For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിങ്കു ടി20യില്‍ മാത്രം പുലിയോ, മറ്റു രണ്ടും വഴങ്ങുമോ? കണക്കുകള്‍ ഇങ്ങനെ

ഇന്ത്യന്‍ ക്രിക്കറ്റില്‍ അതിവേഗം സൂപ്പര്‍ താരപദവിയിലേക്കു വളര്‍ന്നുകൊണ്ടിരിക്കുകയാണ് യുവതാരം റിങ്കു സിങ്. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു ശേഷം മികച്ചൊരു ഫിനിഷര്‍ക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പാണ് അദ്ദേഹം അവസാനിപ്പിച്ചിരിക്കുന്നത്. ടി20യില്‍ ഫിനിഷറുടെ റോളില്‍ റിങ്കു കസറുകയാണ്. ഇന്ത്യക്കായി ഇതുവരെ കളിച്ചിട്ടുള്ള മല്‍സരങ്ങളില്‍ ഒന്നിലൊഴികെ ബാക്കിയെല്ലാത്തിലും റിങ്കു തന്റെ സാന്നിധ്യമറിയിച്ചിരുന്നു.

സ്ഥിരയതാര്‍ന്ന ഇന്നിങ്‌സുകളിലൂടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഇടംകൈയന്‍ ബാറ്റര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ടി20 ഫോര്‍മാറ്റില്‍ മാത്രമേ റിങ്കു ഇതുവരെ ഇന്ത്യക്കായി കളിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ ഏകദിനം, ടെസ്റ്റ് എന്നിവയിലും താരത്തിനു ഇതേ പ്രകടനം ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നതാണ് പലരുടെയും സംശയം.

RINKU SINGH

ടി20യില്‍ നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററായിട്ടും സൂര്യകുമാര്‍ യാദവ് ഏകദിനത്തില്‍ വന്‍ ദുരന്തമായി മാറിക്കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണവും നമുക്കു മുന്നിലുണ്ട്. അതുകൊണ്ടു തന്നെ സൂര്യയെപ്പോലെ റിങ്കുവും ഒരു ഫോര്‍മാറ്റിലെ മാത്രം സ്‌പെഷ്യലിസ്റ്റാണോയെന്നു സംശയിക്കുന്നതിലും കാര്യമുണ്ട്. യഥാര്‍ഥത്തില്‍ റിങ്കു ടി20ക്കു മാത്രം പറ്റിയ താരമാണോ? ഭാവിയില്‍ ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് താരമായി മാറാന്‍ അദ്ദേഹത്തിനു സാധിക്കുമോ? ഇതേക്കുറിച്ച് വിശദമായി നോക്കാം.

സൂര്യപ്പോലെ ടി20 മാത്രമല്ല തനിക്കു വഴങ്ങുകയെന്നും മറ്റു രണ്ടു ഫോര്‍മാറ്റുകളിലും കസറാനുള്ള മിടുക്ക് റിങ്കുവിനുണ്ടെന്നുമാണ് കരിയറിലെ ഇതുവരെയുള്ള പ്രകടനം തെളിയിക്കുന്നത്. ഇന്ത്യക്കു വേണ്ടി ടി20യില്‍ മാത്രമേ ഇതുവരെ കളിച്ചിട്ടുള്ളൂവെങ്കിലും ഏകദിനത്തിലും ടെസ്റ്റിലുമെല്ലാം റിങ്കുവിനു ഭാവിയില്‍ ഹീറോയാന്‍ ശേഷിയുണ്ടെന്നാണ് ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം അടിവരയിടുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 57.82 എന്ന കിടിലന്‍ ശരാശരിയും ലിസ്റ്റ് എ ക്രിക്കറ്റില്‍ 49.83 എന്ന മികച്ച ശരാശരിയും റിങ്കുവിനുണ്ട്.

ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍ പ്രദേശിനു വേണ്ടിയാണ് റിങ്കു കളിച്ചുകൊണ്ടിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അവര്‍ക്കു വേണ്ടി 42 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം 57.82 ശരാശരിയില്‍ 3007 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ഏഴു സെഞ്ച്വറികളും 19 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

RINKU SINGH

പുറത്താവാതെ നേടിയ 163 റണ്‍സാണ് റിങ്കുവിന്റെ ഉയര്‍ന്ന സ്‌കോര്‍. ലിസ്റ്റ് എ ക്രിക്കറ്റിലെ പ്രകടനമെടുത്താല്‍ 55 മല്‍സരങ്ങളില്‍ നിന്നും 49.83 ശരാശരിയില്‍ 1844 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും 17 ഫിഫ്റ്റികളും റിങ്കു തന്റെ പേരില്‍ കുറിക്കുകയും ചെയ്തു.

ഇടംകൈയന്‍ ബാറ്റര്‍ മാത്രമല്ല വലംകൈ ഓഫ്‌ബ്രേക്ക് ബൗളറും കൂടിയാണ് റിങ്കു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 19 ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബൗള്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 3.3 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകളെടുക്കുകയും ചെയ്തു. ലിസ്റ്റ് എ ക്രിക്കറ്റിലാവട്ടെ ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും ഏഴു വിക്കറ്റുകളും റിങ്കു നേടിയിട്ടുണ്ട്.

സമീപഭാവിയില്‍ ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും ദീര്‍ഘകാലം കളിക്കാന്‍ ശേഷിയുള്ള താരമാണ് റിങ്കുവെന്നു അദ്ദേഹത്തിന്റെ ഈ പ്രകടനങ്ങള്‍ ശരിവയ്ക്കുന്നു. ഈ വര്‍ഷം ആഗസ്റ്റില്‍ അയര്‍ലാന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയിലൂടെയാണ് റിങ്കു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. 11 മല്‍സരങ്ങളില്‍ ഏഴിന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത അദ്ദേഹം 82.66 എന്ന ഉജ്ജ്വല ശരാശരിയോട 248 റണ്‍സും നേടിക്കഴിഞ്ഞു. ഒരു ഫിഫ്റ്റിയടക്കമാണിത്.

Story first published: Thursday, December 14, 2023, 17:17 [IST]
Other articles published on Dec 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+