഇഷാന്‍; റിഷഭുമായി മല്‍സരിക്കുന്നതാര്? മുന്‍ താരം പറയുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്ലെയിങ് ഇലവനിലെ സ്ഥാനത്തിനായി മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള മല്‍സരമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രത്യേകിച്ചും വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്കാണ് ഇഞ്ചോടിഞ്ച് പോരാട്ടം. റിഷഭ് പന്താണ് മൂന്നു ഫോര്‍മാറ്റുകളിലും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെങ്കിലും ഈ സ്ഥാനം മോഹിച്ച് സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക് എന്നിവരെല്ലാം പിന്നാലെയുണ്ട്.

ഇവരില്‍ ഡിക്കെ നിലവില്‍ ടി20യില്‍ മാത്രമേ ടീമിന്റെ ഭാഗമായുള്ളൂ. സഞ്ജുവും ഇഷാനും ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ മല്‍സരരംഗത്തുണ്ട്. പക്ഷെ ടെസ്റ്റില്‍ രണ്ടു പേരും ഇനിയും അരങ്ങേറിയിട്ടില്ല. ടി20യില്‍ ഫിനിഷറുടെ റോള്‍ മാത്രമാണ് കാര്‍ത്തിക്കിനുള്ളതെങ്കിലും വിക്കറ്റ് കീപ്പിങ് കൂടി നല്‍കി റിഷഭിനു പകരം മറ്റൊരാളെ കളിപ്പിക്കണമെന്ന് അഭിപ്രായങ്ങളുയരുന്നുണ്ട്.

കാരണം ടി20യില്‍ റിഷഭിന്റെ ബാറ്റിങ് പ്രകടനം അത്ര മികച്ചതല്ല. ഇന്ത്യയുടെ ഓട്ടോമാറ്റിക്ക് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ ആരാവണമെന്നതിനെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ താരം ചന്തു ബോര്‍ഡെ.
Asia Cup 2022: സഞ്ജുവിനെ തഴയാന്‍ കാരണമുണ്ട്! പിന്നെ എങ്ങനെ ടീമിലെടുക്കുമെന്ന് കൈഫ്

റിഷഭ് പന്തും ദിനേശ് കാര്‍ത്തിക്കും തമ്മില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു മല്‍സരമൊന്നും നടക്കുന്നില്ലെന്നു ചന്തു ബോര്‍ഡെ അഭിപ്രായപ്പെട്ടു. ടീമിനുള്ളില്‍ വളരെ നല്ല മല്‍സരമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ആരാണോ പെര്‍ഫോം ചെയ്യുന്നത് അയാളായിരിക്കും ടീമിന്റെ ഭാഗമാവുക. സത്യസന്ധമായി പറയട്ടെ, നിലവില്‍ ടീമില്‍ റിഷഭ് പന്തിനു ആരില്‍ നിന്നെങ്കിലും മല്‍സരമുള്ളതായി തോന്നുന്നില്ലെന്നും ചന്തു ബോര്‍ഡെ വ്യക്തമാക്കി.

റിഷഭ് പന്ത് തീര്‍ച്ചയായും വിക്കറ്റ് കീപ്പറുടെ റോളിലേക്കു ഓട്ടോമാറ്റിക്ക് ചോയ്‌സ് തന്നെയാണ്. ടീമിന്റെ പ്രധാനെട്ട ഭാഗമായി താരം തുടരുകയും ചെയ്യും. ഏതു സമയത്തും കളി ഗതി മാറ്റാന്‍ ശേഷിയുള്ള താരമാണ് റിഷഭ്. മാത്രമമല്ല അവന്‍ ഫിനിഷര്‍ മാത്രമല്ല ടീമിനു വേണ്ടി എവിടെയും, ഏതു സമയത്തും കളിക്കാന്‍ സാധിക്കുന്ന താരം കൂടിയാണെന്നും ചന്തു ബോര്‍ഡെ കൂട്ടിച്ചേര്‍ത്തു.
177, 111*; സച്ചിന്റെ പിന്‍ഗാമി രോഹിത് തന്നെ, ഉറപ്പിച്ചു, പക്ഷെ സംഭവിച്ചത് ഡിക്കെ പറയുന്നു

റിഷഭ് പന്തിന്റെ ഇതുവരെയുള്ള കരിയറെടുത്താല്‍ അവന്‍ തുടങ്ങിയിട്ടേയുള്ളൂ. പക്ഷെ റിഷഭ് ഇന്ത്യയെ ജയിപ്പിച്ച മല്‍സരങ്ങള്‍ നോക്കിയാല്‍ അതു അവിശ്വസനീയം തന്നെയാണ്. സമയത്തോടൊപ്പം റിഷഭും കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചെടുക്കും. അവന്റെ പ്രകടനം ഭാവിയില്‍ പുതിയ ഉയരങ്ങളിലെത്തുമെന്നും ചന്തു ബോര്‍ഡെ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications